lkm313

islamic

കാരുണ്യ-പ്രവാചകൻ (സ്വ); ഒരു ഹൃസ്വവായന

കാരുണ്യ-പ്രവാചകൻ (സ്വ); ഒരു ഹൃസ്വവായന

By: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി

ലോകത്ത് ഏറ്റവും കൂടുതൽ കരുണക്ക് പ്രാധാന്യം കൽപിച്ച മതമാണ് ഇസ്ലാം. ആ ഇസ്ലാമിനെ പരിചയപ്പെടുത്തിയ നിരവധി പ്രവാചകന്മാരിൽ ഏറ്റമേറ്റം കാരുണാവാരിധിയായിരുന്നു നമ്മുടെ പ്രവാചകൻ (സ്വ) . അവർ തന്നയായിരുന്നു ഏറ്റമധികം ചരിത്രവിപ്ലവങ്ങൾ ഈ ലോകർക്ക് സമ്മാനിച്ചതും. കള്ളിലും പെണ്ണിലും കൊള്ളയിലും കൊലയിലും തുടങ്ങിയ എല്ലാ തെമ്മാടിത്തരങ്ങളുടെയും കൂത്താട്ടങ്ങളുടെയും മൊത്തച്ചന്തയായിരുന്ന അറേബ്യയെ ധാർമികതയുടെ ഈറ്റില്ലമാക്കിയ പ്രവാചകരെ പോലെ ചരിത്രം സൃഷ്ടിച്ച ഒരാളെപോലും കാണിക്കാൻ കഴിയില്ല, തീർച്ച.  ഇത്രയേറെ വിജയങ്ങൾ കൊയ്തതെല്ലാം തങ്ങളുടെ കാരുണ്യത്തിന്റെയും സൽസ്വഭാവത്തിന്റെയും ഖുർആനിന്റെയും കരുത്തിലായിരുന്നു. ഖുർആൻ പറയുന്നത് കാണുക (നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് അങ്ങ് അവരോട് സൗമ്യമായി പെരുമാറിയത്‌. അങ്ങ് ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു (ആലിംറാൻ: 159). റസൂൽ (സ) യുടെ കാരുണ്യത്തെ അളക്കാനൊന്നും ഒരളവ് കോലിനുമാകില്ല. അതത്രയതികമുണ്ട്.  അവിടത്തെ കാരുണ്യം യഥാവിധി മനസ്സിലാക്കാൻ മനുഷ്യന് സാധിക്കില്ലെങ്കിലും ആ കാരുണ്യക്കടലിന്റെ ഉപരിതലത്തിലൂടെയെങ്കിലും  ചെറുതായൊന്ന് സഞ്ചരിക്കാം .

   റസൂൽ (സ്വ) യെ കുറിച്ച് അല്ലാഹു തന്നെ പറയുന്നത് കാണുക: ലോകർക്ക് മുഴുക്കയും കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല.  (അൽഅമ്പിയാഅ് : 107). ലോകർ എന്ന പദം മുസ്ലിമും അമുസ്ലിമും മറ്റുജീവജാങ്ങളും ഭൂതവിഭാകങ്ങളും ഉൾകൊണ്ടതാണ്. എന്നാൽ മുസ്ലിമിന് ലഭിക്കുന്ന ഇഹപരാനുകൂല്യങ്ങൾ അമുസ്ലിമിനില്ല. ഇഹലോകത്ത് എല്ലാവർക്കും അവിടത്തെ നന്മയും കാരുണ്യവും സദാ വർഷിച്ച് കൊണ്ടേയിരിക്കുന്നു.
 
