lkm313

islamic

ഏലിയൻസ് , ആധുനികത , അന്തിക്രിസ്തു : വസ്തുതയെന്ത് ?

ഏലിയൻസ് , ആധുനികത , അന്തിക്രിസ്തു : വസ്തുതയെന്ത് ?

നിഗൂഢമായ രണ്ട് കാര്യങ്ങളെ മുന്നിർത്തിയാണ് ഈ ചർച്ച .
കഴിഞ്ഞ മാസം തെക്കൻ കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവ ദമ്പതികൾ ‘ സ്പിരിച്വൽ ഗൈഡിൻ്റെ ‘ കൂടെ ‘ആരാധ്യ മൂർത്തിയോട് ‘
സംസാരിക്കുക എന്ന ലക്ഷ്യത്തോടെ ആത്മഹത്യ ചെയ്യുകയുണ്ടായി . കഴിഞ്ഞ ദിവസം ,
ഏലിയൻസ് അഥവാ അന്യഗ്രഹജീവികൾ മനുഷ്യർക്കിടയിൽ വേഷപ്രഛന്നരായും അല്ലാതെയും സാമൂഹിക ജീവിതം നയിക്കുന്നുണ്ടെന്നതടക്കം വെളിപ്പെടുത്തുന്ന പഠനവും പുറത്തിറങ്ങി.
വിചിത്രവും സംവാദാത്മകവുമായ കാര്യങ്ങൾ മുന്നോട്ട് വെക്കുന്ന ഹാർവാഡ് യൂണിവേഴ്സിറ്റി പ്രഫസർമാരായ ടിം ലോമസ് , ബ്രൻഡൻ കേസ് , മൊണ്ടാന സർവ്വകലാശാലയിലെ മൈക്കൽ പോൾ എന്നിവരുടെ പഠനങ്ങൾ ക്രിപ്റ്റോ ടെറസ്റ്റിയൽ അഥവാ ഭൗമേതര ജീവികളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വിവരണങ്ങളാണ്.

എന്താണ് UFO മതം ?

അന്യഗ്രഹ ജീവികളെ ആരാധിക്കുന്ന രീതി ആധുനികതയുടെ പുതുപ്രവണതയെന്ന് പഠനങ്ങൾ പറയുന്നു .’ മതം ശാസ്ത്രത്തിനല്ല , പിശാചിന് വഴി മാറുന്നു ‘ എന്നാണ് അതേക്കുറിച്ച് പറയപ്പെടുന്നത് .
UFO ( Unidentified flying objects) റിലീജിയൻ എന്നാണത് അറിയപ്പെടുന്നത്.

UFO ചർച്ചയുടെ മർമ്മം
ആധുനിക ലോകത്തെ മൊത്തം നിയന്ത്രിക്കുന്നത് Freemason – ഫ്രീമസേൺസ് എന്ന അധികാരശ്രംഖലയാണെന്ന സങ്കൽപ്പമാണ് . ലൂസിഫർ അഥവാ അന്തിക്രിസ്തുവിന്റെ ആരാധകരാണ് മാസോണിസ്റ്റികൾ . ലൂസിഫറിനെ ദജ്ജാൽ എന്ന് നീട്ടിവായിച്ച മുസ്ലിം പണ്ഡിതന്മാരുമുണ്ട്.
Richard Van Dulmon എഴുതിയ The society of enlightenment എന്ന കൃതിയാണ് ഈ ശ്രംഖലയെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികമായ സ്രോതസ്.
രാഷ്ട്രീയ – സാങ്കേതിക ലോകക്രമത്തെ ഒറ്റച്ചരടിൽ കോർക്കാനുള്ള ആഗോള നിഗൂഢമതമായാണ് നിലവിൽ അത് പ്രവർത്തിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അന്തിക്രിസ്തുവിനെ ആരാധിക്കുകയും ബ്ലാക് മാജിക്കുകൾ കൊണ്ട് വെല്ലുവിളികൾ മറികടക്കുകയും ചെയ്യുക എന്നതാണ് അവിടത്തെ രീതി. ആരാധ്യ മൂർത്തിയെ പ്രസാദിപ്പിക്കാനുള്ള ഒട്ടനേകം നരബലികളുടെ രാഷ്ട്രീയമാണ് ഇലുമിനേറ്റി എന്നും അമേരിക്കൻ പ്രസിഡണ്ട് , ഇന്റർനെറ്റ് കമ്പോളത്തിലെ അതിഭീമന്മാർ , ഹോളിവുഡ് സെലിബ്രിറ്റികൾ , പോപ്പ് മ്യൂസിഷ്യന്മാർ തുടങ്ങിയ വമ്പന്മാരൊക്കെ അതിന്റെ ഭാഗമാണ് എന്നും ഇലുമിനേറ്റിക്കാർക്ക് പ്രത്യേകം ചിഹ്നങ്ങളും ആക്ഷനുകളുമുണ്ട് എന്നും മൂന്നാം ലോക രാജ്യങ്ങളിൽ നിലക്കാത്ത യുദ്ധങ്ങളുണ്ടാക്കി അവർ ചോരച്ചാല് ചീന്തുന്നത് അന്തിക്രിസ്തുവിനെ പ്രസാദിപ്പിക്കാനാണ് എന്നുമൊക്കെയുള്ള ആരോപണങ്ങളെ ‘ ഗൂഢാലോചന സിദ്ധാന്തം’ എന്ന പേരിൽ തള്ളിക്കളയാനാണ് പൊതുവേ അധിക പേരും ശ്രമിക്കാറുള്ളത് .
പക്ഷെ , പടിഞ്ഞാറൻ ലോകത്ത് ഇതത്ര തമാശയുള്ള വിഷയമല്ല.
ആധുനിക ശാസ്ത്രീയ വിപ്ലവങ്ങളെ നിയന്ത്രിക്കുന്നത് ബ്ലാക്ക് ഫോഴ്സുകളും ബ്ലാക്ക് മാജിക്കുകളുമാണെന്ന ഗവേഷണങ്ങൾ മുൻനിർത്തി ആഗോള സൂഫീ പണ്ഡിതനായ , അമേരിക്കയിലെ സൈത്തൂൻ സർവ്വകലാ ശാലാ മേധാവി ഡോ. ഹംസ യൂസുഫ് നടത്തിയ വിഖ്യാദ പ്രഭാഷണം ലഭ്യമാണ് .

