അഹങ്കാരം പിറവിയടുക്കുന്ന രീതികൾ, വരുത്തി വയ്ക്കുന്ന വിനകൾ
By: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി കുറ്റിപ്പുറം
(ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്)
ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: വിനയം ഉയർച്ചയല്ലാതെ വർദ്ധിപ്പിക്കുകയില്ല, അത് കൊണ്ട് നിങ്ങളൊക്കെയും വിനയാന്വിതരാകുവീൻ (ഇഹ്യാ ഉലൂമദ്ദീഹ പേ: 1255) . യൂനുസ് ബ്നു ഉബൈദും അയ്യൂബുസ്സഖ്തിയാനിയും ഹസനുൽ ബസ്വരിയും കൂടി ഒരിക്കൽ പുറപ്പടുകയുണ്ടായി, അവർ വിനയത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഹസനുൽ ബസ്വരി അവരോടായി ചോദിച്ചു: യഥാർത്ഥത്തിൽ എന്താണ് വിനയം? അദ്ദേഹം പറഞ്ഞു : വിനയം എന്നാൽ നീ നിന്റെ വീട്ടിൽ നിന്നും പുറപ്പെടുന്ന വഴിയിൽ, നീ ആരെ കണ്ട് മുട്ടിയാലും അവർക്കൊക്കെ ശ്രേഷ്ഠത വകവെച്ചു കൊടുക്കലാണ് (ഇഹ്യാ ഉലൂമുദ്ദീൻ പേ : 1256) . ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ (ത) പക്കൽ ഉന്നതനാകുന്നത് സ്വന്തം പക്കൽ താഴ്ന്നവനാവുമ്പോൾ മാത്രമാണ്, അവൻ അല്ലാഹുവിന്റെ അടുത്ത് താഴ്ന്നവനാകുന്നത് തന്റെ പക്കൽ ഉന്നതനാവുമ്പോൾ മാത്രമാണ് (ഇഹ്യാ ഉലൂമുദ്ദീൻ പേ : 1256). അഥവാ നാം നമ്മെ എളിയവനാണെന്ന് വിശ്വസിക്കുമ്പോൾ അല്ലാഹുവിന്റെ കണ്ണിൽ നമുക്ക് ഔന്നത്യമാണ്. വലിയവനെന്ന് തോന്നിയാൽ അവന്റെയടുത്ത് അവനൊരു നിസാരൻ മാത്രം. നാം എന്നും താഴ്ചയിൽ തന്നെ. ഒരാൾ സ്വന്തത്തിന് എന്തെങ്കിലും വില കൽപ്പിക്കുകയാണെങ്കിൽ വിനയത്തിൽ നിന്ന് ഒരു വിഹിതവുമവനില്ല. (ഇഹ്യാ ഉലൂമുദ്ദീൻ പേ : 1257). ഒരാൾ ഞാൻ തരക്കേടില്ല എന്ന് എന്നു വിചാരിക്കുന്നുവോ അന്ന് മുതൽ അവനൊരു അഹങ്കാരിയാണെന്ന് സാരം . എന്നല്ല, പ്രമുഖ ആത്മീയാചാര്യൻ അബൂ യസീദിൽ ബിസ്ത്വാമി (റ) ഒരിക്കൽ പറഞ്ഞിട്ടുണ്ടെത്രെ: ഒരാൾ തന്നേക്കാൾ മോശപ്പെട്ടവൻ സൃഷ്ടികളിൽ ഉണ്ടെന്ന് ധരിച്ചാൽ അവൻ അഹങ്കാരിയാണ് (ഇഹ്യാ ഉലൂമുദ്ദീൻ പേ : 1257).