   ഖുർആൻ വ്യാഖ്യാതാക്കൾ അതിന്റെ  തലം വിവരിക്കുന്നതിങ്ങനെ : മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരെ വിശ്വസിക്കാത്ത ധിക്കാരികളെ പ്രളയം, ഭൂമിയിൽ ആഴ്തുക, കോലം മാറ്റിമറിക്കുക തുടങ്ങി നിരവധി ശിക്ഷാമുറകൾ കൊണ്ട്  നശിപ്പിക്കുകയും ഉന്മൂലനം ചെയ്യലുമായിരുന്നു അല്ലാഹുവിന്റെ പതിവ്. എന്നാൽ നമ്മുടെ പ്രവാചകരെ കള്ളമാക്കിയ ആളുകളെ ഉന്മൂലനം ചെയ്യാതെ പരലോകത്തേക്ക് ശിക്ഷകൾ മാറ്റിവച്ചു. അവസാനമെങ്കിലും ആ ധിക്കാരികൾ നന്നാകട്ടെ എന്ന കാരുണ്യ വായ്പാണത്. ധിക്കാരികളും തെമ്മാടികളുമായിരുന്ന ചിലർ അവസാന ഘട്ടത്തിൽ നന്നായി, നബിസഖാക്കളുടെയൊക്കെയും മാതൃകാ പുരുഷന്മാരാവുകയും, അവർക്ക് നേതൃത്വം വഹിക്കുകയും ചെയ്ത നിരവധി സ്വഹാബികൾ ഈ കാരുണ്യത്തിന്റെ നിഴലുകളാണ്. ഒരിക്കൽ റസൂലുല്ലാഹി (സ്വ) യോട് പറയപ്പടുകയുണ്ടായി: ഓ അല്ലാഹുവിന്റെ തിരുതൂതരേ… ബഹുദൈവാരാധകർക്കെതിരെ അങ്ങ് പ്രാർത്ഥിച്ചാലും! നബി (സ) പ്രതിവദിച്ചു : ഞാൻ ശാപാസ്ത്രനായല്ല, കാരുണ്യമായാണ് നിയോഗിക്കപ്പെട്ടത് (മുസ്ലിം : 87).
  
നബി (സ്വ) യുടെ സാർവ്വലൗകിക-കാരുണ്യമാനം  മറ്റൊരു തലത്തിൽ സമർത്ഥിക്കാവുന്നതിങ്ങനെ. ഇന്ന് മനുഷ്യൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സർവ്വമാന നേട്ടങ്ങളും റസൂൽ (സ്വ) മുഖേനയാണ്.   ആ നേട്ടങ്ങൾ പലതും വ്യത്യസ്ത കണ്ടുപിടിത്തം കൊണ്ട് നേടിയെടുത്തതാണ്. അവയെല്ലാം തുടങ്ങി വെച്ചത് ഇസ്ലാമിക പണ്ഡിതരായിരുന്നു എന്ന് ചരിത്രത്തിലൂടെ വായിച്ചെടുക്കാം. അതിനവർക്കുള്ള അറിവും ഊർജ്ജവും നൽകിയത് ചിലഖുർആനിക വാക്യങ്ങളും ഹദീസുകളുമാണ്. പ്രവാചകരാണ് അതിന്റെയെല്ലാം വക്താവ്. അപ്പോൾ തങ്ങളാണ് മുമ്പ് കഴിഞ്ഞു പോയ സമൂഹങ്ങൽക്ക് ലഭിക്കാത്ത നേട്ടങ്ങൾക്കോക്കയും കാരണക്കാരൻ. തദനുസാരം പ്രവാചകർ ലോകർകൊക്കെയും  കാരുണ്യമായി. പല തലത്തിലും പ്രതിപാദ്യ നിലപാട് വിശദീകരിക്കാൻ കഴിയും.
  
