By MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയാണ് വ്യത്യസ്ത ജീവ ജാലകങ്ങൾ നിലകൊള്ളുന്നത്. ഇവകളുടെ വെെവിധ്യത്തില്‍ മനുഷ്യന് അറിയുന്നതും അറിയാത്തതുമായ നിരവധി ലക്ഷ്യങ്ങളുണ്ട്. ഈ ജന്തുജാലങ്ങളിൽ എല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇണകളുണ്ട്.വിശുദ്ധഖുർആനിലെ പ്രസ്താവനകൾ കാണുക . എല്ലാ വസ്തുക്കളിൽ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു ചിന്തിച്ചു നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി (51:45). ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വർഗങ്ങളിലും അവർക്കറിയാത്ത വസ്തുക്കളിലും എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ (36:36). മനുഷ്യരെ ഇണകളായി സൃഷ്ടിച്ചത് വ്യത്യസ്തമായ ദൗത്യങ്ങൾ നിർവഹിക്കാനാണ്. അങ്ങനെയല്ലായിരുന്നവെങ്കിൽ ഇണകളായി സൃഷ്ടിക്കേണ്ടതില്ലായിരുന്നു. ഒരേ ദൗത്യം തന്നെയാണ് എങ്കിൽ ആണിനെ ഒരു ഘടനയിലും പെണ്ണിനെ വേറെ ഘടനയിലും സൃഷ്ടിക്കേണ്ടതില്ലായിരുന്നു.അത് കൊണ്ട് തന്നെ സ്ത്രീ പുരുഷ ധർമം നിർവഹിക്കുന്നതും പുരുഷൻ സ്ത്രീ ധർമം നിർവഹിക്കുന്നതും പ്രകൃതിയുടെ താൽപര്യത്തിനെതിരാണ്.
ലിംഗ സമത്വം അസാദ്യവും അപ്രായോഗികവുമാണ്.കാരണം സ്ത്രീയുടെ ശരീര ഘടന പുരുഷൻറെ ഘടനയിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ശാസത്രം തന്നെ ഇത് വ്യക്തമായി ബോധ്യപ്പെടുത്തിതരുന്നു.ശാസ്ത്രം പറയുന്നത് കണുക.പുരുഷന്‍റെ ശരാശരി ഉയരം 69 ഇഞ്ചാണെങ്കിൽ സ്ത്രീയുടേത് 64 ഇഞ്ചാണ്. 5ഇഞ്ച് സ്ത്രീക്ക് കുറവാണ്.പുരുഷന്‍റെ ശരാശരി ഭാരം 154 പൗണ്ട് ആണെന്കില്‍ സ്ത്രീയുടേത് 128 പൗണ്ടാണ്.34 പൗണ്ട് കുറവാണ്. പുരുഷ തലച്ചോറിൻറെ ശരാശരി ഭാരം 1375 ഗ്രാം ആണെങ്കിൽ സ്ത്രീയുടേത് 1260 ഗ്രാം . 115 കുറവാണ്. പുരുഷൻറെ ഹൃദയം ശരാശരി 300ഗ്രാം ആണെങ്കിൽ സ്ത്രീയുടേത് 250 ഗ്രാം ആണ് 50ഗ്രാം കുറവാണ്.പുരുഷന്‍റെ കരള്‍ ശരാശരി1600 ഗ്രാം ആണെന്കില്‍ സ്ത്രീയുടേത് 1500 ഗ്രാമാണ്.100 ഗ്രാം കുറവാണ്.പുരുഷന്‍റെ ഹൃദയം മിനുറ്റില്‍ 7.8 ലിറ്റർ രക്തം പമ്പ് ചെയ്യുമ്പോൾ സ്ത്രീഹൃദയം 5.5 ലിറ്റർ രക്തം മാത്രമാണ് പമ്പ് ചെയ്യുന്നത് (മെഡിക്കൽ ഫിസിയോളജി നാഷണൽ റിസര്‍ച്ച് കൗൺസിൽ 1969)
പുരുഷൻറെ ജീനും സ്ത്രീയുടെ ജീനും വ്യത്യസ്തമാണ്. ആൺ-ബീജം സ്ത്രീ ബീജത്തെകാൾ വേഗത്തിലോടുന്നു .കായിക ശക്തിയിലും മനശക്തിയും സ്ത്രീകൾക്ക് ദൗർബല്യമുണ്ട്. ഗർഭസ്ഥശിശു ഗർഭിണിയിലുണ്ടാക്കുന്ന പ്രതിഫലനത്തിൽ പോലും ആണും പെണ്ണും തമ്മിൽ വ്യത്യാസമുണ്ട് .ഗർഭസ്ഥ ശിശു ആണാണെങ്കിൽ ഗർഭിണിയുടെ ഇടതു മണി കണ്ഠത്തിലെ നാഡിമിടിപ്പ് കൂടുകയും വലതു മണികണ്ഠത്തിലെ നാഡിമിടിപ്പ് താരതമ്യേന കുറഞ്ഞിരിക്കുകയും ചെയ്യുന്നു .പ്രത്യുത ഗർഭസ്ഥശിശു പെണ്ണാണെങ്കിൽ വലതു മണികണ്ഠ ത്തിലെ നാഡിമിടിപ്പ് താരതമ്യേനെ കുറഞ്ഞിരിക്കുകയും ചെയ്യുന്നു. ഈ തത്ത്വം സ്വീകരിച്ചുകൊണ്ടാണ് ഗർഭിണിയുടെ നാഡീസ്പന്ദനം പരിശോധിച്ചുകൊണ്ട് ഗർഭസ്ഥശിശു ആണോ പെണ്ണോ എന്ന് നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ അക്യുപങ്ചര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ വികെ സിംഗ് അവകാശപ്പെട്ടത്.