ശൈഖുന ഇ കെ ഹസ്സൻ മുസ്‌ലിയാരുടെ (ന:മ)ലേഖനം
നിസ്കാരവും ഹജ്ജും
സുന്നികൾക്കു മാത്രം
സുന്നികളുടെ വലിയ പെരുന്നാൾ
തലവാചകം കാണുമ്പോൾ അമ്പരക്കേണ്ടതില്ല. വായിച്ചാൽ ഗ്രഹിക്കാം. മുസ്‌ലിം സമുദായത്തിന്റെ ‘ആണ്ടറതി’കളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണു ദുൽഹജ്ജ് മാസം പത്തിന് അനുഷ്ടിച്ചു വരുന്നതും ‘ഈദുൽ അള്ഹാ ‘ എന്നും ‘ഈദുൽ അക്ബർ’ എന്നും വിശേഷി പ്പിക്കുന്നതുമായ വലിയ പെരുന്നാൾ. ഈ ദിനത്തിൽ നാം ചെയ്യേണ്ടതും ചെയ്യുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്ന സംഭവങ്ങളും വിലയിരുത്തി ചിന്തിക്കുമ്പോൾ വ്യക്തമാവും ഈ തലവാചകം കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന്. ബഹു: ഇബ്രാഹീം നബി (അ)നെയും ബഹു:ഇസ്മാഈൽ (അ)നെയും ഓർക്കാനും അവരുടെ സേവനങ്ങൾ സ്മരിക്കാനും മുസ്‌ലിം സമുദായം അവരുടെ മാതൃകാജീവിതം പകർത്തുവാനും വലിയ പെരുന്നാളാഘോഷം പ്രചോദനം നൽകുന്നു. അതിന്റ വിശദീകരണമാണു താഴെ പറയുന്നത്. ബഹു :ഇബ്രാഹീം(അ)ഹാജറ(റ) ദമ്പതികൾ വൃദ്ധരായി. സന്താനങ്ങളില്ലാത്തതിനാൽ നിരാശരാണാ ദമ്പതിമാർ. അങ്ങനെയിരിക്കെ ഇബ്രാഹീം നബി(അ ) ജനങ്ങളെയെല്ലാം വിളിച്ച് ഒരു മഹാസദ്യ നൽകി. വളരെ വിലപിടിപ്പുള്ള ഒട്ടകങ്ങളെയും മറ്റുമാണ് ആ സദ്യക്കുവേണ്ടി അറുത്തത്. ഇതു കണ്ടു ജനങ്ങൾ ചോദിച്ചു : “ഇത്രയും വിലമതിപ്പുള്ള മൃഗങ്ങളെ മാംസാവശ്യത്തിന്നുവേണ്ടി എന്തിനാണ് നശിപ്പിച്ചത്?”. ഇബ്രാഹിം നബി (അ)
പ്രത്യുത്തരം നൽകി: “നിങ്ങൾ എന്താണൽഭുതപെടുന്നത്? അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയാണു ഞാൻ ഈ മൃഗങ്ങളെ അറുത്തത്ത്, എനിക്ക് ഒരോമന മകൻ ജനിച്ചിരുന്നുവെങ്കിൽ അതിനെയും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അറുത്തുകൊടുക്കാൻ ഞാൻ തയ്യാറാണ്”.