    തിരുനബി (സ്വ) യുടെ ഹദീസുകളോരോന്നും ആഴത്തിൽ പഠനവിധേയമാക്കിയാൽ അവയിലെല്ലാം തങ്ങളുടെ കാരുണ്യ-തന്മാത്രകൾ ഒഴുകിനടക്കുന്നത് കാണാം . തിരുമേനിയുടെ കാലത്ത് നമുക്കും ജീവിക്കാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ അവിടത്തെ ഓരോ ചലന-നിശ്ചലനങ്ങളിലും നമുക്കവയെ കാണാമായിരുന്നു. അതു കൊണ്ടാണല്ലോ സ്വഹാബികൾ മുത്ത് നബിയെ ഇത്രയേറെ നെഞ്ചിലേറ്റിത്. അവരുടെ ജീവനേക്കാൾ സ്നേഹിച്ചത്. എന്നല്ല അവിടത്തേക്കുണ്ടാകുന്ന വേദന സ്വന്തം ജീവൻ പോകുന്നതിനേക്കാൾ കഠിനമായിരുന്നു അവർക്ക്. ഓർക്കുക , പരസ്പരം ഇത്രയേറെ സനേഹിച്ച ഒരു നേതാവോ അനുയായികളോ ചരിത്രത്തിലില്ല.

     ബലഹീനരായ പല തരം ആളുകൾ എല്ലാ സമൂഹങ്ങളിലുമുണ്ട്. അത്തരം വിഭാഗങ്ങളോട് നബി സ്വ കാണിച്ച കരുണ്യവായ്പുകളിൽ ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.

വൃദ്ധ-വയോധികർ
   പ്രവാചകാനുചരൻ അബൂബകർ സിദ്ദീഖ് (റ) തന്റെ വൃദ്ധനായ പിതാവ് അബൂ ഖുഹാഫയെ ഫത്ഹ് മക്കാ ദിവസം പ്രവാചകരുടെ അടുത്തേക്ക് ഇസ്ലാം ആശ്ലേഷിക്കാനായി കൊണ്ടുവരുകയുണ്ടായി. അപ്പോൾ തിരുമേനി പറഞ്ഞു: ഈ വൃദ്ധനായ ഉപ്പയെ വീട്ടിൽ വിട്ടേച്ചിരുന്നാൽ പോരായിരുന്നല്ലോ… ഞാൻ തന്നെ അവിടെ വരുമായിരുന്നല്ലോ… , ഓർക്കുക, അന്ന് റസൂൽ (സ്വ) മക്ക ജയിച്ചടക്കിയ ഒരു ഭരണാധികാരുന്നു. ചുറുചുറുക്കുള്ള ചെറുപ്പക്കാർ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് കടന്നു വരുന്ന ആരവത്തിലും , വിജയത്തേരിയിലേറിയ ആഹ്ലാദത്തിലും ഒരു ഭരണാധികാരിക്ക് ഇങ്ങനെ ഒരു വൃദ്ധനെ തേടി എങ്ങനെ പോകാൻ മനസ്സ് വരും?!! സാധാരണ ഒരു ഭരണാധികാരിക്കോ രാജാവിനോ ഇത് സാധ്യമാണോ?!!
  