ആത്മഹുതികളുടെ മാതൃക .

1997 മാർച്ച് 26 ന് കാലിഫോണിയയിലെ ഒരു അപാർട്മെന്റിൽ 39 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് മുതലാണ് UFO മതം നിരീക്ഷിക്കപ്പെടുന്നത്.
ഇവർ Heavene Gate Cult എന്നറിയപ്പെടുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പുറത്ത് വന്നു.
പറക്കും തളികളകൾ അടക്കമുള്ള
അന്യഗ്രഹ ജീവികളിലുള്ള വിശ്വാസമാണ് UFO relegion ന്റെ അടിസ്ഥാനം.
PEW research centre നടത്തിയ സർവേയിൽ 65% അമേരിക്കയ്ക്കാരും ഔദ്യോഗിക മതത്തിന് പുറമേ എലിയൻസിൽ വിശ്വസിക്കുന്നവരാണ്.
UFO കണ്ടു എന്നവകാശപ്പെടുന്നവരെ വെച്ച് 2022 മെയിൽ യു. എസ് കോൺഗ്രസ്‌ പൊതു സംവാദം നടത്തി.
2022 ഒക്ടോബർ 22 ന് നാസ പറക്കും തളിക കൾ അടക്കമുള്ള UAP (unidentified aerial phenomenon) പഠിക്കാൻ 16 അംഗ സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തി.
ചൊവ്വയിലേക്ക് മനുഷ്യനെ പറഞ്ഞയക്കുന്നതിനെ പറ്റി ചിന്തിക്കുന്ന ആധുനിക ശാസ്ത്രം ഒരു പക്ഷെ കെട്ട് കഥകളെന്ന് തോന്നുന്ന UFO യെ അശാസ്ത്രീയമെന്ന് വീധിയെഴുതാതെ അതിനെ ക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുകയാണെന്നത് വിചിത്രം തന്നെ . കേവല സങ്കൽപ്പങ്ങൾക്കപ്പുറം ജീവിതത്തെ തൊടുന്നുണ്ട് കാര്യങ്ങൾ . രണ്ട് ബില്യൺ ഡോളർ മൂല്യം വരുന്ന ഇന്റർനെറ്റ് മാർക്കറ്റിംഗ് പിപിപി, കൺസൾട്ടിംഗ് സ്ഥാപനമായ യുഎസ് വെബ്/സികെഎസ് സിഇഒ ജോ ഫിർമേജ്, UFO മതം പ്രചരിപ്പിക്കുന്നതിനായി 2000-ൽ ആ സ്ഥാനം ഉപേക്ഷിച്ചു.ഫ്രഞ്ച് അസ്ട്രോണമറും കമ്പ്യൂട്ടർ സയന്റിസ്റ്മായ ജാക്വസ് വാല്ലീ തന്റെ
Messengers Of Deception എന്ന കൃതിയിൽ എഴുതിയത് ,
1986-ൽ അന്തരിച്ച ചർച്ച് ഓഫ് സയന്റോളജിയുടെ സ്ഥാപകൻ എൽ. റോൺ ഹബ്ബാർഡ് , ജാക്ക് പാർസൺസ് എന്ന റോക്കറ്റ് വിദഗ്ധനോടൊപ്പം ആചാരപരമായ മാന്ത്രികവിദ്യ അഭ്യസിച്ചതായി പറയപ്പെടുന്നുവെന്നാണ് .
United States Air Force Office of Scientific Research, ന് വേണ്ടി അമേരിക്കൻ കോണ്ഗ്രസ് ലൈബ്രറി തയ്യാറാക്കിയ UFOs and Related Subjects: An Annotated Bibliography എന്ന പഠന റിപ്പോർട്ടിൽ ഓർത്തഡോക്സ്‌ പുരോഹിതനായ Father seraphim rose, പറക്കും തളികകളെ കുറിച്ച് ഇങ്ങനെ എഴുതിയത് കാണാം:
“ലളിതമായി പറഞ്ഞാൽ, അവർ പിശാചുക്കളാണ്. പിശാചുകൾ എപ്പോഴും ചെയ്തിട്ടുള്ളതാണ് അവർ ചെയ്യുന്നത്. അവരുടെ ക്രാഫ്റ്റ് (പറക്കും തളിക) പിശാചിന്റെ ഉൽപ്പന്നങ്ങളാണ് “
ജാക്വസ് വല്ലി തീർത്തു പറയുന്നു :
Aliens are members of the Jinn.
അന്യഗ്രഹ ജീവികൾ ‘ജിന്നുകൾ ‘ ആണ് .

ഇന്ത്യയിൽ 1700 കൾ മുതലേ ഇവരുണ്ട്.
1806 ൽ കേരളത്തിലെ ആദ്യ ഫ്രീ മേസൺ ലോഡ്ജ് ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു. 1822 ൽ ഹൈബേർണിയ ആൻഡ് യൂണിയൻ എന്ന പേരിൽ കൊല്ലത്തു തന്നെ മറ്റൊരു ലോഡ്ജും തുടങ്ങി. ഇക്കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അധിക വിവരങ്ങൾ ലഭ്യമല്ല. 1837–ൽ പ്രവർത്തന രഹിതമായതായി കരുതപ്പെടുന്നു. പിന്നീട് കണ്ണൂരും 1886 ൽ കോഴിക്കോടും കൊച്ചിയിലും പ്രവർത്തിച്ചു വരുന്നു. 1941 മുതൽ കൊല്ലത്ത് സംഘം സജീവമാണ്. ഇപ്പോഴും ക്രൗതർ മസോണിക് ഹാളിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു .

വഴി പറയുന്ന ഖുർആൻ .

ജവഹർലാൽ നെഹ്റു ഇന്ദിരക്കയച്ച
‘ അഛൻ മകൾക്കയച്ച കത്തുകൾ ‘ ൽ മനുഷ്യർ മതമുണ്ടാക്കിയ രീതി അനുമാനിക്കുന്നുണ്ട് .അഗ്നി, സൂര്യൻ ,ജലം , കാറ്റ് എന്നിങ്ങനെ ഏറ്റവും ശക്തിയുള്ള പ്രകൃതി പ്രതിഭാസങ്ങളെയാണ് മനുഷ്യർ ക്രമത്തിൽ ആരാധ്യരാക്കായത് എന്നാണതിൻ്റെ ആകെത്തുക .
അൽഭുതങ്ങളെ ആരാധിക്കുക എന്ന പ്രാചീന നാടോടി മനുഷ്യരുടെ ദുഃശ്ശീലം മാത്രമാണ് ആധുനികമനുഷ്യൻ്റെ UFO ഭക്തിയുടെ പിറകിലും . പുകൾപ്പെറ്റ ശാസ്ത്ര ലോകത്തിന് വരെ അവിടെ ഉൾക്കാഴ്ച്ച നഷ്ടമാവുന്നു .
എന്നാൽ ഖുർആൻ ഭൂമിക്ക് വെളിയിൽ ആകാശലോകങ്ങളിൽ ‘ഇതരഗ്രഹ’ ജീവികൾ ഉണ്ടെന്നും അവ അല്ലാഹുവിൻ്റെ സൃഷ്ടികൾ മാത്രമാണെന്നും അവയ്ക്ക് മനുഷ്യരുമായി ആശയവിനിമയം സാധ്യമാണെന്നും അവയിൽ പലതും ദുർബോധകരായ പിശാചുക്കളാണെന്നും അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട് .
” വാനഭുവനങ്ങളുടെ സൃഷ്ടിപ്പും അവ രണ്ടിലും അവൻ ജീവികളെ വ്യാപിപ്പിച്ചതും തൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് , ഉദ്ദേശിക്കുമ്പോൾ അവരെ പുനരുത്ഥാനം ചെയ്ത് സംഘടിപ്പിക്കുവാൻ ശക്തനാണവൻ “
( ശൂറാ : 29 )
ഈ വചനത്തിലെ ” ഫീ ഹിമാ ” എന്നാൽ ആകാശഭൂമികളിൽ എന്ന് തന്നെയാണർത്ഥം . അതിൽ ജീവിക്ക്
” ദാബ്ബത് ” എന്നാണ് അറബിപദം. ഇരുകാലി , നാൽക്കാലി , ഉരഗ ജീവികൾ എല്ലാം അതിൽപ്പെടും .
അധ്യായം നൂർ 15 ലും ഇതേ ആശയം കാണാം . ആകാശഭൂമികളിലുള്ളവ , അതായത് മനുഷ്യരും പറവകളും ഭൂതങ്ങളും മാലാഖമാരും മറ്റും അല്ലാഹുവിനെ നിരന്തരം സങ്കീർത്തനം ചെയ്യുന്നുവെന്ന് ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ കാണാം .