എല്ലാ അനുഗ്രഹങ്ങളും അസൂയാവഹമാണ്, വിനയമൊഴികെ. അതിലാരും അസൂയപ്പെടുകയില്ല തന്നെ (ഇഹ്യാ ഉലൂമുദ്ദീൻ പേ : 1257). യഥാർത്ഥത്തിൽ അഹങ്കാരം മനസ്സിലാണ് നിലയുറപ്പിക്കുന്നത്. പ്രവർത്തിയിൽ അത് പ്രതിഫലിക്കുന്നു എന്ന് മാത്രം. മറ്റുള്ളവരേക്കാൾ മുകളിലാണ് താനെന്ന് ധരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു മാനസികാസ്വാദനമാണ് അഹങ്കാരം. ഉൾനാട്യം (ഉജ്ബ്) അഹങ്കാരത്തോട് വ്യതിരിക്തമാകുന്നത് മറ്റുള്ളവരെ പരിഗണിക്കുമ്പോഴാണ്. ഉൾനാട്യത്തിൽ മറ്റുള്ളവർ കടന്നു വരുന്നില്ല. ഉദാഹരണത്തിന്: മനുഷ്യനായി ഒരാൾ മാത്രമാണ് ഉള്ളതെങ്കിൽ അവന് അഹങ്കാരം കടന്നു വരുന്നില്ല. പക്ഷേ ഉൾനാട്യം അപ്പോഴുമുണ്ടാകാം. ഒരാൾ തനിക്ക് വലിപ്പത്തരം വെച്ചു കൊടുക്കുകയും, എന്നാൽ മറ്റുള്ളവർക്ക് തന്നേക്കാൾ ഔന്നത്യമുണ്ടെന്നോ, അല്ലെങ്കിൽ എല്ലാവരും തന്നോട് തുല്യരാണെന്നോ കരുതുന്നത് അഹങ്കാരമല്ല. മറ്റൊരുത്തനെ നിസാരവൽകരിക്കുകയും താൻ അവനെക്കാൾ നിസാരനോ, അല്ലെങ്കിൽ അവനോട് സാമ്യനോ ആണെന്ന് കരുതുന്നതും അഹങ്കാരമല്ല. മറ്റുള്ളവരേക്കാൾ തനിക്ക് സ്ഥാനം ഉണ്ടെന്ന് ധരിക്കുന്നതിലൂടെയാണ് അഹങ്കാരം കടന്നു വരുന്നത്. മൂന്ന് വിശ്വാസങ്ങളാണ് ഇതിൽ പതിയിരിക്കുന്നത്.
1 : തനിക്ക് ഒരു സ്ഥാനമുണ്ട്.
2 : അന്യനുമൊരു സ്ഥാനമുണ്ട്.
3 : അന്യന്റെ സ്ഥാനത്തേക്കാൾ എൻറെ സ്ഥാനം മുകളിലാണ്. ഈ മൂന്നു വിശ്വാസത്തിലൂടെ അഹങ്കാരം സൃഷ്ടിക്കപ്പെടുന്നു. ഈ വിശ്വാസങ്ങളിലൂടെ മനസ്സിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് യഥാർത്ഥത്തിൽ അഹങ്കാരം (ഇഹ്യാ ഉലൂമുദ്ദീൻ പേ : 1258). മുമ്പ് പ്രസ്താവിച്ചത് പോലെ ഈ വിശ്വാസങ്ങളിലൂടെ മനസ്സിൽ ഉണ്ടായിത്തീരുന്ന ആസ്വാദനവും ആനന്ദവും ആണ് അഹങ്കാരം. അതിൻറെ പ്രതിഫലനമാണ് അഹങ്കാരിയുടെ പ്രവർത്തനങ്ങൾ.
നബി (സ്വ) പറഞ്ഞു: ഒരു മനുഷ്യൻറെ ഹൃദയത്തിൽ അഹങ്കാരത്തിൽ നിന്ന് ഒരു തരി ഉണ്ടെങ്കിൽ പോലും അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല (മുസ്ലിം: 91). അഹങ്കാരം പലവിധമുണ്ട്. അതിൽ ഏറ്റവും മോശപ്പെട്ടത് സത്യം കേട്ടാൽ അംഗീകരിക്കാതിരിക്കലും വഴിപ്പെടാതിരിക്കലും ആണ്. അല്ലാഹു പറയുന്നു: എന്നെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കരിച്ചു നടക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും (ഗാഫിർ : 60) . ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ് (അഅ്റാഫ്: 146). അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ ‘എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു’ എന്ന് പറയുകയോ ചെയ്തവനെക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്.’നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്’ (എന്ന് മലക്കുകള്‍ പറയും.) (അൻആം : 93 സാരാംശം). (അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത! (സുമുർ: 72) .