      നബി (സ്വ) ഒരിക്കൽ പറയുകയുണ്ടായി: ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽ പെട്ടവനല്ല (തുർമുദി : 1919). ഈ ഹദീസിൽ “നമ്മിൽ പെട്ടവനല്ല” എന്ന വചനം നമ്മെ ഇരിത്തിച്ചിന്തിപ്പിക്കുന്നതാണ്. മുസ്ലിം അല്ല എന്നാണ് പ്രത്യക്ഷാർത്ഥം വരുന്നതെങ്കിലും, ഇസ്ലാമിൽ നിന്ന് അത്തരക്കാർ പുറത്ത് പോകില്ല. പക്ഷെ അതിന്റെ ഗൗരവം കാണിക്കാനാണ് അങ്ങനെ തിരുമേനി പ്രസ്താവിച്ചത്.  മറ്റൊരിക്കൽ ജമാഅത്ത് നിസ്കാരം  ദൈർഘ്യമാക്കുന്ന ചിലരെ കുറിച്ച്  തിരുമേനി അറിഞ്ഞപ്പോൾ  ഇങ്ങനെ കൽപിക്കുകയുമുണ്ടായി: “നിശ്ചയം, ആളുകളെ അകറ്റിക്കളയുന്ന ചിലർ നിങ്ങളിലുണ്ട്. നിങ്ങളിലേതൊരുവനും ഇമാമായി നിസ്കാരിക്കുകയാണെങ്കിൽ അവൻ ലഘുവാക്കട്ടെ, കാരണം നിങ്ങളുടെ പിന്നിൽ വൃദ്ധനും ബലഹീനനും ആവശ്യമുടയവനുമുണ്ട്”. ഈ ഹദീസ് വിവരിച്ച അബൂ മസ്ഊദുൽ അൻസ്വാരി (റ) ഒരു കാര്യം എടുത്തു പറയുകയുണ്ടായി : “അന്നേ ദിവസം നബി (സ്വ) ദേഷ്യപ്പെട്ടത് പോലെ ഒരിക്കലും ഒരു ഉപദേശത്തിലും ദേഷ്യം പിടിച്ചതായി ഞാൻ കണ്ടിട്ടില്ല (മുസ്ലിം : 466). അപ്പോൾ നബി (സ്വ) ഏറ്റം ദേശ്യപ്പട്ടത് വൃദ്ധരുടേയും ബലഹീനരുടേയും കാര്യത്തിലാണെന്ന് ഗ്രഹിക്കാം. സൗമ്യനായ ഒരാൾ തന്റെ അതി പ്രധാന വിഷയങ്ങൾക്കേ ദേശ്യപ്പെടൂ. സൗമ്യതയുടെ പര്യായമായ മുത്ത് നബി (സ്വ) വൃദ്ധ-വയോധികരുടെ കാര്യങ്ങൾ എത്രത്തോളം പ്രാധാന്യത്തോടെയാണ് കരുതിയിരുന്നത് എന്ന് നമുക്ക് വായിച്ചെടുക്കാം .

   കിടാങ്ങൾ
ചരിത്രത്തിൽ തുല്യതയില്ലാത്ത കാരുണ്യമാണ് തിരുമേനിക്ക് കിടാങ്ങളോട്. മുമ്പ് പ്രതിപാദിച്ച ഹദീസിൽ കിടാ-കാരുണ്യത്തിന്റെ പ്രാധാന്യം ഗ്രാഹ്യമാണ്. കഥ ശദാദുബ്നുൽ ഹാദി (റ) യാണ് പറഞ്ഞു തരുന്നത്. മഗ്രിബോ ഇശാഓ നിസ്കരിക്കാൻ തിരുമേനി ഞങ്ങളിലേക്ക് കടന്നു വരുകയുണ്ടായി. പൗത്രന്മാരായ ഹസൻ ഹുസൈനിലാരെയോ ചുമന്നാണ് വരവ്. റസൂലുല്ലാഹി (സ്വ) കിടാവിനെ നിലത്ത് വെച്ച് നിസ്കാരത്തിലേക്ക്  പ്രവേശിച്ചു . തുടർന്ന് സുജൂദ് ചെയ്യുകയും അത് ദീർഘിപ്പിക്കുകയും ചെയ്തു . ആ സന്ദർഭം ഞാനെന്റെ തലയുയർത്തി നോക്കി. അപ്പോഴതാ ആ കുട്ടി റസൂലുല്ലാഹി (സ്വ) യുടെ പുറത്ത് കയറിയിരിക്കുന്നു. തദനന്തരം സുജൂദിലേക്ക് തന്നെ ഞാൻ മടങ്ങി. റസൂലുല്ലാഹി (സ്വ) നിസ്കാരം നിർവ്വഹിച്ചു കഴിഞ്ഞപ്പോൾ ആളുകൾ കാര്യമാരാഞ്ഞു : “ഓ ദൈവ ദൂദരേ… അങ്ങ് നിസ്കാത്തിനിടക്ക് ദൈർഘ്യമായ സുജൂദ് ചെയ്യുകയുണ്ടായി. വഹിയോ, മറ്റെന്തോ സംഭവിചെന്ന് ഞങ്ങൾ വിചാരിച്ചു. അവിടുന്ന്  ഇങ്ങനെയാണ് പ്രതിവദിച്ചത് :അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എന്റെ മകൻ എന്റെ മുതുകത്ത് കയറി എന്ന വാഹനമാക്കിക്കളഞ്ഞു . അവന്റെ ആവശ്യം കഴിയാതെ എണീക്കാൻ ഞാൻ മടിച്ചു (നസാഈ : 1141). ഇസ്ലാമിലെ പരമ പ്രധാനമായ അതിമഹത്വമേറിയ ആരാധനയല്ലോ നിസ്കാരം. അതിന്റെയത്ര പ്രാധാന്യമുള്ള മറ്റൊന്നില്ല തന്നെ. അതിൽ പോലും ഒരു ചെറിയ കുട്ടിയുടെ താൽപര്യത്തിന് വഴങ്ങണമെങ്കിൽ തരുമനസ്സെന്തൊരു മനസ്സാണ്?!!. ബാലസനേഹത്തിന്റ അരുവിയാണോ ആ ഹൃദയത്തിലൊഴുകുന്നത്. ഒരു സാധാരണ മനസ്സിലൊഴുകുമോ അത്തരമൊരരുവി.

     അനസ് ബ്നു മാലിക് (റ) ഉദ്ധരികുന്നിതാ. അല്ലാഹുവിന്റെ ദൂതർ ഒരിക്കൽ പറയുകയുണ്ടായി: ഞാൻ നിസ്കാരത്തിൽ പ്രവേശിക്കുകയും അത് സുദീർഘമാക്കാനൊരുങ്ങുകയും ചെയ്യും. അങ്ങനെ കുട്ടി കരയുകയും പെട്ടെന്ന് നിസ്കാരം നിർവ്വഹിക്കുകയും ചെയ്യും. ആ കുഞ്ഞിന്റെ കരച്ചിൽ കാരണം ഉമ്മാക്കുണ്ടാകുന്ന സന്താപത്തിന്റയും സങ്കടത്തിന്റെയും തീവ്രത മനസ്സിലാക്കുന്നത് കൊണ്ടാണിങ്ങനെ ഞാൻ ചെയ്യുന്നത് (ബുഖാരി: 709) . കുഞ്ഞിനോടും അതിന്റെ ഉമ്മയോടുമുള്ള തിരുമേനിയുടെ കരുണ്യവും പ്രതിബദ്ധതയും എത്രത്തോളമുണ്ടെന്ന് പ്രസ്തുത വാക്യത്തിൽ പ്രകടമാണ്.