നിരാശരായ ദമ്പതിമാരാണ് ഇബ്രാഹിം നബി(അ)യും ഭാര്യയും. ഈ അവസരത്തിൽ ജനങ്ങള്ളോടു പറഞ്ഞ ഒരു വാക്കാണിത്. എങ്കിലും ആ മഹാത്മാ മാവിന്റെ ഈമാനിനെ പരിശോധിച്ച് അതു സത്യമാണെന്നു ജനങ്ങൾക്ക് അറിയിച്ചു കൊടുക്കാനായി അല്ലാഹു തആല ഇബ്രാഹീം നബി(അ)ന്ന് ഇസ്മാഈൽ എന്നൊരു പുത്രനെ നൽകി. ഇബ്രാഹീം നബിയോട് തന്റെ കരാർ പൂർത്തിയാക്കാൻ പിന്നീട് അല്ലാഹു കൽപ്പിച്ചു. കരാർ പൂർത്തീകരണത്തിനു കരളിന്റെ കരളായ, തങ്കക്കുടമായ തന്റെ ഓമന സന്താനത്തെ_ ഇസ്മാഈൽ(അ)നെ_ അറുക്കുവാൻ ഇബ്രാഹിം നബി(അ) സന്നദ്ധനായി. മകനോടു സമ്മതാന്വേഷണം തേടി. മകൻ സസന്തോഷം സ്വീകരിച്ചുകൊണ്ടു മറുപടി നൽകി. ബലികർമ്മത്തിനായി ഇബ്രാഹീം നബി(അ) മകനെ കൂട്ടി മിനായിൽകൂടി പോകുമ്പോൾ ഇബ്‌ലീസ് പ്രത്യക്ഷപെട്ടു . മകനെ ഭീഷണിപ്പെടുത്തി നോക്കി. എന്നാൽ കല്ലും മണ്ണും വാരിയെറിഞു ഇബ്‌ലീസിനെ തിരിച്ചയച്ചു കൊണ്ട് ഇസ്മാഈൽ(അ)ധീരതയോടെ മുന്നോട്ടു നീങ്ങി. ഇപ്രകാരം മൂന്നു തവണ ഇബ്‌ലീസിനെ കല്ലെറിഞ്ഞ സ്ഥലങ്ങളിലാണ് നാം ഇന്നു ഹജ്ജിന്റെ നിർബന്ധമായ കല്ലേറു നിർവഹിക്കുന്നത്. ഇബ്രാഹീം നബി(അ) മകനെ
ഖിബ് ലയിലേക്കു തിരിച്ചു കിടത്തി തക്ബീർ ഉച്ചരിച്ചുകൊണ്ടു കത്തി ഊരി, മകനെ അറക്കുവാൻ. എങ്കിലും അല്ലാഹു താആല പകരം ഒരാടിനെ തയ്യാറാക്കിക്കൊടുത്തു. അതിനെ അറുത്തു. ഇസ്മാഈൽ (അ)രക്ഷപെടുകയും പരീക്ഷയിൽ ഇബ്രാഹിം (അ) വിജയിക്കുകയും ചെയ്തു. ഈ ധീര ത്യാഗത്തിന്റെ സ്മരണയാണ് വലിയ പെരുന്നാളാഘോഷത്തിലെ പ്രധാന വിഷയങ്ങൾ.’ഈദുൽ അള്ഹാ’എന്ന നാമകരണം തന്നെ ഈ ‘അറവി’നെ സൂചിപ്പിക്കുന്നതാണ്.
ഈ മഹത്തായ ദിനത്തിൽ ചെയ്യപ്പെടുന്ന മറ്റുകാര്യങ്ങൾകൂടി ചുരുക്കത്തിൽ ഇവിടെ ഉണർത്താം.ലോക മുസ്‌ലിംകൾ ആ ദിവസങ്ങളിൽ ചെയ്യുന്ന ഒന്നാണ് കഅ്ബയിലെയും അറഫയിലെയും മിനായിലെയും ഹജ്ജ് കാര്യങ്ങൾ. കഅ്ബയുമായി ആദ്യം ബന്ധപെടുന്നത് ‘ഹജറുൽ അസ് വദ്’ മുത്തിമണക്കൽ കൊണ്ടാണ്. അങ്ങനെ തുടങ്ങുന്ന ത്വവാഫ് തീർന്നാൽ ചെയ്യേണ്ടതു മഖാമുഇബ്രാഹീമിന്റെ അടുത്തു രണ്ടു റക്അത്തു നിസ്കാരമാണ്. ത്വവാഫ് തന്നെ മൂന്നെണ്ണം ധൃതിയിൽ നടക്കേണ്ടതുണ്ട്. ത്വവാഫിനു ശേഷം ചെയ്യേണ്ടതു സ്വഫാ, മർവകളുടെ ഇടയിൽ നടക്കലാണ്. അതു തന്നെയും ഏകദേശം നടുവിൽ ഓടി നടക്കേണ്ടതുണ്ട്. അടുത്തത് അറഫയിൽ പോയി നിൽക്കലാണ്. ശേഷം മിനായിലെ കല്ലേറുകളും. ഇത്തരം കാര്യങ്ങളെല്ലാം എന്തിനെ സൂചിപ്പിക്കുന്നുവെന്നും അവ മുഴുവനും എന്തെന്തിന്റെ സ്മരണകൾക്കാണു നിശ്ചയിക്കപെട്ടതെന്നും ഗ്രഹിക്കുമ്പോൾ വലിയ പെരുന്നാൾ സുന്നികൾക്കുള്ളതാണെന്നു വ്യക്തമാവും. ഓരോന്നും വിശദമായി വിവരിക്കാൻ കഴിയില്ല. എങ്കിലും ചുരുക്കത്തിൽ ഇവിടെ കുറിക്കാം..