അഹങ്കാരിയുടെ സ്വഭാവങ്ങളിൽ പെട്ടതാണ് മുഖം തിരിച്ച് കളയൽ, ഇടംകണ്ണിട്ട് നോക്കുക, ചമ്രം പടിഞ്ഞോ ചാരിയോ ഇരിക്കൽ, തന്നെ കാണുമ്പോൾ മറ്റൊരാൾ എഴുന്നേറ്റു നിൽക്കാൻ ഇഷ്ടപ്പെടൽ, ഒരു സംഘമായി നടന്ന് പോകുമ്പോഴെല്ലാം മറ്റുള്ളവരെ പിന്നിലാക്കുക, മറ്റൊരാളുടെ അടുത്ത് പൊയി ഇരിക്കാൻ മടിക്കുക, വീട്ടിലെ ഒരു പണിയും എടുക്കാതിരിക്കുക, വീട്ടിലേക്കുള്ള സാധനങ്ങൾ ചുമന്ന് കൊണ്ട് വരാൻ വെറുപ്പ് പ്രകടിപ്പിക്കുക . എന്നാൽ ഈ സ്വഭാവങ്ങൾ ഉള്ള എല്ലാവരും അഹങ്കാരികളായി കൊള്ളണം എന്നില്ല.
അഹങ്കാരം മൂന്ന് വിധത്തിലാണ്:
1: അല്ലാഹുവിന്റെ മേലുള്ള അഹങ്കാരം. ഇതാണ് അഹങ്കാരത്തിന്റെ ഇനങ്ങളിൽ വച്ച് ഏറ്റം മോശം. നംറൂദ്, ഫിർഔൻ തുടങ്ങിയ അഹങ്കാരികൾ ഇതിന് ഉദാഹരണമാണ്.
2: പ്രവാചകരുടെ മേലുള്ള അഹങ്കാരം. ഒരു മനുഷ്യന് വഴിപ്പെടുന്നതിൽ നിന്നുള്ള മനസ്സിന്റെ വെറുപ്പാണ് ഇതുൽല്പാദിപ്പിക്കുന്നത്. അത്തരം ആളുകൾ അവരിലേക്ക് നിയോഗിതരായ പ്രവാചകന്മാരോട് പറഞ്ഞ വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നു : ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരെയാണോ നമ്മൾ വിശ്വസിക്കുന്നത്? (മുഅ്മിനൂൻ: 47). നിങ്ങൾ ഞങ്ങളെ പോലെയുള്ള മനുഷ്യനല്ലാതെ അല്ല (ഇബ്രാഹിം: 10).
3: സൃഷ്ടികളുടെ മേലുള്ള അഹങ്കാരം. ഇത് മറ്റു ഇനങ്ങളേക്കാൾ ചെറുതാണെങ്കിലും അപകടകാരി തന്നെയാണ്. ഇബിലീസ് ഇതിനൊരുദാഹരണമാണ്. എല്ലാവരോടും ആദം നബി (അ) ന് സ്രാഷ്ടാങ്കം ചെയ്യാൻ അല്ലാഹു കൽപ്പിച്ചപ്പോൾ ഇബിലീസ് മാത്രം ആ കൽപ്പന സ്വീകരിച്ചില്ല. അവൻ പറഞ്ഞു: ഞാൻ ആദമിനേക്കാൾ ഉത്തമനാണ്. എന്നെ സൃഷ്ടിക്കപ്പെട്ടത് തീ കൊണ്ടാണ്. ആദമിനെ സൃഷ്ടിക്കപ്പെട്ടത് മണ്ണ് കൊണ്ടാണ്. ഇതായിരുന്നു ഇബിലീസിന്റെ ശാശ്വത പതനത്തിന്റെ കാരണം. ഇത്തരം അഹംഭാവസ്വഭാവികൾക്ക് തന്നേക്കാൾ ചെറുതാണെന്ന് ധരിക്കുന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞന്ന് വരില്ല. ഇബ്നു മസ്ഊദ് (റ) പറയുന്നത് കേൾക്കുക: തെറ്റായി ഒരാൾക്ക് ഈ ഒരു കാര്യം തന്ന മതി; നീ അല്ലാഹുവിനെ സൂക്ഷിക്കുക എന്ന് ഒരുവൻ അവനോടായി പറഞ്ഞപ്പോൾ അവൻ പറഞ്ഞു: നീ നിന്റെ കാര്യം നോക്കിയാൽ മതി. ഒരിക്കൽ സാബിത് ബ്നു ഖൈസ് ബ്നു ശമ്മാസ് (റ) നബി (സ) യോട് ചോദിച്ചു: അല്ലാഹുവിൻറെ പ്രവാചകരേ… അങ്ങ് കാണും പോലെ സൗന്ദര്യത്തെ അതിയായി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഇത് അഹങ്കാരമാണോ? തിരുമേനി പ്രതിവധിച്ചു: സത്യത്തെ അംഗീകരിക്കാതിരിക്കലും ജനങ്ങളെ താഴ്ന്നവരായി കാണുകയും ചെയ്യലാണ് അഹങ്കാരം (ഇഹ്യാ ഉലൂമുദ്ദീൻ പേ 1262)
അഹങ്കാരം വരാനുള്ള കാരണങ്ങൾ
ഒരാൾ സ്വന്തത്തിന് വല്ല നല്ല വിശേഷണം ഉണ്ടെന്ന് ധരിക്കുക്കുകയും അക്കാരണത്താൽ താൻ ഉന്നതനാണ് വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് അഹങ്കാരം കടന്നു വരുന്നത്. ഉൾനാട്യമാണ് അഹങ്കാരത്തിന്റ ആദ്യപടി. ജ്ഞാനം, കർമ്മം, കുലം, സൗന്ദര്യം, ശക്തി, സ്വത്ത്, കൂട്ട് എന്നീ മതപരമോ ഭൗതികമോ ആയ ഏഴ് വാതിലുകളിലൂടെയാണ് അഹങ്കാരം കടന്നുവന്നത്.
വിജ്ഞാനത്തിന്റെ മറപിടിച്ചാണ് ജ്ഞാനി അഹങ്കാരിയായിത്തീരുന്നത്. നബി (സ്വ) പ്രസ്താവിച്ചരിക്കുന്നു: “ജ്ഞാനത്തിന്റെ നാശം അഹങ്കാരമാണ്”. വിജ്ഞാനത്തിന് പ്രതാപവും ഔന്നിത്യമുണ്ടെങ്കിലും ദുർജ്ഞാനി അതിന്റെ മേലങ്കി എടുത്തണിയുന്നു. അറിവിന്റെ സൗന്ദര്യവും പൂർണ്ണതയും സ്വന്തത്തിൽ അവൻ കാണുന്നു. സ്വയം പൊങ്ങുന്നു, ജനങ്ങളെ താഴ്ന്നവരായി ഗണിക്കുന്നു. അവരെ വവരദോശികളും മൃഗസമാനരുമായി കരുതുന്നു. അത് കൊണ്ട് അവരാണ് സലാം തുടങ്ങേണ്ടത്, എന്നെ കണ്ടാൽ അവർ എഴുന്നേറ്റു നിൽക്കേണ്ടവരാണ് എന്നീ അനൗപചാരിക നിയമങ്ങൾ അവന്റെ അന്തരംങ്കത്ത് അവൻ ആവിശ്കരിക്കുന്നു. ഇതല്ലാം അവർ പാലിക്കുമ്പോൾ അവനിങ്ങനെ ഊറ്റം കൊള്ളുന്നു; ഇത് എന്റെ റബ്ബ് എനിക്കേകിയ നിഅ്മതാണ്, അനുഗ്രഹമാണ്. അത് കൊണ്ട് ഞാൻ അവന് ശുക്റ് ചെയ്യാൻ ബാധ്യസ്ഥനാണ്. അവരേക്കാൽ ഞാനാണ് അല്ലാഹുവിന്റെ (ത) അടുക്കൽ ഏറ്റവും ഉത്തമൻ. ആയത് കൊണ്ട് തന്നേക്കാൾ മറ്റുള്ളവരുടെ പരലോക കാര്യത്തിൽ അവൻ ഭയചകിതനാവും. അവിടെ തനിക്കായിരിക്കും കൂടുതൽ പ്രതിഫലം