സ്ത്രീ ചിന്തിക്കുമ്പോള്‍ തന്‍റെ മസ്തിഷ്കം പുര്‍ണ്ണമായും ഉപയോഗിക്കേണ്ടി വരിമ്പോള്‍ പുരുഷന് അതിന്‍റെ അല്പമേ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ.പുരുഷന്‍റെ നേത്രാന്തര പടലം (retina) തിങ്ങിയതാണെന്കില്‍ സ്ത്രീയുടേത് തിങ്ങാത്തതാണ്.ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ പ്രശ്നങ്ങളെ പരിഹരിക്കുന്നു. പ്രയാസകരമായ കര്യങ്ങള്‍ ഏറ്റെടുക്കാന്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നു.സ്ത്രീകളെ പേടിപ്പെടുത്താന്‍ എളുപ്പം. പുരുഷരെ കടുപ്പം.പുരുഷൻറെ എല്ലുകൾ അധ്വാനത്തിനു പറ്റിയ രീതിയിൽ ഉള്ളവയാണെങ്കിൽ സ്ത്രീയുടേത് ഗർഭധാരണത്തിന് അനുയോജ്യമായതാണ് കഠിനാധ്വാനത്തിന് ആവശ്യമായ പേശികളാണ് പുരുഷനുള്ളതെങ്കിൽ മാംസളതയും മിനുസവും നൽകുന്ന കൊഴുപ്പാണ് സ്ത്രീ ശരീരത്തിൽ ഉള്ളത്(The Male Brain p 26-27,Why Gender Matters p 43 ,The Female Brain” 123) .അധ്വാനത്തിനു പറ്റിയ ആണിന്‍റെ കൈകൾ ആലിംഗനത്തിന് പറ്റിയ പെണ്ണിനെ കൈകൾ ഇങ്ങനെ പോകുന്നു ശാരീരിക വ്യത്യാസങ്ങൾ. ദയയും വാത്സല്യവും വൈകാരികതയും ആണ് സ്ത്രീ മനസ്സിന്‍റെ പ്രത്യേകതകൾ അത് വികാരപ്രതമാണ് എന്നാൽ പുരുഷന്‍റെ അവസ്ഥയോ?ചിന്തിച്ചുള്ള പ്രതികരണം പാരുഷ്യത്തോടെയുള്ള പെരുമാറ്റം ആലോചനയോടെയുള്ള പ്രവർത്തനം. ഇവയാണ് പുരുഷ മനസ്സിന്‍റെ പ്രതിബിംബം. ഇവ വിചാര പ്രധാനമാണ്.
പേരുപെറ്റ പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയമീമാംസകരും സാമൂഹ്യപരിഷ്കർത്താക്കളും എല്ലാം പുരുഷന്മാരാണ് .ചില കാര്യങ്ങളിൽ ധിഷണാശാലികളായ ചില സ്ത്രീകളെ കണ്ടെന്നു വന്നാലും. പുരുഷ സമൂഹത്തെ അപേക്ഷിച്ചു സ്ത്രീ സമൂഹത്തിൽ ബുദ്ധിമതികളും കുറവാണ് .മാത്രമല്ല ബുദ്ധിമതിയായ ഒരു സ്ത്രീ ബുദ്ധിമാനായ ഒരു പുരുഷന്ന് വളരെ പിറകിലായിരിക്കും . ഇന്ത്യ രാജ്യത്തെ തന്നെ ഏറ്റവും വലിയ ബുദ്ധിമാൻ എന്ന് അറിയപ്പെടുന്ന ഡോ എപിജെ അബ്ദുൽകലാം പുരുഷനാണ്. മേജര് സര്ജറികള്ക്ക് നേതൃത്വം നല്കുന്ന എത്ര സ്ത്രീകളെ കാണിക്കാന് കഴിയും..? യുദ്ധമുഖത്ത് നെടുനായകത്വം വഹിക്കുന്ന എത്ര യുദ്ധ നായികമാരെ നമുക്ക് കാണാന് കഴിയും..?
ഫ്രഞ്ച് വിപ്ലവാനന്തരം വിപ്ലവ നേട്ടങ്ങള് ഓരോന്നായി എണ്ണിയവതരിപ്പിച്ച് പ്രസിദ്ധീകരിച്ച ” Declaration of the right of man and
of the citizen ” എന്ന യുദ്ധ സംഗ്രഹത്തില് പേരിന് പോലും ഒരു പെണ് പരാമര്ശമില്ല. പുരുഷൻറെ ദിശണശക്തിയും ഓർമ്മശക്തിയും സ്ത്രീകളെക്കാൾ കൂടുതലായതുകൊണ്ടാണ് സാക്ഷി പദത്തിൽ ഒരു പുരുഷന്‍റെ സ്ഥാനത്ത് 2 സ്ത്രീകള്‍ വേണമെന്ന് ഖുർആൻ പറയുന്നത്. ” ആൺ തന്‍റെ കൈവിരൽ തുമ്പു വരെ പുരുഷനും സ്ത്രീ തന്‍റെ കാൽ വിരൽ തുമ്പ് വരെ പെണ്ണുമാണ് ” എന്ന് പ്രസിദ്ധ ലൈംഗിക ശാസ്ത്രജ്ഞനായ ഹാവ്‌ലോക് എല്ലിസ് അഭിപ്രായപ്പെട്ടത് ഇവിടെ പ്രസക്തം. നമ്മുടെ ഫെമിനിസ്റ്റുകള് സാധാരണ സമത്വത്തിന് കല്പ്പിക്കുന്ന അര്ത്ഥം സമാനതയാണ്. അനന്യതയാണ്. അഥവാ സ്ത്രീയും പുരുഷനും തമ്മില് പ്രസവം, ആര്ത്തവം എന്നിങ്ങനെ ചില വ്യത്യാസങ്ങള് കാണാമെങ്കിലും അത് കാര്യമായ അന്തരമല്ല. ശാരീരികമായും മാനസികമായും ഒരേ ഘടനയാണ് രണ്ടിനും. ഏത് തരം ഉത്തരവാദിത്വവും രണ്ടു പേര്ക്കും ഒരേയളവില് ഏറ്റെടുക്കാന് സാധിക്കും. അതുകൊണ്ട് സ്ത്രീയും പുരുഷനും സമാനതയുള്ള രണ്ട് അസ്തിത്വങ്ങളാണ്. പറയപ്പെടുന്ന അന്തരങ്ങളൊക്കെ പുരുഷന് സ്ത്രീക്ക് മേല് ആധിപത്യം നിലനിര്ത്തുന്നതിന് കണ്ടെത്തിയ ഉപായങ്ങളാണ്. എന്നാല്‍ ഇവര്‍ കണ്ടത്തലുകളേയും ഗവേഷണങ്ങളേയും കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
ആകയാല്‍ സ്ത്രീ പുരുഷ വ്യത്യാസം അടിമുടി.പുരുഷന്‍ സ്ത്രീക്കു മീതെ. അത് കൊണ്ട് പുരുഷന് സത്രീയേക്കാള്‍ പദവി സ്വാഭാവികം.ഇത് തന്നെ ഖുര്‍ആന്‍ പറയുന്നു :പുരുഷർക്ക് സ്ത്രീകളെക്കാൾ പദവിയുണ്ട് (2:228). മറ്റൊരിടത്ത് പറയുന്നു :പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. അള്ളാഹു പുരുഷന്മാരെ സ്ത്രീകളെക്കാൾ ശ്രേഷ്ഠരാക്കിയതു കൊണ്ടും പുരുഷന്മാർ തങ്ങളുടെ ധനത്തിൽനിന്ന് സ്ത്രീകൾക്ക് വേണ്ടി ചിലവഴിച്ചത് കൊണ്ടുമാണത്.(4:34).പക്ഷെ പുരുഷനില്ലാത്ത പലതും സത്രീക്കുണ്ട്.അവന്ന് കഴിയാത്ത പലതും അവള്‍ക്ക് കഴിയും.അത് കൊണ്ട് അവള്‍ക്ക് സാധിക്കുന്നത് അവള്‍ക്കും അവന്ന് സാധിക്കുന്നത് അവന്നും ഇസ്ലാം നിര്‍ണ്ണയിച്ച് നല്‍കിയിരിക്കയാണ്.
ഗർഭധാരണം ,സന്‍താനപരിപാലനം, മുലയൂട്ടൽ ,ശിശുപരിപാലനത്തിന് വേണ്ട മാനസിക പക്വത തുടങ്ങിയവ സ്ത്രീകൾക്കായതുകൊണ്ട് അത്തരം കാര്യങ്ങൾ അവരെ ഏല്പിക്കുകയും പ്രബോധനം, ഭരണം, സുരക്ഷ തുടങ്ങിയ പൗരഷപരമായ കാര്യങ്ങളിലുള്ള പക്വത പുരുഷനിലായത് കൊണ്ട് അവ പുരുഷനെയും ഏൽപ്പിച്ചു. ഇസ്ലാം ഒരു പ്രകൃതി മതമാണെന്ന് ഈ ചെയ്തി വിവക്ഷിക്കുന്നു. എന്നിരുന്നാലും പരലോക പ്രതിഫലത്തില്‍ യാതൊരു വ്യത്യാസവും അവര്‍ക്കിടയിലില്ല.അല്ലാഹു പറയുന്നത് കാണൂ : അപ്പോൾ അവരുടെ രക്ഷിതാവ് അവർക്ക് ഉത്തരം നൽകി .പുരുഷനാകട്ടെ സ്ത്രീയാകട്ടെ നിങ്ങളിൽനിന്ന് പ്രവർത്തിക്കുന്ന ഒരാളുടെയും പ്രവർത്തനം ഞാൻ നഷ്ടപ്പെടുത്തിക്കളയുകയില്ല. നിങ്ങളിൽ ചിലർ ചിലരില്‍ നിന്നുല്‍ഭവിച്ചവരാണ്. മറ്റൊരു സൂക്തത്തിൽ പറയുന്നതിങ്ങനെ: ആണോ പെണ്ണോ വല്ല ഒരാളും സത്യവിശ്വാസിയായിക്കൊണ്ട് വല്ല സൽകർമ്മവും പ്രവർത്തിക്കുന്ന പക്ഷം അവനെ നല്ലൊരു ജീവിതം നാം ജീവിപ്പിക്കുന്നതാണ് . അവർക്ക് അവരുടെ പ്രതിഫലം അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി നാം നൽകുകയും ചെയ്യും. തീർച്ച .(16:97). ഇതിലൂടെ ലിംഗ നീതി അല്ലാഹു വാഗ്ദാനം നല്‍കുന്നു. ലിംഗ നീതിയും ലിംഗ സമത്വവും രണ്ടും രണ്ടാണ്. ലിംഗ സമത്വം എന്ന വാക്ക് തന്നെ അശ്ലീലവും അപ്രായോഗികവുമാണ്. തള്ളിക്കളയേണ്ട ഒരു പദപ്രയോഗമാണത്. ലിംഗ നീതിയാണ് വേണ്ടത് ലിംഗ സമത്വമല്ല.അത് ഇസ്ലാം സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നുമുണ്ട്.