ഹജറുൽ അസ് വദ് അനേകായിരം അമ്പിയാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും സ്പർശം ഏറ്റിട്ടുള്ള പുണ്യ ഫലകമാണ്. അവരോടുള്ള ബന്ധം സ്ഥാപിക്കാനും അവരുടെ ബറകത്തിനും വേണ്ടി അതിനെ ചുംബിക്കുന്നു. നെറ്റിത്തടം തന്നെ വെക്കുന്നു.
ത്വവാഫിന്റെ ഇടയിൽ ധൃതിയായി നടക്കുന്നത്:-
ഹിജ്റക്കു ശേഷം നബി (സ) ആദ്യം സ്വാഹാബത്തോടൊപ്പം വന്നു ത്വവാഫു ചെയ്യാൻ തീരുമാനിച്ചു. ആദ്യവർഷം മുശ്രികുകൾ തടഞ്ഞു. രണ്ടാം കൊല്ലം വന്നുകൊള്ളുവാൻ കരാറിൽ സമ്മതിച്ചു. എന്നാൽ നബി (സ)യെയും സ്വഹാബത്തിനെയും നിസ്സാരരും ബലഹീനരുമായിട്ടാണ് അവർ കരുതിയിരുന്നത്. അതിനാൽ നബി(സ) യും സ്വഹാബത്തും ജീവസ്സില്ലാതെ നടത്തുന്ന ത്വവാഫ് നോക്കിച്ചിരിക്കാൻ മുശ്രികുകൾ ഉയർന്ന സ്ഥലങ്ങളിൽ സ്ഥലം പിടിച്ചിരുന്നു.
ജിബ്‌രീൽ (അ) ഇക്കാര്യം നബി(സ) ക്ക് അറിവ് കൊടുക്കുകയും ശുജാഇകളുടെ വേഷത്തോടുകൂടി നല്ല ഉശിരോടെ മൂന്നുതവണ കഅ്ബ ചുറ്റാൻ കൽപ്പിക്കുകയും ചെയ്തു. ശത്രുക്കളെ നിരാശപെടുത്താനും അവരെ ദേഷ്യം പിടിപ്പിക്കാനും നബി (സ) യും സ്വഹാബത്തും അങ്ങനെ നടന്നു. ആ സ്ഥിതിഗതികളെല്ലാം തീരെ പോയിക്കഴിഞ്ഞെങ്കിലും നാമും നബി (സ) യെയും സ്വഹാബത്തുൽ കിറാമിനെയും അനുകരിച്ചും അവരോടുള്ള കടപ്പാടും സ്മരണയും നിലനിർത്താൻ വേണ്ടിയും ധൃതിയായി നടക്കണം.