ലഭിക്കുക എന്ന് അവൻ മനനം ചെയ്ത് കൊണ്ടിരിക്കും. യഥാർത്ഥത്തിൽ ഇവനല്ലേ പടുജാഹിൽ. ശരിയായ ജ്ഞാനം സ്വന്തത്തെയും തന്റെ രക്ഷിതാവിനേയും തന്റെ അന്ത്യനിമിശത്തെ ഭയാനകതയേയും മോശം പണ്ഡിന്മാർ പരലോകത്ത് നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് മനസ്സിലാക്കലാണ്. ഈ ജ്ഞാനമാണ് അവനെ സംസ്കരിക്കുക. ഇതാണ് അവനിൽ ദൈവ ഭയവും താഴ്മയും കൊണ്ട് വരുന്നത്. അവന് അറിവ് ഉണ്ടായത് കൊണ്ട് അറിവില്ലാത്തവർക്ക് നൽകുന്ന വിട്ട് വീഴ്ചയും ആനുകൂല്യങ്ങളും തനിക്കുണ്ടായേക്കില്ല എന്ന ബോധം അവനിൽ യഥാർത്ഥ ജ്ഞാനം വഴി സൃഷ്ഠിക്കപ്പെടുന്നു. മാത്രമല്ല തന്റെ വിജ്ഞാനത്തിന് ദൈവത്തിന് നന്ദി പ്രകടിപ്പിക്കുന്നതിൽ വീഴച വരുത്തുന്നു എന്ന കുറ്റബോധം അവനിൽ പുകയുന്നു. തദനന്തരം എല്ലാവരും തന്നേക്കാൾ ഉത്തമരാണ് എന്ന് മനസ്സിലാക്കുന്നു. ഇത് കൊണ്ടാണ് പ്രമുഖ സ്വഹാബിവര്യർ ഇങ്ങനെ പറഞ്ഞത് : “ഒരാൾക്ക് (യഥാർത്ഥ) അറിവ് കൂടിയാൽ വേദനയും കൂടും”. യഥാർത്ഥ ജ്ഞാനി തന്റെ രക്ഷിതാവ് ഇങ്ങനെ പറഞ്ഞത് യഥാവിധി മനസ്സിലാക്കിയവനാണ്; നീ നിനക്ക് ഒരു സ്ഥാനം കൽപിക്കാത്തിടത്തോളം ഞാൻ നിനക്കൊരു സ്ഥാനം കൽപ്പിക്കും. പ്രത്യുത നീ നിനക്ക് സ്ഥാനം കൽപ്പിക്കുകയാണെങ്കിൽ
എന്റെയടുത്ത് നിനക്കൊരു സ്ഥാനവുമില്ല.
കർമ്മത്തിന്റെ അരികുപറ്റിയാണ് സൽകർമ്മികളിലും ആരാധനാനിരതരിലും അഹങ്കാരം വളർന്നു വരുന്നത്. ഇത് ഐഹികമോ മതപരമോ ആയ രൂപങ്ങിളിലൂടെയായിരക്കും. അവന്റെ ആരാധനകളും കർമ്മങ്ങളും അറിഞ്ഞ് ദുആ ചയ്യാനും അനുഗ്രഹം വാങ്ങാനുമായി ആളുകൾ അവനെ സമീപിക്കുന്നു. അവൻ ചെയ്തുകൊടുക്കുന്ന കാര്യങ്ങൾ അവന്റെ ഓശാരമായി അവൻ വിചാരിക്കുന്നു. ഇതിന് പകരമായി അവന്റെ സകല ആവശ്യങ്ങളും ആളുകൾ ചെയ്തു തരണെമന്ന് കരുതുന്നു. അവരേക്കാൾ സുഖസൗകര്യങ്ങൾ വേണ്ടത് തനിക്കാണ് എന്ന് വീമ്പ് കൊള്ളുന്നു. തദനന്തരം അവന്റെ സർവ്വതിലും അവൻ ആഡംബരം കണ്ടെത്തുന്നു. ഇതൊന്നും ആസ്വദിക്കാൻ അവർക്ക് അർഹതയില്ല എന്ന് അവൻ പറയാതെ പറയുന്നു. ഇങ്ങനെയാണ് ഐഹികമായി അഹങ്കാരം പിറവിയെടുക്കുന്നത്.