ഇസ്ലാം സ്ത്രീകൾക്ക് ഒരുപിടി നിയമങ്ങൾ ആവിഷ്കരിക്കുന്നുണ്ടെങ്കിൽ അതെല്ലാം അവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രമാണ്. സ്ത്രീകൾക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഇസ്ലാമാണ് നേടിക്കൊടുത്തത്. ഭൂതകാല ചരിത്രം പരിശോധിച്ചാല്‍ ഈ യാഥാർത്ഥ്യം നിഷ്പ്രയാസം ഗ്രാഹ്യമാവും. ഭർത്താവ് മരിച്ചാൽ അവൻറെ ചിതയിൽ ഭാര്യ ചാടി മരിക്കണമെന്ന സതി സമ്പ്രദായം ഹൈന്ദവരിൽ . പുനർവിവാഹമില്ലാതെ ഭാര്യ ജീവിതം കഴിച്ച്കൂട്ടണമെന്ന് നിയമമാവിഷ്കരിച്ച് ഭാരതം. പെൺകുട്ടികളെ കുഴിച്ചുമൂടൽ നിത്യസംഭവമായി മാറിയ അറേബ്യ. പുരുഷൻ ചെയ്യുന്ന തെറ്റുകൾക്ക് ഭാര്യ ശിക്ഷിക്കപ്പെടുന്ന സംസ്കാരം ബാബിലോണിയയിൽ. എല്ലാ ദൗർബല്യങ്ങൾക്കും നിദാനം സ്ത്രീ ആണെന്ന് എഴുതിവച്ച ഗ്രീക്ക് പുരാണം. ഭാര്യയെ അറുകൊല ചെയ്യാൻ ഭർത്താവിന് അവകാശം നൽകിയ റോമൻ നിയമം. സ്ത്രീ പാപയോനിയിൽ പിറന്നവളാണ്, സ്ത്രീയുടെ ഹൃദയം കഴുതപ്പുലിയുടേതാണ് , പാപം വരുന്നത് സ്ത്രീയിലൂടെയാണ് ,ഭാര്യയുടെ സ്ഥാനം വീട്ടുമൃഗങ്ങൾക്കൊപ്പമാണ് എന്നീ പ്രത്യയശാസ്ത്രങ്ങൾ നലനിന്നിരുന്ന ഭൂതകാലങ്ങള്‍.റോമന്‍ നാഗരികത പുരോഗതിയുടെ ഉത്തുംഗസോപാനത്തിൽ ഏറിയപ്പോൾ ഒരാൾക്ക് തന്‍റെ ഭാര്യയുടെ ജീവനൊടുക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നത്രെ. .വ്യഭിചാരവും നഗ്നതാ പ്രദർശനവും റോമക്കാർകിടയിൽ സാധാരണ സംഭവമായിരുന്നു.
ഇസ്ലാം സ്ത്രീകളെ അപമാനിക്കുന്നതിന് പകരം ബഹുമാനിക്കുനും ആദരിക്കാനും പഠിപ്പിക്കുന്നു. എല്ലാ മുസ്ലീംകളുടെയും ആത്യന്തിക ലക്ഷ്യമായ സ്വര്ഗം തന്റെ മാതാവിന്റെ കാല്‍ചുവട്ടിലാണെന്ന പ്രഖ്യാപനം ഇതിന് ഉത്തമ ഉദാഹരണമാണ്. ഒരു പുരുഷന് തന്റെ ജീവിതത്തില് ഏറ്റവും കടപ്പെട്ടിരിക്കുന്നത് സ്ത്രീയായ തന്റെ മാതാവിനോടാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ഒരാളുടെ ഔന്നത്യത്തിന്റെ അളവുകോല് ലിംഗമല്ല, സച്ചരിതമായ ജീവിതമാണ്. ‘നിങ്ങളില് ഏറ്റവും ശ്രേഷ്ഠതയുള്ളവര്, നിശ്ചയം, നിങ്ങളില് ഏറ്റവും ഭയഭക്തിയുള്ളവരത്രെ’ എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അന്തസ്സിന്റെ കാര്യത്തിലും ഔനിത്യത്തിന്‍റെ കാര്യത്തിലും അളവ് കോല്‍ ഭയഭക്കതിമാത്രം.എന്നാല് ഉത്തരവാദിത്വങ്ങള് വീതിച്ചുകൊടുക്കുന്നതില്‍ ഇസ്ലാം സ്വീകരിക്കുന്ന മാനദണ്ഢം ഇരു വിഭാഗത്തിന്റെയും പ്രകൃതിയാണ്. ഭാരിച്ചതും പ്രയാസമേറിയതുമായ ഉത്തരവാദിത്വങ്ങള് ഒരിക്കലും ഇസ്ലാം സ്ത്രീകളെ ഏല്പ്പിക്കാറില്ല. ഉദാഹരണത്തിന് പ്രവാചക പദവി. ചിലര് ധരിച്ചുവെച്ചിട്ടുള്ളത് ആയിരക്കണക്കില് പ്രവാചകരുണ്ടായിട്ടും അക്കൂട്ടത്തില് ഒരു സ്ത്രീ ഇല്ലാതിരുന്നത് വിവേചനം കൊണ്ടാണെന്നാണ്. സാധാരണക്കാരായ പുരുഷന്മാര്ക്ക് പോലും ഏറ്റെടുക്കാന് നിര്വഹിക്കാന് കഴിയാത്ത ഒന്നാണ് പ്രവാചക പദവിയും അതിന്റെ ദൗത്യവും. അസാമാന്യമായ ത്യാഗബുദ്ധിയും അര്പ്പണബോധവും അധ്വാനവും ക്ഷമയും വേണം പ്രവാചക പദവിക്ക്. സ്ത്രീകളെ അവഗണിച്ചത് കൊണ്ടോ അവരെ ആദരിക്കാത്തത് കൊണ്ടോ അല്ല അവര്ക്കത് നല്കാതിരുന്നത്. അവരുടെ പ്രകൃതി ഈ പദവി ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തിന് ഉചിതമല്ലെന്നത് കൊണ്ടാണ്.ഉദാഹരണത്തിന് വിശുദ്ധ ഖുര്ആന് ഈസാ നബി (അ)ന്റെ മാതാവ് മഹതി മര്യമിന് നല്കിയിട്ടുള്ള ആദരവ്. മറിയം എന്ന ഒരു അദ്ധ്യായം തന്നെ ഖുര്‍ആനില്‍ കാണാം. ഖുര്‍ആനില്‍ പലയിടത്തും മഹതി മറിയമിനെ കുറിച്ച് പരാമര്‍ശങ്ങള്‍ വായിക്കാന്‍ കഴിയും. കൂടുതല്‍ സ്ത്രീകള്ക്ക് പ്രവാചകത്വ ഉത്തരവാദിത്വം നല്കാമെന്നായിരുന്നുവെങ്കില് മഹതി മര്യമിനെ പ്രവാചക ആക്കാമായിരുന്നു. ഖുര്‍ആന്‍ കഴിഞ്ഞാല്‍ നബി വചന,ചര്യകളാണ് ഇസ്ലാമിലെ അവലംബം. ഏറ്റവും കൂടുതല്‍ ഇവ നിവേദനം ചെയ്തത് അബൂ ഹുറെെറ (റ)ആണെന്‍കില്‍ ഹദീസ് നിവേദനാധിക്യത്തില്‍ രണ്ടാം സ്ഥാനം പ്രവാചക സഖി ആയിശ (റ) ക്കാണ്.ഇസ്ലാം സ്ത്രീകളെ അവഗണിക്കുന്നില്ലെന്നതിന് ഒട്ടനനവധി സംഭവങ്ങള്‍ നിരത്താന്‍ ഇവിടെ കഴിയും.
