lkm313

islamic

ഔലിയാഉം കറാമത്തും

By : Muhamed Abdul Nafih saquafi Pazhur

ഔലിയാഅ് എന്ന പദത്തിന് അള്ളാഹുവിന്റെസംരക്ഷണം ഏറ്റെടുക്കപ്പെട്ടവർ, മറ്റൊരർത്ഥം അള്ളാഹുവിന്നുള്ള അരാധനയെ ഏറ്റെടുത്തവർ എന്നിങ്ങനെ രണ്ടർത്ഥത്തിന് ഉപയോഗിക്കാം

  വിലായത്ത്‌ രണ്ട് വിധമുണ്ട് പൊതുവായ സംരക്ഷണം (عامة )പ്രത്യേക സംരക്ഷണം(خاصة) .ഒന്നാമത് ഈമാൻ കൊണ്ടുള്ള സംരക്ഷണം ഇതിൽ എല്ലാ സത്യവിശ്വാസികളും ഉൾപെടും രണ്ടാമത്തതിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയും കരസ്ഥമാക്കിയവരും തെറ്റുകളിൽ നിന്ന് അള്ളാഹു സംരക്ഷണം കൊടുത്ത അള്ളാഹുവിന്റെ അടുത്ത എല്ലാഇഷ്ട ദാസന്മാരുമാണ് ഉൾപെടുക (റി സാലത്തുൽ ഖുശൈരിയ്യ 3/371)

അള്ളാഹുവിന് പല പ്രത്യേക ഇഷ്ട ദാസന്മാരുണ്ട്  അതിനുദാഹരണമാണ് മുത്ത് നബി സ്വഹാബത്തിന് ഉവൈസുൽ ഖർണിയെക്കുറിച്ച് വിവരിച്ച് കൊടുത്തതിനു ശേഷം അവരെ കണ്ടാൽ നിങ്ങൾക്ക് പൊറുക്കലിന് ദുആ ചെയ്യിപ്പിക്കണമെന്ന് കൽപ്പിക്കുകയും ചെയ്തത്. എത്രത്തോളം സ്വർഗം കൊണ്ട് സന്തോശ വാർത്ത അറിയിക്കപ്പെട്ട സ്വഹാബിമാർ വരെ അവരിലുണ്ടായിരുന്നു  അവരോടാണ് താബി ആയ ഉ വൈസ് നോട് ദുആ ചെയ്യിപ്പിക്കണം എന്ന് മുത്ത് നബി പറയുന്നത് (6/94 .2542 ഹദീസ് . മുസ്ലിം)

അത് കൊണ്ട് തന്നെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ അടിമകളെക്കൊണ്ട് അഥവാ ഔലിയാഇനെ കൊണ്ട് പ്രാർത്തിപ്പിക്കാനും ഇടതേടാനും ബറക്കത്തെടുക്കാനും ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നുവെന്ന് ഈ ഹദീസിൽ നിന്നും നമുക്ക് വായിക്കാം.

നമ്മുക്കിടയിൽ ഇത്തരം ചില വെക്തികൾ ഉണ്ട് അവരെ സ്നേഹിച്ചും മുറുകെപ്പിടിച്ചും ജീവിച്ചാൽ നമുക്കും അവരൊപ്പം സ്വർഗ പ്രവേശനം ലഭിക്കും . മുത്ത് നബി ഒരു സ്വഹാബിയോട് പറഞ്ഞല്ലോ നി ആരോടാണോ ഇഷടം വെച്ചത് അവനോട് കൂടെയാണ് ഇരു ലോകത്തുമുണ്ടാവുക (3141/8 . ഹ5O17 മിശ്കാത്ത് )

എന്നാൽ ഇന്ന് വിലായത്തിന്റെ പേരിൽ ധാരാളം ചൂഷണങ്ങൾ തുലോം വർധിച്ച് കൊണ്ടേയിരിക്കുകയാണ്.

പ്രശസ്ത പണ്ഡിതനായിരുന്ന മർഹും നെല്ലിക്കുത്ത്ഉസ്താദ് ഒരിക്കൽ ഒരു പള്ളിയിൽ ചെന്നപ്പോൾ അവിടെ ജമാഅത്ത് നടക്കുന്നുണ്ടായിരുന്നു എന്നാൽ ജമാഅത്തിനൊന്നും പങ്കെടുക്കാതെ ഒരാൾ പുറത്തിരിക്കുന്നത് കണ്ട കൂട്ടുകാരൻ ഉസ്താദിനോട് ചോദിച്ചു.എന്താണ് ഇയാൾ ജമാഅത്തിൽ പങ്കെടുക്കാതെ വെറുതെ ഇരിക്കുന്നു ?ഉടനെ ഉസ്താദ് പ്രതിവദിച്ചു അയാൾ വല്ല വലിയോ മറ്റോ ആയിരിക്കാം ! ഫലിതശൈലിക്കാരനായ ഇസ്മായിൽ ഉസ്താദ് മറുപടി കൊടുത്തു ( പഠന സരണി :വിലായത്തും കറാവത്തും തിരുത്തപെടേണ്ട ധാരണകൾ : ബാവ ഉസ്താദ്)