ഇസ്ലാമിൻ്റെ കോസ്മോളിജിക്കൽ വീക്ഷണത്തിൻ്റെ സമഗ്രത കൂടി അവിടെ അനാവൃതമാവുന്നു . ഭൂമിയിലെ മനുഷ്യരോ ജീവികളോ മാത്രമല്ല , പ്രപഞ്ചമഹാ പാരാവാരത്തിലെ ഓരോ അംഗത്തിനും ബാധകമായ അല്ലാഹുവിൻ്റെ വ്യവസ്ഥയാണ് ഇസ്ലാം .
മലക്കുകൾ പ്രകാശത്താലും പിശാച് അഗ്നിയാലും സൃഷ്ടിക്കപ്പെട്ടു എന്ന ഖുർആനിക ദർശനത്തിനും ഇവിടെ സാംഗത്യമുണ്ട് . ഉയർന്ന താപനില താങ്ങാൻ കഴിയുന്നവരാകണം ‘ഏലിയൻസ് ‘ .
ഇതരഗ്രഹ ജീവികളിൽ
‘ദുർഭൂതങ്ങൾ ‘അല്ലാത്തവയെല്ലാം അല്ലാഹുവിനെ വണങ്ങി ജീവിക്കുന്ന മുസ്ലിംകൾ ആണെന്നതാണ് ഇസ്ലാമിക വീക്ഷണം . ഏലിയൻസ് ഉരഗജീവികളുടെ രൂപത്തിൽ, പ്രത്യേകിച്ച് നാഗത്തിൻ്റെ രൂപത്തിലാണ് മനുഷ്യർക്കിടയിൽ ജീവിക്കുന്നതെന്ന ഹാർവാഡ് പഠനം , തദ്വിഷയകമായ ചില ഹദീസുകളുടെ വെളിച്ചത്തിൽ വായിക്കപ്പെടേണ്ടതാണ്.
പാമ്പുകളെ അടിച്ചോടിക്കാനോ കൊല്ലാനോ മുതിരുന്നതിന് മുമ്പ് അവധാനത കാണിക്കാൻ പഠിപ്പിക്കപ്പെട്ടതിൻ്റെ ന്യായം അവ ചിലപ്പോൾ ജിന്നുകളാവാം എന്നതാണ്.
മാസോണിസവുമായി ബന്ധപ്പെട്ട
‘അന്തിക്രിസ്തു ‘ വും സംഘവും മനുഷ്യരെ പിഴപ്പിക്കാൻ നേരിട്ട് മനുഷ്യര്യമായി കമ്മ്യൂണിക്കേഷൻ നടത്തി അമാനവീകമായ ആശയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുമെന്ന് സൂറ അൻആം 112 ആം വചനത്തിൽ വ്യക്തമായി കാണാം . സൂറ നിസാഅ് : 119 ൽ , ജൻഡർ ട്രാൻസ്മിഷൻ അടക്കമുള്ള ആധുനിക ലൈംഗിക സങ്കൽപ്പങ്ങൾ പിശാച് മനുഷ്യർക്ക് കൈമാറിയതാണെന്ന് വായിക്കാം .
കോടിക്കണക്കിന് നിരപരാധികളെ കൊന്ന് മനുഷ്യത്വത്തെ ഏറ്റവും മാരകമായി പോറലേൽപ്പിക്കുന്ന ആധുനിക യുദ്ധരീതി , അതായത് തോക്കും റോക്കറ്റും മിസൈലുകളും മനുഷ്യർക്ക് പിശാചിൽ നിന്ന് കിട്ടിയതാണ്. 1986-ൽ അന്തരിച്ച ചർച്ച് ഓഫ് സയന്റോളജിയുടെ സ്ഥാപകൻ എൽ. റോൺ ഹബ്ബാർഡ് , ജാക്ക് പാർസൺസ് എന്ന റോക്കറ്റ് വിദഗ്ധനോടൊപ്പം ആചാരപരമായ മാന്ത്രികവിദ്യ അഭ്യസിച്ചതായും, 1945-ൽ മൊജാവേ മരുഭൂമിയിൽ വെച്ച് അദ്ദേഹം ഒരു ‘ആത്മീയ ജീവിയെ’ കണ്ടുമുട്ടിയെന്നും ,ബ്ലാക്ക് മാന്ത്രികനും ബ്രിട്ടീഷ് ഇന്റലിജൻസ് തലവനുമായിരുന്ന അലിസ്റ്റർ ക്രോളി സ്ഥാപിച്ച ഓർഡോ ടെംപ്ലി ഓറിയന്റീസ് എന്ന രഹസ്യ സംഘടനയിൽ ഹബ്ബാർഡിനും പാർസൺസിനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും,