ഭാവി തലമുറയുടെ ശിൽപികളായ സ്ത്രീകൾക്ക് രാപ്പകൽ ഇടതടവില്ലാതെ ശ്രദ്ധാപൂർവ്വം നിർവ്വഹിക്കേണ്ട കനത്ത ബാധ്യതയുള്ളത് കൊണ്ട് അവരുടെ ഭക്ഷണം ,വസ്ത്രം ,പാർപ്പിടം ആദിയായ എല്ലാ ബാധ്യതകളും ഇസ്ലാം പുരുഷന്മാരെ ഏൽപ്പിച്ചിരിക്കുകയാണ്. പളളിയില് വെച്ച് ആരാധിക്കുന്ന അതേ പ്രതിഫലം സ്ത്രീക്ക് സ്വഭവനത്തിലിരുന്നുളള ആരാധനക്ക് ലഭിക്കുന്നു. ശൈശവത്തില് മാതാപിതാക്കളുടെയും യൗവനത്തില് ഭര്ത്താവിന്റെയും വാര്ധക്യത്തില്‍ മക്കളുടെയും സംരക്ഷണച്ചുമതലയില്‍ ഓരോ സ്ത്രീക്കും സുരക്ഷിത ജീവിതം വാഗ്ദാനം ചെയ്ത് ആദരിക്കുന്നു.സ്
വത്തവകാശം ,പാപമോചന -വിജ്ഞാന സമ്പാദന-വിവാഹമൂല്യ-ജീവനാംശ,പുനര് വിവാഹാവകാശങ്ങള്‍ തുടങ്ങിയവയും ഇസ്ലാം മതത്തിന്‍റെ മഹിത മാതൃകകളാണ്.അവര്‍ക്ക് പരിചാരകരെ ആവശ്യമുണ്ടെങ്കിൽ അതു വരെ നൽകണമെന്ന് ഇസ്ലാം ഭർത്താക്കന്മാരോട് ആജ്ഞാപിച്ചിട്ടുണ്ട്.ശുദ്ധീകരണത്തിന് വെള്ളം തൊട്ട് ടൂത്ത്ബ്രഷ് വരെ അവർക്ക് നൽകേണ്ട ബാധ്യത പുരുഷന്മാർക്കുണ്ട്. ഇസ്ലാം സ്ത്രീക്ക് ജീവിതാവകാശവും അനന്തരാവകാശവും ആരാധനാ സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നൽകുകയും പട്ട് ,സ്വർണം എന്നീ അലങ്കാരവസ്തുക്കൾ അവൾക്ക് അനുവദിച്ചുകൊടുക്കുകയും അപ്രകാരം മറ്റുപല ആനുകൂല്യങ്ങളും അവൾക്കു വകവെച്ചുകൊടുക്കുകയും അവളുടെ അവകാശങ്ങൾ വ്യക്തമായി പ്രഖ്യാപിക്കുകയും പ്രത്യേകം കനിവ് കാണിക്കുവാൻ സമൂഹത്തോട് വസ്യത്ത് ചെയ്യുകയും ചെയ്ത ശേഷം അവളുടെ സ്ത്രെെണ സഹജമായ പ്രകൃതം മുൻനിർത്തി അവളെ ഗൃഹപരിപാലനോത്തരവാദിത്തം ഏൽപ്പിച്ചുകൊണ്ട് വീട്ടിൽ സുരക്ഷിതയായി അടക്കത്തോടെ ജീവിക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്. നബി സ്വ പറയുന്നു: സ്ത്രീ അവളുടെ ഭർത്തൃഗൃഹത്തിന്‍റേയും കുട്ടികളുടെയും ഭരണാധികാരിയാണ്.(ബുഖാരി :7138). ഗ്രഹാന്തരമാണ് അവളുടെ സേവന വേദി എന്നത് കൊണ്ടാണ് അല്ലാഹു അവരോട് ഇപ്രകാരം ഉപദേശിച്ചത്: നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കുവീൻ .പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലെ നിങ്ങൾ സൗന്ദര്യം പ്രദർശിപ്പിക്കരുത് (വി.ഖു 33:33). സ്ത്രീ സംരക്ഷണം പുരുഷനെ ഏൽപിച്ചത് കൊണ്ട് സ്ത്രീക്ക് സാമ്പത്തികബാധ്യതകൾ കുറവാണ് .കുടുംബ ചെലവുകളുടെ ഭാരം പുരുഷൻറെ തലയിലാണുള്ളത്. അതുകൊണ്ടാണ് അനന്തരവകാശത്തില്‍ സ്ത്രീകളേക്കാൾ കൂടിയ പങ്ക് പുരുഷന്മാർക്ക് നൽകിയിട്ടുള്ളത്. നേരത്തെ സ്ത്രീകൾക്ക് അനന്തരാവകാശം നൽകിയിരുന്നില്ല. ഈ അനീതയെ ഇസ്ലാം തുടച്ച് നീക്കി.