 സമൂഹത്തിലെ ചിലർക്കുള്ള അന്ധവിശ്വാസത്തെക്കുറിച്ചുള്ള വിമർശനമായിട്ടാണ് ഉസ്താദ് പ്രതികരിച്ചത്

അരാണ് വലിയ്യ് ?

വലിയ്യിന്റെ നിർവചനം അല്ലാമാ സഅ്ദുദ്ദീൻ തഫ്താ സാനി ൾർഹു

ൽ അഖായിദിൽ നിർവ്വചിക്കുന്നു :അല്ലാഹുവെക്കുറിച്ചും അവൻറെ ഗുണവിശേഷങ്ങളെ കുറിച്ചും സാധ്യമായ വിധം അറിയുകയും പതിവായി അവൻറെ കൽപ്പനകളെ അനുസരിക്കുകയുംതെറ്റുകൾ വർജിക്കുകയും സുഖാസ്വാദനങ്ങളിലും ഇച്ഛകളിലുമുള്ള അത്യാർത്തി ഉപേക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വലിയ്യ് .

  അല്ലാഹു ജാഹിലിനെ ഒരുക്കലും വലിയ്യാക്കുകയില്ല വലിയ്യാകണോ അറിവ് വേണം വിലാത്ത് കിട്ടുമാർ അറിവ് വർധിക്കണമെങ്കിൽ ഉള്ള അറിവു കൊണ്ട്    അമൽ ചെയ്യണം(  من عمل ما علم ورثه الله ما لم يعلم ) ഇവിടെയാണ് അദ്കിയയിലെ വിലായത്തിനുള്ള ഒമ്പത് വസ്വിയ്യത്തുക്കൾ വായിക്കേണ്ടത് അതിൽ ഒന്നാണ് ശരീഅത്ത് വിജ്ഞാനം നേടുക എന്നത് .അതുകൊണ്ട് ശരി അത്ത് പഠിക്കാത്ത ഒരാൾക്ക് വലിയ്യാവാൻ സാധ്യമല്ല എന്നാൽ വിലായത്തു പദവി നേടുന്നതിന് വിജ്ഞാന ശാഖകളിൽ പ്രാവീണ്യം നേടിയ മഹാപണ്ഡിതൻ ആയിക്കൊള്ളണമെന്നില്ല വിശ്വാസവും കർമ്മവും സ്വഭാവവും ശരിപ്പെടുത്തുന്നതിന് ആവശ്യമായ അനിവാര്യ വിവരങ്ങൾ നേടിയാൽ മതി പക്ഷേ ഖുതുബോ മുറപ്പിയായ ശൈഖോ ആകണമെങ്കിൽ മഹാപാണ്ഡിത്യം തന്നെ വേണം അല്ലാമ ശഅ്റാനി പറയുന്നു ശരിഅത്ത് വിജ്ഞാനത്തിൽ സമഗ്രമായും അറബി ഭാഷയിൽ ആഴത്തിലും അവഗാഹം നേടിയ ഒരാൾക്കല്ലാതെ അല്ലാഹുവിൻറെ മാർഗത്തിൽ നേതൃസ്ഥാനത്തു വരുവാൻ യോഗ്യതയില്ലെന്ന കാര്യത്തിൽ സൂഫി പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട് (ത്വബഖാത്തു ശഅ്റാനി) 1/4

അപ്പോൾ അമൽ ചെയ്യാനുള്ള വിജ്ഞാനവും വിശ്വാസവും ഭക്തിയുമാണ് വിലായത്തിന്റെ മാനദണ്ഡം വിശുദ്ധ ഖുർആൻ പറയുന്നു : ശ്രദ്ധിക്കുക അറിയുക തീർച്ചയായും അല്ലാഹുവിൻറെ വലിയ്യു മാർക്ക് യാതൊരു ഭയപ്പാടും ഇല്ല അവർ ദുഃഖിക്കേണ്ടി വരുകയുമില്ല വിശ്വസിക്കുകയും ദോശ പാതയെ സൂക്ഷിക്കുകയും ചെയ്യുന്നവരത്രേ അവർ .അവർക്കാണ് ഐഹിക ജീവിതത്തിലും പരലോകത്തും സന്തോഷ വാർത്തയുള്ളത് അല്ലാഹുവിൻറെ വചനങ്ങൾക്കു യാതൊരു മാറ്റവും ഇല്ല പ്രസ്തുത കാര്യം തന്നെയാണ് മഹാവിജയം ( യൂനുസ് 62-64)

  തെറ്റ് സംഭവിക്കുമോ ? 