ആളുകൾ നശിച്ചവരായും, താൻ വിജയിച്ചവനായും അവൻ കരുതുന്നു. സത്യത്തിൽ ഈ ധാരണയിലൂടെ അവനാണ് നശിച്ചിരിക്കുന്നത്. നബി (സ്വ) പറഞ്ഞതെത്ര കൃത്യം; “ജനങ്ങൾ നശിച്ചിരിക്കുന്നു എന്നൊരാൾ പറയുന്നതായി നിങ്ങൾ കേട്ടാൽ അവനാണ് അവരിലേറ്റം നശിച്ചവൻ”. എത്ര വൃത്തി കെട്ടവനാണെങ്കിലും ആരെയും തന്നേക്കാൾ താഴ്ന്നവരായി കാണരുത്. ഇങ്ങനെയൊരു കഥയുണ്ട്: ബനു ഇസ്രാഈലിലെ വൃത്തികെട്ടവൻ എന്ന് വിളിക്കപ്പടുന്ന ഒരാൾ ബനൂ ഇസ്റാഈലിലെ സൽകർമ്മി എന്ന് വിളിക്കുപ്പെടുന്ന ഓരാളുടെ അരികിലൂടെ കടന്നുപോകാനിടയായി. ഈ ദുശ്കർമ്മി മനസ്സിൽ മന്ത്രിച്ചു: ഞാൻ വൃത്തി കെട്ടവനാണ്, ഇദ്ദേഹം സൽകർമ്മിയാണ്. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നാൽ അല്ലാഹു (സു.ത) എന്നോട് കാരുണ്യം കാണിക്കുമായിരിക്കാം. അങ്ങനെ സൽകർമ്മിയുടെ അടുത്ത് ദുർകർമ്മി വന്നിരുന്നു. തദവസരം സൽകർമ്മി പറഞ്ഞെത്രെ : ഞാൻ ബനൂ ഇസ്റാഈലിലെ സൽകർമ്മിയാ… ഇവൻ അവരിലെ ദുർകർമ്മിയല്ലേ… പിന്നെങ്ങനെയാ ഇവൻ എന്റെയടുത്ത് വന്നിരിക്കുന്നത്?! സൽകർമ്മി വെറുപ്പ് പ്രകടിപ്പിച്ചു. തുടർന്ന് അദ്ദേഹം ദുർകർമ്മിയോട് പറഞ്ഞു: നീ എന്റെടുത്ത് നിന്ന് പോടാ… തദനന്തരം അക്കാലത്തെ ഒരു നബിയിലേക്ക് അല്ലാഹു (സു.ത) വഹ് യ് നൽകി: താങ്കൾ അവരിരുപേരോടായി പറയുക: നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക…ഞാൻ ദുർകർമ്മിയുടെ മുഴുപാപങ്ങളും പൊറുത്തിരിക്കുന്നു. സൽകർമ്മിയുടെ സകല കർമ്മളും മായ്ച്ചിരിക്കുന്നു. നബി (സ) പ്രസ്താവിച്ചത് പോലെ, ദൈവത്തിന്റെ നോട്ടം ഹൃദയങ്ങളിലേക്കാണ്. ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല. നാം ഏതൊരു കർമ്മവും ചെയ്യുമ്പോഴും അതിൽ എത്രമാത്രം ഹൃദയസാന്നിധ്യമുണ്ട് എന്നതസരിച്ചാണ് പ്രതിഫലം നൽകപ്പെടുന്നത്. ഒരു അജ്ഞാനിയായ ദുർകർമ്മി അല്ലാഹുവിനെയോർത്ത് വിനയാന്വിതനായാൽ അവൻ തന്റെ മനസ്സ് കൊണ്ട് അല്ലാഹുവിന് വഴിപ്പെട്ടിരിക്കുന്നു. അവനത്രെ അഹംഭാവിയായ സൽകർമ്മിയേക്കാൾ ദൈവത്തിന് വഴിപ്പെട്ടത്. മറ്റൊരു കഥ ഇങ്ങനെ; ബനു ഇസ്രാഈലിലെ തന്നെ മറ്റൊരാൾ അവരിലെ ഒരു സദാകർമ്മിയുടെ അടുത്ത് വന്ന് അദ്ദേഹത്തിന്റെ സ്രാഷ്ഠാങ്കവേളയിൽ പിരടിയിൽ ചവിട്ടി. ഉടനെ സദാകർമ്മി വിളിച്ച് പറഞ്ഞു: കാലെടുക്കൂ, ദൈവം സത്യം, ഇതിന് നിനക്ക് അവൻ പൊറുക്കില്ല… ഉടനെ അല്ലാഹു അവന് ഇങ്ങനെയൊരു സന്ദേശം നൽകി: ഓ എന്നെ വെച്ച് സത്യം ചെയ്തവനേ… നിനക്കാണ് ഞാൻ പൊറുത്തു തരാത്തത്. ഇത്തരത്തിലൊക്കയാണ് മതപരമായി അഹങ്കാരം കടന്നു വരുന്നത്.