പരിഷ്കൃതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തിൽ അവകാശം നൽകിയത്. ബൈബിൾ പഴയ നിയമ പ്രകാരം പുത്രന്മാരുണ്ടെങ്കിൽ അവർക്ക് മാത്രമാണ് അനന്തരസ്വത്തിൽ അവകാശമുള്ളത് (ആവർത്തനം 21:15- 17). ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഈ അടുത്തകാലം വരെ സ്ത്രീകൾക്ക് അനന്തരാവകാശം മാത്രമല്ല സ്വത്തു സമ്പാദിക്കുവാൻ വരെ അവകാശം നല്കപ്പെട്ടിരുന്നില്ല. സ്വന്തംപേരിൽ സ്വത്ത് സമ്പാദിക്കാൻ ന്യൂയോർക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848 ലാണ് .1850 ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക് അനന്തരാവകാശം നൽകുന്ന നിയമം പ്രാബല്യത്തിലായത്. പിതാവിൻറെ സ്വത്തിൽ പെൺമക്കൾക്ക് അവകാശം ഉള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നും ഹിന്ദുമതഗ്രന്ഥങ്ങളിൽ കാണാൻ കഴിയില്ല .പുത്രന്മാരാണ് അനന്തരസ്വത്തിൽ അവകാശികളായിട്ടുള്ളവർ എന്നാണ് മനുസ്മൃതിയുടെ നിയമം (മനുസ്മൃതി 9: 104).
പരസ്പരാകർഷണ പ്രകൃതിയിലാണ് സ്ത്രീ-പുരുഷന്മാർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് അന്യ സ്ത്രീ പുരുഷന്മാർ പരസ്പരം ഇടപഴകുന്നത് ഇസ്ലാം കർശനമായി നിയന്ത്രിച്ചിട്ടുണ്ട് .അവർ തമ്മിലുള്ള വേഴ്ച മാത്രമല്ല അതിനു പ്രേരകമാകുന്ന പരസ്പര ദർശനം പോലും നിരോധിച്ചിട്ടുണ്ട്. കുടുംബ ഭദ്രതയും സാമൂഹികാച്ചടക്കവും സമാധാനാന്തരീക്ഷവും സദാചാരനിഷ്ഠയും നിലനിർത്തുന്നതിന് വേണ്ടിയാണിത്. പരസ്പര ദർശനം തടയുന്നതിന് ഇരുവിഭാഗവും പര്‍ദ്ദയണിയുകയായിരുന്നു വേണ്ടത് .പക്ഷേ പർദ്ദാ നിയമം കരുണാവാരിധിയായ അള്ളാഹു സ്ത്രീകളിൽ പരിമിതപ്പെടുത്തിയിരിക്കയാണ്. കാരണം സ്ത്രീകൾ പുറത്തിറങ്ങേണ്ട സമയങ്ങൾ താരതമ്യേന കുറവാണ്. അപ്പോൾ പർദ്ദ ധരിച്ചാൽ മതി എന്നാൽ പുരുഷന്മാരുടെ സേവനവും പ്രവർത്തനവും ഏറിയകൂറും വീട്ടിനു പുറത്താണ് .പുരുഷന്മാർ പുറത്തു പോകുമ്പോഴെല്ലാം പർദ്ദ ധരിക്കുന്നത് പ്രയാസകരമാണ്. ഇസ്ലാമിക ശരീഅത്ത് ഹിജാബ് അനുശാസിക്കുന്നത് തിന്മകൾക്ക് അറുതിവരുത്താനും സ്ത്രീയുടെ ചാരിത്ര്യം സംരക്ഷിക്കാനുമാണ്. അല്ലാതെ സ്ത്രീയെ അടിച്ചമർത്താനോ ബുദ്ധിമുട്ടിക്കാനോ ഇതിൽനിന്നും ഇസ്ലാം ഉദ്ദേശിക്കുന്നതേയില്ല . ഹിജാബിന്‍റെ പ്രസക്തി ഒരു ഉദാഹരണത്തിലൂടെ പരിശോധിക്കാം. ഇരട്ടപെറ്റ തുല്യ സൗന്ദര്യമുള്ള രണ്ട് സഹോദരിമാർ തെരുവിലൂടെ നടന്നു നീങ്ങുന്നു .ഒരുവൾ ഹിജാബ് ധരിച്ചും മറ്റവള്‍ പാശ്ചാത്യ വസ്ത്രധാരണരീതിയോ മിനിസ്കർട്ടോ ഷോർട്സോ അണിഞ്ഞും. പെൺകുട്ടികളെ ശല്യം ചെയ്യാൻ നിൽക്കുന്ന തെരുവ് തെമ്മാടികൾ ഇവരിൽ ആരെയായിരിക്കും സമീപിക്കുക ? സ്വാഭാവികമായി ഹിജാബ് ധരിക്കാത്ത പെൺകുട്ടിയായിരിക്കും. ഹിജാബ് ധരിച്ചതുകൊണ്ട് യുവതിയൊ കിഴവിയൊ സുന്ദരിയൊ കിഴവിയൊ എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് ആരും ശല്യപ്പെടുത്തുകയില്ല.
ഇക്കാലത്ത് ഏറ്റവുമധികം പുരോഗതി പ്രാപിച്ച രാഷ്ട്രമാണല്ലോ അമേരിക്ക . എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ബലാൽസംഗങ്ങൾ നടക്കുന്നത് അമേരിക്കയിലാണ്. 1990 ലെ FBI റിപ്പോർട്ട് പ്രകാരം ദിനംപ്രതി ശരാശരി 1756 ബലാൽസംഗക്കേസുകൾ അമേരിക്കയിൽ മാത്രം നടന്നിട്ടുണ്ട്.ഇതിന്‍റെ പ്രധാന കാരണം അവിടുത്തെ വസ്ത്ര ധാരണയാണ്.കുമാരി വാരികയിൽ എൻ വി കൃഷ്ണവാരിയർ ഇപ്രകാരം എഴുതുന്നു: സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ചേഷ്ഠകളും നിമിത്തം മതിമറന്ന് താൽക്കാലികമായ ഒരു ഉന്മാദാവസ്ഥയിലാണ് പുരുഷൻ ബലാൽസംഗം നടത്തുന്നതെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു .പുരുഷനെ ഉത്തേജിക്കുമാറ് വസ്ത്രം ധരിച്ച ഓരോ സ്ത്രീയും ബലാൽസംഗം അർഹിക്കുന്നുവെന്ന് ഇന്ത്യയിൽ ഒരു സുപ്രീംകോടതി ജഡ്ജി കുറെ മുമ്പ് പരസ്യമായി പ്രസ്താവിക്കുകയുണ്ടായി (കുമാരി വാരിക 11.3.1933).