തെറ്റ് സംഭവിക്കൽ അസംഭവ്യമായ അൻ ബിയാഅ് പോലെയല്ല ഔലിയാഅ്

മറിച്ച് തെറ്റിൽ നിന്ന് മഹ്ഫൂളാണവർ . അത്യപൂർവ്വമായി തെറ്റ് സംഭവിചേക്കാം സംഭവിച്ചാൽ തന്നെ ഉടൻ توبة ചെയ്യും . توبة ചെയ്തില്ലങ്കിൽ മരിക്കുന്നതിന് മുന്നെ അല്ലാഹു توبة ക്ക്  അവസരം നൽകി തെറ്റ് പൊറുപ്പിക്കും (രിസാലതുൽ ഖുശൈരി )

കറാമത്ത്

നുബുവ്വത്ത് വാദമില്ലാതെ ഒരു വലിയ്യിൽ നിന്ന് അസാധാരണ സംഭവം പ്രകടമാകുക ഇതാണ് കറാമത്ത് (ശറഹുൽ അഖയിദ് )

എന്നാൽ അസാധാരണ സംഭവങ്ങൾ നാല് വിധത്തിൽ ഉണ്ടാകാം :-

1 മുഅജിസത്ത് മുഖേന (നുബുവ്വത്ത് വാദത്തോട് കൂടെ അൻബിയാക്കളിൽ നിന്ന് ഉണ്ടാകുന്നത് ഇതാണ് മുഅ്ജിസത്ത് )

2. സിഹ്ർ മുഖാന്തരം

3. ശൈത്വാനിന്റെ സഹായത്താൽ കാഫിറുകൾക്ക് ഉണ്ടാകുന്നവ

4.മുഅ്മിനീങ്ങൾക്ക് ഉണ്ടാകാന്ന അസാധാര സംഭവങ്ങൾ (ബിഅയ: നോക്കുക)

ഇതിൽ നാലമത്തതിൽ പെട്ടതാണ് കറാമത്ത് .

പക്ഷെ ഒരു മുഅമിനി ൽ നിന്ന് അസാധാരണ സംഭവം ഉണ്ടായെന്ന് വെച്ച് നമുക്കത് കറാമത്താണെന്ന് പറയാൻ കഴിയില്ല മറിച്ച് ആ വ്യക്തിയുടെ ജീവിത ശൈലിയും സ്വഭാവവും പരിശോധിക്കാൻ കഴിവുള്ളവർ പരിശോധിച്ചതിന് ശേഷമേ കറാമത്താണ് എന്ന് പറയാവൂ അംഗീകരിക്കാവൂ.

 *കറാമത്ത് എന്തിന്?*

ഔലിയാഇന് അല്ലാഹു നൽകുന്ന അംഗീകാരത്തിന്റെ ചിഹ്നമാണ് കറാമത്ത്. എന്നാൽ കറാമത്ത് കാണിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട് എന്നല്ല കാണിക്കാത്തവരാണ് വലിയ്യുമാരിൽ അധികവും. അനിഷേധ്യ വലിയ്യുമാരാണല്ലോ മുത്ത്നബിയുടെ സ്വഹാബത്ത് . അവരിൽ ഭൂരിഭാഗവും കറാമത്ത് ഇല്ലാത്തവരാണ്. സ്വഹാബത്തിന് രേഷമുള്ള കാലത്താണ് കറാമത്ത് കൂടുതലായി കാണപ്പെടുന്നത്. അതിന് കാരണമായി ഇമാം അഹ്മദുബ്നു ഹമ്പൽ പറയുന്നു: സ്വഹാബത്തിന്റെ വിശ്വാസം ശക്തമായിരുന്നു .അത് കൊണ്ട് വിശ്വാസം ദൃഡമാക്കുന്നതിന് മറ്റു മാർഗത്തിലേക്ക് ആശ്രയിച്ചില്ലായിരുന്നു. (ഫതാവാ ഹദീസിയ്യ)

എന്നാൽ പിൻഗാമികളാവട്ടെ തങ്ങളുടെ അടുത്തുനിന്ന് സംഭവിച്ച കറാമത്തുകളെ കൊണ്ടാണ് സ്വന്തം വിശ്വാസവും അപരന്റെ വിശ്വാസവും ദൃഡമാകുന്നത്. മാത്രമല്ല ജനങ്ങളുടെ ആവശ്യം പൂർത്തീകരണത്തിന് വേണ്ടിയും വലിയ്യുമാർ കറാമത്ത് കാണിക്കന്നു.