ചുരുക്കത്തിൽ പൂർണ്ണതയായി വിശ്വസിക്കപ്പെടുന്ന എതൊരു വിശേഷണവും അനുഗ്രഹവും അഹങ്കാരം മുളക്കാൻ നമിത്തമാകുന്നു. ഈ വിശേഷങ്ങൾ എന്നിലുണ്ട് എന്ന് വിശ്വസിക്കുന്നത് അഹങ്കാരമല്ല. മറിച്ച് ഞാൻ ഈ വിശേഷങ്ങൾ ഇല്ലാത്ത ഒരാളേക്കാൾ ഉന്നതനാണെന്ന് വിശ്വാസിക്കലാണ് അഹങ്കാരം. നാം നമ്മെ താഴ്ന്നവരായി ഗണിക്കുമ്പോഴെല്ലാം നാം ഉയർന്ന് കൊണ്ടിരിക്കും. എപ്പോഴാണോ നമ്മെ വലിയവരായി നാം സ്വയം മുദ്ര കുത്തുന്നത് അപ്പോഴെല്ലാം സമൂഹം നമ്മെ ഇടിച്ചു താഴ്തും. ഈ ഖുർആൻ വചനം കൊള്ളേ പരിസമാപ്തി കുറിച്ച് കൊള്ളട്ടെ “നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച (ഇസ്രാഅ് : 37) .
By : MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM
(ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്)
ഇത് കൂടി വായിക്കൂ…
Please support our efforts: you can buy our books.
نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق
Nuzhathunnalar fi thoolihi nuqbathul fikr
Download book sample
Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹150 in India, ₹200 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات في علم أصول الفقه مع التعليق والتحقيق
Sharahul waraqath
Download book sample
Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹130 in India, ₹180 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الميبذي على هداية الحكمة مع تعليقات
Sharahul maibadi ala hidayathul hikma
Download book sample
Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹230 in India, ₹280 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات مع حاشية الدمياطي
Sharahul warakath with Hshiyathu thamyathi
Download book sample
Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين
Sharahu rasheediyya ala risalathishareefa
Download book sample
Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)
Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)
Download book sample
Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹185 in India, ₹235 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
—————————————–
എന്താണ് അഹങ്കാരം, എങ്ങനെയാണ് അഹങ്കാരം വരുന്നത്, എന്താണ് വിനയം, അഹങ്കാരം നിർവ്വചനം, വിനയം നിവവ്വചനം, എന്താണ് അഹംഭാവം, പൊങ്ങച്ചം, അഹന്ത, എന്താണ് താഴ്മ, what is ego malyalam, what is definition of ego and humility , malyalam
Leave a comment