പിന്നീട് നാസയുടെ എയ്‌റോജെറ്റ് കോർപ്പറേഷന്റെയും ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെയും സഹസ്ഥാപകനായി ജാക് പാർസൺസ്മാറിയെന്നും ജാക്വസ് വാലി എഴുതിയിട്ടുണ്ട്.
ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം,
ഇതരഗ്രഹജീവികൾക്ക് ഭൂമിയുമായി ബന്ധപ്പെടാനുള്ള ‘ആക്സസ് ‘ എവിടെയാണെന്ന ആലോചനയാണ് .
പല മുസ്ലിം പണ്ഡിതന്മാരും നിരീക്ഷിക്കുന്നത് , അറ്റ്ലാൻ്റിക് സമുദ്രത്തിലെ ‘ബർമുഡ ട്രയാങ്കിൾ , ‘ ഏരിയ 51 എന്ന് നാസ സീൽ വെച്ച മഹാദുരന്ത മേഖലയായ ‘ നെവ്ദാ ട്രയാങ്കിൾ ‘ മുതലായവയാണ് .
ബഹിരാകാശം മന:പാഠമാക്കുമ്പോഴും സ്വന്തം കൺമുമ്പിലുള്ള ‘ നെവ്ദ ഏരിയ 51 ‘ൽ കഴിഞ്ഞ 60 വർഷങ്ങൾക്കുള്ളിൽ രണ്ടായിരം വിമാനങ്ങളം അറുപതിനായിരം യാത്രികരും അപ്രത്യക്ഷമായതിനെക്കുറിച്ച് ശാസ്ത്രത്തിന് തൃപ്തമായ ഭൗമിക ന്യായങ്ങൾ പറയാനാവുന്നില്ല എന്ന നിഗൂഢതയിലുണ്ട് മനുഷ്യപ്രാപ്യമല്ലാത്ത സത്യങ്ങളിലേക്കുള്ള ജാലകം .


نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق

Nuzhathunnalar fi thoolihi nuqbathul fikr

Download book sample

Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات في علم أصول الفقه مع التعليق والتحقيق

Sharahul waraqath

Download book sample

Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الميبذي على هداية الحكمة مع تعليقات

Sharahul maibadi ala hidayathul hikma

Download book sample

Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات مع حاشية الدمياطي

Sharahul warakath with Hshiyathu thamyathi

Download book sample

Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين

Sharahu rasheediyya ala risalathishareefa

Download book sample

Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)

Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)

Download book sample

Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


Discover more from lkm313

Subscribe to get the latest posts sent to your email.

Published by

Leave a comment

Discover more from lkm313

Subscribe now to keep reading and get access to the full archive.

Continue reading

Design a site like this with WordPress.com
Get started