മഖാമു ഇബ്രാഹീം നബി(സ) ത്വവാഫ് ചെയ്തപ്പോൾ ബഹു ഉമർ(റ) അന്വേഷിച്ചു: “നബിയെ, ഇബ്രാഹീം നബി (അ)ന്റെ പാദസ്പർശനമേറ്റ കല്ലാണല്ലോ അത്. അവിടെ വെച്ചു രണ്ടു റക്അത്തു നമസ്ക്കരിക്കണ്ടയോ? അതും ചെയ്യേണ്ടതാണെന്നു നബി(സ) തീരുമാനിക്കുകയും ഖുർആനിൽ കൽപന വരികയും ചെയ്തു. സ്വാഹാബത്തും മഖാമു ഇബ്രാഹീമിൽ നിസ്ക്കരിച്ചു. കഅ്ബാഷരീഫ് പുനർനിർമ്മാണം നടത്തിയ ഇബ്രാഹീം നബി(അ) യെ കഅ്ബ ത്വവാഫ് ചെയ്തു റബ്ബിനോടടുക്കുന്നവർ സ്മരിക്കാനും അവിടത്തെ കാലടിവെച്ച സ്ഥലത്തിന്റെ ബറകത്തെടുക്കാനും ഇങ്ങനെ ഒരു നിസ്ക്കാരം
നിശ് ചയിക്കപ്പെട്ടു.
അറഫയിലെ നിർത്തം :-
മനുഷ്യരാശിയുടെ ആദ്യപിതാവായ ആദം നബി(അ)നെയും ആദ്യമാതാവായ ഹവ്വാഉമ്മ(റ) യെയും (നമ്മുടെ ഉപ്പഉമ്മമാരെ) അല്ലാഹു ഭൂമിയിൽ നിയോഗിച്ചത് ഓരോ സ്ഥലത്തായിരുന്നില്ല. അവർ പിന്നീടു കണ്ടുമുട്ടി തമ്മിലറിഞ്ഞ സ്ഥലമാണ് അറഫ (അറിവ് സ്ഥലം ). ആ മാതാപ്പിതാക്കളെ ഓർക്കാനും അവരോടുള്ള ബന്ധവും കടപ്പാടും വീടാനും വേണ്ടി മക്കളോടുള്ള കൽപനയാണു ഹജ്ജിന്റെ അമലായ അറഫയിലെ നിർത്തം. മിനായിലെ കല്ലേറു നേരത്തെ പറഞ്ഞപോലെ ഇസ്മാഈൽ(അ) ന്റെ
ധീരമായ ത്യാഗം കുറിക്കാനും അവരെ സ്മരിക്കാനുമാണ്.
സഫാമര്‍വകൾക്കിടിയുലുള്ള നടത്തവും നടുവിലെ ഓട്ടവും ഹാജറാ ബിവീയുടെ ചിരിത്രമാണ് അനുസ്മരിപ്പിക്കുന്നത്. തന്റെ മകന്‍ ഇസ്മാഈല(അ) നെ കഅ്ബയുടെ തറക്കു സമീപം കിടത്തി ഹാജറാ ബീവി(റ) വെള്ളം അന്വേഷിക്കാന്‍ പോയി. സഫാ കുന്നും മര്‍വാ കുന്നും കയറിയിറങ്ങിയ മഹതി നടുവിലെത്തുമ്പോള്‍ മകനെ കാണാതെ വരുന്നു. അപ്പോള്‍ നടത്തത്തിനു വേഗത കൂടുന്നു. ആ മഹതി ചെയ്ത ത്യഗവും ക്ലേശവും നടത്തവും സ്മരിക്കുവാനും അവരോടു ബന്ധം പുലര്‍ത്തുവാനുമാണു സഫാ മര്‍വകൾക്കിടയിലെ നടത്തവും ഇടക്കുള്ള ഓട്ടവും.