   സ്ത്രീകൾ

      സ്ത്രീകളുടെ കാര്യത്തിൽ നബി (സ്വ) പ്രത്യേകം പരിഗണന നൽകി. അവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തിരുമേനി മേടിച്ചുകൊടുത്തു. അവരനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്തി. സ്വത്തവകാശത്തിലും സാമ്പത്തിക കാര്യങ്ങളിലും അവർക്കുമൊരിടം നൽകി. ഓർക്കുക: അന്നതെല്ലാം പുരുഷന്മാർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. പരിഷ്കൃതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തിൽ അവകാശം നൽകിയത്. ബൈബിൾ പഴയ നിയമ പ്രകാരം പുത്രന്മാരുണ്ടെങ്കിൽ അവർക്ക് മാത്രമാണ് അനന്തരസ്വത്തിൽ അവകാശമുള്ളത് (ആവർത്തനം 21:15- 17). ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഈ അടുത്തകാലം വരെ സ്ത്രീകൾക്ക് അനന്തരാവകാശം മാത്രമല്ല സ്വത്തു സമ്പാദിക്കുവാൻ വരെ  അവകാശം നല്കപ്പെട്ടിരുന്നില്ല. സ്വന്തംപേരിൽ സ്വത്ത് സമ്പാദിക്കാൻ ന്യൂയോർക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848 ലാണ് .1850 ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക് അനന്തരാവകാശം  നൽകുന്ന നിയമം പ്രാബല്യത്തിലായത്. പിതാവിൻറെ സ്വത്തിൽ പെൺമക്കൾക്ക് അവകാശം ഉള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നും ഹിന്ദുമതഗ്രന്ഥങ്ങളിൽ കാണാൻ കഴിയില്ല .പുത്രന്മാരാണ് അനന്തരസ്വത്തിൽ അവകാശികളായിട്ടുള്ളവർ എന്നാണ് മനുസ്മൃതിയുടെ നിയമം (മനുസ്മൃതി 9: 104). മാത്രമല്ല: ജനിച്ചത് പെൺകിടാവാണെന്നറിഞ്ഞാൽ ജീവനോടെ അവളെ കുഴിച്ച് മൂടിയിരുന്ന അറേബ്യൻ ജനങ്ങളോട് അരുതെന്ന് പറയാൻ തിരുമേനി തന്നെ വരേണ്ടി വന്നു. അതെല്ലാം തിരുദൂതർ തുടച്ച് നീക്കി. ഇത്രയേറെ സ്ത്രീകൾക്ക്  വേണ്ടി നിലകൊണ്ട ആരുണ്ട് സമൂഹമേ നിനക്ക്?

    അവിടുത്തെ വിടവാങ്ങൽ പ്രസംഗത്തിൽ പോലും സ്ത്രീകാര്യം മറന്ന് പോയില്ല. തിരുമേനി ആ മഹാ ജനസഞ്ചയത്തോടരുളി : സ്ത്രീകൾക്ക് നന്മ ചെയ്യെണമെന്ന എന്റെ വസിയ്യത് നിങ്ങൾ സ്വീകരിക്കുക (ഇബ്നു മാജ: 1851). മറ്റൊരു വേള തിരുമേനി വചിച്ചു:  നിങ്ങളിലുത്തമർ അവരുടെ സ്ത്രീകളോടേറ്റമുത്തമരായവരാണ് (ഇബ്നു മാജ: 1978) . മറ്റൊരിക്കൽ പറഞ്ഞു: ഒരു വിശ്വാസി മറ്റൊരു വിശ്വാസിനിയെ വെറുക്കരുത്. അവനിഷ്ടമില്ലാത്ത ഒരു സ്വഭാവം അവളിലുണ്ടെങ്കിൽ, അവന് ഇഷ്ടമുള്ള സ്വഭാവവും അവളിലുണ്ട് (മുസ്ലിം: 1469). ഈ വാക്യങ്ങളൊന്നും വെറും കസർത്തുകളല്ല. എല്ലാം അവർ ചെയ്ത് കാണിച്ചു തന്നു. അതിനൊരുദാഹരണം ഇവിടെ കുറിക്കാം.