ഇസ്ലാം മാത്രമല്ല സ്ത്രീകൾക്ക് വസ്ത്ര നിയന്ത്രണം കൊണ്ടുവന്നത്. മറ്റു മതങ്ങളിലും നമുക്കത് കാണാം. ഇസ്രായേൽ സമൂഹത്തിൽ ആദ്യം മുതൽക്കുതന്നെ മൂടുപടം അണിയുന്ന പതിവ് നിലനിന്നിരുന്നുവെന്നാണ് ഉല്പത്തി പുസ്തക (24:62-65 )ത്തില്‍ നിന്ന് മനസ്സിലാവുന്നത്.യേശു ക്രിസ്തുവിന് ശേഷവും ഈ സമ്പ്രദായം നിലനിന്നിരുന്നു എന്നത് 1 കോരിന്ത്യർ 11 5-7 നിന്നും ഗ്രഹിക്കാവുന്നതാണ്. പ്രാചീന നാഗരികതകൾ ആയ മെസപ്പൊട്ടേമിയയിലെ സുമേറിയൻ, അസീറിയൻ,ബാബിലോണിയൻ സംസ്കാരങ്ങളിലും അനറ്റോളിയയിലും സിറിയ – ഫലസ്തീൻ സംസ്കാരങ്ങളിലും ക്രൈസ്തവ-ജൂത സംസ്കാരങ്ങളിലുമുള്ള സ്ത്രീയുടെ വസ്ത്രങ്ങൾ ബൈബിൾ നിർദ്ദേശിച്ച വസ്ത്രവുമായി ഒട്ടും വിഭിന്നമായിരുന്നില്ലെന്നാണ് കണ്ടെത്തലുകൾ ഒക്കെയും പറയുന്നത്. അക്കാലത്തെ പല സ്തൂപങ്ങളും കോലങ്ങളും പര്യവേക്ഷകർക്ക് ലഭിച്ചിട്ടുണ്ട് . സ്ത്രീകളുടെ എല്ലാ സ്തൂപങ്ങളിലും അവർ തല മറക്കുന്നതായാണ് കാണുന്നത്. അടുത്തിടെ വരെ നമ്മുടെ മലബാറിൽ പോലും സ്ത്രീയുടെ അന്തസ്സ് തീരുമാനിച്ചിരുന്നത് അവളുടെ മറയുടെ ആധിക്യം അനുസരിച്ചായിരുന്നല്ലോ. സാമൂഹ്യ പദവി തീരെ ദുർബലമായ പെണ്ണുങ്ങൾ മാറു പോലും മറക്കാനാവാതെ വിഷമിച്ചപ്പോൾ പ്രമാണി സ്ത്രീകൾ ഭംഗിയായി മറച്ചു മാത്രമേ നടന്നുള്ളൂ.കാമാര്‍ത്ത നോട്ടവും വാക്കും അംഗ ചലനങ്ങളുമെല്ലാം വ്യഭിചാരത്തിന്‍റെ അംശങ്ങൾ ഉൾക്കൊള്ളുന്നവയാണ് എന്നാണ് പ്രവാചകര്‍ (സ്വ)പഠിപ്പിച്ചത്. തദ്വാര സദാചാര തകർച്ചയിലേക്കു നയിക്കുന്ന കൊച്ചു വ്യഭിചാരങ്ങളുടെ വാതിലടയ്ക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. മാദകമായ വസ്ത്രധാരണവും നൃത്തനര്‍ത്യങ്ങളും ഇസ്ലാം നിരോധിക്കുന്നത് അത് കൊണ്ടാണ് .വ്യഭിചാരം കടന്നുവരുന്ന വാതിലുകൾ അടയ്ക്കണമെന്ന് തന്നെയാണ് യേശുക്രിസ്തുവും പഠിപ്പിച്ചത്. (മത്തായി 5 : 27- 30 നോക്കുക)
പുരുഷൻറെ പ്രത്യേക യോഗ്യത പരിഗണിച്ചു എല്ലാകാര്യങ്ങളിലും മേധാവിത്വം അവനു തന്നെയാണ് അല്ലാഹു നൽകിയിട്ടുള്ളത്. ബാഹ്യ ലോകവുമായും ജന സാമാന്യവുമായും ബന്ധപ്പെടേണ്ടതും ബുദ്ധിപൂർവ്വകമായി സഗൗരവം കൈകാര്യം ചെയ്യേണ്ടതുമായ ഒരു കാര്യമാണ് രാജ്യഭരണം. അതിനു യോഗ്യൻ പുരുഷൻ മാത്രമാണ് .അത് കൊണ്ട് ഭരണം അത് ഒരു ഗ്രാമത്തില്ന്‍റെ ഭരണം ആണെങ്കിൽ പോലും സ്ത്രീയെ ഏൽപ്പിക്കാവതല്ല. അങ്ങനെ ഏൽപ്പിച്ച ഒരു സമൂഹവും വിജയിച്ചിട്ടില്ല. ഒരുകാലത്തും വിജയിക്കുകയും ഇല്ല. നബി (സ്വ) പറയുന്നു: ഒരു സ്ത്രീയെ തങ്ങളുടെ ഭരണ കാര്യം ഏൽപിച്ച ഒരു ജനവിഭാഗവും വിജയിക്കുകയില്ല തന്നെ (ബുഖാരി: 4425) നേതൃത്വവും മേധാവിത്വവും ഭരണത്തിൽ മാത്രമല്ല. മറ്റു പല രംഗങ്ങളിലും പുരുഷനാണ് മേധാവിത്വം.നിസ്കാരത്തിന് നേതൃത്വം നൽകി ഇമാമത്ത് നിർവഹിക്കാനുള്ള അനുവാദം പുരുഷന് മാത്രമാണുള്ളത്. പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീ ഇമാമത്ത് നിന്നാൽ നിസ്കാരം അസാധുവാണ് . അത് പോലെ തന്നെ മന്ത്രി, ന്യായാധിപൻ, അംബാസഡർ തുടങ്ങിയ പൊതു തസ്തികകളിൽ ഒന്നും സ്ത്രീകളെ എല്‍പ്പിക്കാവതല്ല. സ്ത്രൈണ പ്രകൃതവും അവളെ ഏൽപിച്ച സേവന ബാധ്യതയും അതിനു അനുകൂലമല്ല.