പുതിയകാല പുതുമകൾ 

പുതിയ കാലത്ത് നിരീശ്വര വാദികളും കറാമത്ത് നിഷേധികളും പരിഹാസികളും 

തുമ്പില്ലാത്ത പല വാദങ്ങളും ചോദ്യങ്ങളും ഉന്നയിക്കാറുണ്ട്.

1.നിങ്ങൾ പറയുന്ന കറാമത്ത് കൊണ്ട് കാഫിരീങ്ങളെ മുഴുവൻ ഇല്ലാതാക്കിക്കൂടെ ?

എന്നിട്ട് മുസ്ലിമീങ്ങൾക്ക് മാത്രം ഇവിടെ ജീവിക്കാല്ലോ !

ഉ:അല്ലാഹു കറാമത്ത് കൊടുക്കുന്നത് ഇതര മത സഹോദരങ്ങളെ കൊല്ലാനോ ഇല്ലാതാക്കാനോ അല്ല. കറാമത്ത് അല്ലാഹു കൊടുക്കുന്ന രഹസ്യങ്ങളാണ്. അത് കൊണ്ട് കാഫിരീങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല.

2.

فلمدبرات أمرا

മുദബിറാത്ത് എന്നതിന് മുഫസിറുകൾ ഔലിയാഅ് എന്നർത്ഥം കൊടുത്തിട്ടുണ്ട്

എന്നിരിക്കെത്തന്നെ عالم الغيب،مدبر العالم തുടങ്ങിയ ബഹുമതികൾ ചേർത്ത് ഒരു വലിയ്യിനെ സമ്പന്തിച്ച് അഭിസംബോധനന ചെയ്യുമ്പോൾ باذن الله എന്നും കൂടെ ചേർക്കണം (اليواقيت والجواهر) എന്ന് അല്ലാമാ ശഅ്റാനിയുടെ ഉപദേശം സ്വീഗരിക്കാൻ കൂടുതൽ ബന്ധപെട്ടത് നാം തന്നെയാണ്

3. എല്ലാ കറാമത്തും പറയാമോ ?كلم الناس علي قدر عقولهم എന്നല്ലേ ?

ഉ: എല്ലാ കറാമത്തും പറയാൻ പാടില്ല എന്ന് പറയാൻ പാടില്ല. കറാമത്ത് പറയാനുള്ളതാണ്.

ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയണം അവിടെയാണ് كلم الناس علي قدر عقولهم ചേർത്ത് വായിക്കേണ്ടത്. അതവാ അല്ലാഹു ഈ വലിയ്യിലൂടെ ഇക്കാര്യം നടത്തി എന്ന ആശയം ജനങ്ങൾ മനസ്സിലാക്കും വിധം പ്രഭാഷകരും മറ്റും വ്യക്തമാക്കിയാൽ ഇന്നത്തെ തെറ്റ്ധാരണ ഉൻമൂലനം ചെയ്യാം.

———————————————————

نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق

Nuzhathunnalar fi thoolihi nuqbathul fikr

Download book sample

Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات في علم أصول الفقه مع التعليق والتحقيق

Sharahul waraqath

Download book sample

Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الميبذي على هداية الحكمة مع تعليقات

Sharahul maibadi ala hidayathul hikma

Download book sample

Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات مع حاشية الدمياطي

Sharahul warakath with Hshiyathu thamyathi

Download book sample

Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين

Sharahu rasheediyya ala risalathishareefa

Download book sample

Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)

Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)

Download book sample

Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback

ആരാണ് ഔലിയാക്കള്,ഔലിയാഉം കറാമത്തും,ഔലിയാക്കളുടെ മഹത്വം,കറാമത്തും യാദൃഛികതകളും,കറാമത്ത് :പ്രമാണത്തിന്റെ വെളിച്ചത്തിൽ,വലിയ്യും കറാമത്തും,വിലായത്തും കറാമത്തും,ISLAM,MALAYALAM,الأولياء والكرامة,

ReplyForward

Discover more from lkm313

Subscribe to get the latest posts sent to your email.

Published by

Leave a comment

Discover more from lkm313

Subscribe now to keep reading and get access to the full archive.

Continue reading

Design a site like this with WordPress.com
Get started