    കാഥികൻ അനസ് (റ) തന്നെ; തിരുമേനി അന്ന് ഏതോ ഒരു ഭാര്യയുടെ വീട്ടിലാണ്. അപ്പോഴാണ് മറ്റൊരു ഭാര്യ പ്രത്യേക ഒരു വിഭവം തിരുമേനിക്കായി പരിചാരകന്റെ കയ്യിൽ കൊടുത്തയക്കുന്നത്. റസൂലുല്ലാഹി (സ) അത് വാങ്ങിയതും ഭാര്യ കൈകൊരു തട്ട് കൊടുത്തു. പാത്രം നിലം പതിച്ചു. അത് പൊട്ടി രണ്ട് കഷ്ണങങ്ങളായി. വിഭവം നിലത്ത് ചിതറി. ഉടനെ പൊട്ടിയ പാത്രം യോജിപ്പിച്ച്, വീണുകിടക്കുന്ന ഭക്ഷണം അതിൽ പെറുക്കിയിട്ടു. തിരുമേനി പറഞ്ഞു: നിങ്ങളുടെ ഉമ്മാക്ക് ദേഷ്യം പിടിച്ചിരിക്കുന്നു. നിങ്ങൾ കഴിച്ചോളൂ (ബുഖാരി: 2481) . തിരുമേനിയുടെ ക്ഷമയും കാരുണ്യവും വിട്ടുവീഴ്ചാ മനസ്ഥിതിയും ഈ ഹദിസിൽ ഉല്ലേഖനം ചെയ്യപ്പട്ടിരിക്കുന്നു.
  
   റസൂലുല്ലാഹി (സ്വ) യെ നിസാരവൽകരിക്കാനും സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനും സദാ സമയവും അർപ്പിക്കുന്ന ലിബറലിസ്റ്റുകളോട് ആത്മ വിശ്വാസത്തോടെ വെല്ലുവിളിക്കാം : പ്രവാചകരുടെ ജീവിത്തിൽ സ്വന്തം ഭാര്യമാരിൽ നിന്നോ, മുസ്ലിം സ്ത്രീകളിൽ നിന്നോ, അമുസ്ലിം സ്ത്രീകളിൽ നിന്നോ ഏതെങ്കിലും ഒരു സ്ത്രീയെ പ്രയാസപ്പെടുത്തുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തതായി വല്ല സംഭവവും കാണിക്കാൻ നിങ്ങൾക്ക് കഴിയുമോ???

  “തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും, അല്ലാഹുവെ അധികമായി സ്മരിക്കുകയും ചെയ്തവർകെത്രെ അത്” (ഖുർആൻ: അഹ്സാബ്: 21സാരാംശം) .


نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق

Nuzhathunnalar fi thoolihi nuqbathul fikr

Download book sample

Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات في علم أصول الفقه مع التعليق والتحقيق

Sharahul waraqath

Download book sample

Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الميبذي على هداية الحكمة مع تعليقات

Sharahul maibadi ala hidayathul hikma

Download book sample

Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات مع حاشية الدمياطي

Sharahul warakath with Hshiyathu thamyathi

Download book sample

Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين

Sharahu rasheediyya ala risalathishareefa

Download book sample

Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)

Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)

Download book sample

Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback

……………………………………….

റസൂൽ (സ) ലോകർക്ക് മുഴുക്കയും കരുണ, നബി (സ്വ) യുടെ കരുണ, കാരുണ്യത്തിന്റെ പ്രവാചകൻ, നബിയുടെ കാരുണ്യം, കരുണ, റസൂലിന്റെ കരുണ, കാരുണ്യം, പ്രവാചകരുടെ കരുണ, പ്രവാചകന്റെ കാരുണ്യം, നബിയുടെ കരുണാ മാതൃകകൾ, കരുണയാണ് തിരുനബി (സ്വ), കാരുണ്യത്തിന്റെ പ്രവാചകൻ, കാരുണ്യത്തിന്റെ തിരുദൂതർ, മുഹമ്മദ് നബിയുടെ കാരുണ്യം, നബിയുടെ കാരുണ്യസന്ദേശം , മുഹമ്മദ് നബി കാരുണ്യത്തിന്‍റെ ദൈവദൂതൻ, തിരുനബി എന്ന കാരുണ്യസാഗരം, കാരുണ്യത്തിന്റെ സ്നേഹ ദൂതൻ


   .


Discover more from lkm313

Subscribe to get the latest posts sent to your email.

Published by

Leave a comment

Discover more from lkm313

Subscribe now to keep reading and get access to the full archive.

Continue reading

Design a site like this with WordPress.com
Get started