ഇങ്ങനെ ഹജ്ജിന്റെ ഓരോ കര്‍മ്മങ്ങളിലും മുന്‍കഴിഞ്ഞ മഹാന്മാരെയും അവരുടെ ത്യാഗങ്ങളെയും സ്മരിക്കാനും അവരോടു ബന്ധപ്പെടുവാനുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളതെങ്കിൽ, മക്കയിലും അറഫയിലും മദീനയിലും അത്തരം കാര്യങ്ങളാണു പ്രതിധ്വനിപ്പിക്കുന്നതെങ്കില്‍ ആഘോഷം സുന്നികള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് എങ്ങനെ ഉണ്ടാകും. ഒരു ഇബാദത്ത് അള്ളാഹുവിന്ന് ചെയ്യുന്നതില്‍ മറ്റാരുടെയെങ്കിലും സ്മരണയോ പൊരുത്തമോ വിചാരണയോ ഉണ്ടാകലാണ് ‘ശിര്‍ക്ക്’ എന്ന അടിസ്ഥാനത്തിലാണല്ലോ ബിസ്മി ചൊല്ലിക്കൊണ്ടറക്കുന്ന കോഴി, ആട്, മാട് എന്നിവയുടെ മാംസം അറക്കുമ്പോള്‍ മുഹിയുദ്ധീന്‍ ശൈഖി(റ) നെയോ ബദ്രീങ്ങളെയൊ കരുതിപ്പോയതിനാലോ നബി(സ)യുടെ പൊരുത്തം ഉദ്ദേശിച്ചു പോയതിനാലോ ശിര്‍ക്കാണെന്നും പന്നിയിറച്ചിയേക്കാള്‍ മോശമാണെന്നും അവര്‍ പറയുന്നത്
മേൽപറഞ്ഞകാര്യങ്ങൾ മാത്രമല്ല, ഹജ്ജിന്റെ എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന്നു ചെയ്യുന്ന മഹത്തായ ഇബാദത്താണെങ്കിലും അതില്ലെല്ലാം അല്ലാഹു അല്ലാതെ മഹാൻമാരുടെ സ്മരണയും ബറകത്തും ഉൾക്കൊണ്ടിരിക്കെ, അല്ലാഹു ആ സ്മരണക്കും ബറകത്തിന്നുമായി തന്നെയാണ് ആ ആരാധകൾ നിശ് ചയിച്ചതെന്നിരിക്കെ ആ കാര്യങ്ങളും അതിന്റെ പ്രതിദ്ധ്വനിയുമായ വലിയപെരുന്നാൾ ആഘോഷവും സുന്നികളല്ലാത്തവർ എങ്ങനെ അനുഷ്ടിക്കും?. ഇബ്രാഹീം നബി (അ ) യെയും ഇസ്മാഈൽ (അ ) നെയും അനുസ്മരിപ്പിക്കുന്ന ഉള്ഹിയ്യത്ത് എങ്ങനെ വഹാബി മൗദൂദികൾ അറുക്കും?. മുഹ്‌യിദ്ദീൻ ശൈഖിനെയും മറ്റു ശൈഖൻമാരെയോ ബദ്രീങ്ങളെയോ നബി(സ )യെയോ സ്മരിച്ചും വിചാരിച്ചും അറുക്കുന്ന ജീവിയുടെ മാംസം പന്നിയിറച്ചിയെക്കാൾ ഹീനമെന്നു പറയുന്ന ഇക്കൂട്ടർ ഇബ്രാഹീം നബി (അ ) നെയും ഇസ്മാഈൽ നബി(അ ) നെയും സ്മരിക്കലും വിചാരിക്കലും ഉൾക്കൊണ്ട ഡബിൾ ശിർക്കിന്റെ മാംസം (ഉള്ഹിയത്ത് അറുത്ത മാംസം) എങ്ങനെ ഭക്ഷിക്കും?.
മടങ്ങുക. സുന്നിയാവുക. വലിയ പെരുന്നാൾ കഴിക്കുക. ഇല്ലങ്കിൽ നിങ്ങൾക്കും മറ്റുള്ളവരെ പോലെ മറ്റു ആണ്ടറുതികൾ ആഘോഷിക്കാം, ആണിനെയും പെണ്ണിനെയും ഒന്നിച്ചു പങ്കെടുപ്പിക്കുകയും ചെയ്യാം.
Please support our efforts: you can buy our books.
نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق
Nuzhathunnalar fi thoolihi nuqbathul fikr
Download book sample
Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹150 in India, ₹200 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات في علم أصول الفقه مع التعليق والتحقيق
Sharahul waraqath
Download book sample
Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹130 in India, ₹180 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الميبذي على هداية الحكمة مع تعليقات
Sharahul maibadi ala hidayathul hikma
Download book sample
Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹230 in India, ₹280 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات مع حاشية الدمياطي
Sharahul warakath with Hshiyathu thamyathi
Download book sample
Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين
Sharahu rasheediyya ala risalathishareefa
Download book sample
Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)
Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)
Download book sample
Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹185 in India, ₹235 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
Leave a comment