ഭരണ രംഗത്തെ സ്ത്രീ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുന്നവർ തന്നെ സ്ത്രീകള്‍ ഭരണ സാരഥ്യം വഹിച്ച ഇടങ്ങളിൽ അവർ പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് സമ്മതിക്കുന്നു. എന്നല്ല കോട്ടങ്ങളാണ് കാണപ്പെടുന്നത്. ഇന്ത്യയിൽ ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ ബേനസീർ ഭൂട്ടോയും പ്രധാനമന്ത്രിമാരായി ഭരിച്ചു. ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകെ അവരുടെ പുത്രി ചന്ദ്രിക കുമാരതുംഗെ ബംഗ്ലാദേശിൽ ഷേക്ക് ഹസീനയും ഖാലിദസിയാ യുമൊക്കെ ഈ ഭൂഖണ്ഡം കണ്ട വനിതാ സാരഥികളാണ്. സ്ത്രീ സമൂഹത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്രത്തോളം സാധിച്ചുവെന്നത് മാലോകർ കണ്ടതാണ്. ഇസ്ലാമിൻറെ ചിഹ്നങ്ങളായ ബാങ്ക് ജമാഅത്ത് ,ജുമുഅ ,നിസ്കാരങ്ങൾ, ധർമ്മസമരം തുടങ്ങിയ സാമൂഹ്യ ബാധ്യതകൾ പുരുഷന്മാർ നിർവഹിക്കൽ നിർബന്ധമാണ്. സ്ത്രീകൾ ഈവക ബാധ്യതകൾ നിർവഹിക്കേണ്ടതില്ല. അതുപോലെ മയ്യത്ത് നിസ്കാരം, ഖബറടക്കൽ ആദിയായവ പ്രധാനമായും നിർബന്ധമാകുന്നത് പുരുഷന്മാർക്കാണ്.
വിവാഹം ,വിവാഹമോചനം ആദിയായ കാര്യങ്ങളുടെ അധികാരവും പുരുഷനാണ്, ഏതൊരു സ്ത്രീയെയും വിവാഹം ചെയ്തുകൊടുക്കേണ്ടത് അവളുടെ രക്ഷാധികാരിയോ പ്രതിനിധിയോ ആയ പുരുഷനാണ്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കാൻ അധികാരമില്ലെന്നു മാത്രമല്ല സ്വന്തം വിവാഹം ചെയ്യാൻ പോലും അവകാശമില്ല. വിവാഹം പോലെതന്നെ വിവാഹമോചനത്തിന് കടിഞ്ഞാണും പുരുഷന്‍റെ കയ്യിലാണ്. തന്‍റേടത്തോടെ കരുതലോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ് വിവാഹമോചനം .പുരുഷനാണ് സാധാരണഗതിയിൽ പക്വത കൂടിയവൻ മാത്രമല്ല വിവാഹ ബന്ധം സ്ഥാപിക്കുന്നത് പുരുഷനാണ് അതുകൊണ്ട് അത് വേർപെടുത്താനുള്ള അവകാശവും അവനുതന്നെയാണ്.
ഖുര്‍ആൻ അവതരണത്തിന് മുമ്പ് ഭാര്യന്മാർ എത്രയാവണം എന്നതിന് പരിധി ഉണ്ടായിരുന്നില്ല .പലർക്കും അസംഖ്യം ഭാര്യമാർ ഉണ്ടായിരുന്നു .ഇസ്ലാമാണ് ഇതിന് പരിധി നിശ്ചയിച്ചത്. നീതിയോടെ വർത്തിക്കാൻ എന്ന ഉപാധിയോടെ രണ്ടോ മൂന്നോ നാലോ വിവാഹങ്ങൾ ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നു. അവർക്കിടയിൽ നീതി പുലർത്താൻ കഴിയില്ലെങ്കിൽ ഒരുവളെ മാത്രം സ്വീകരിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു.
ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ ബഹുഭാര്യത്വം ആവശ്യമാണെന്ന് കണ്ടെത്താൻ സാധിക്കും .സ്ത്രീയുടെ ശരാശരി ആയുസ്സ് പുരുഷന്മാരേക്കാൾ കൂടുതൽ ആണ് .സ്ത്രീ പുരുഷ ജനനം ഒരേ അനുപാതത്തിലാണ് ഏകദേശം നടക്കുന്നതെങ്കിലും പെൺ ശിശുക്കൾക്ക് അണ്‍ശിശുക്കളേകാൾ പ്രതിരോധം ഉള്ളതിനാൽ സ്ത്രീകളുടെ ശരാശരി ആയുഷ്കാലം പുരുഷന്മാരേക്കാൾ കൂടുതലാണ്.ഇതുകൊണ്ടാണ് ശിശുമരണനിരക്ക് കുറയുന്നത്. യുദ്ധ വേളകളിലും മറ്റുമായി സ്ത്രീകളെക്കാൾ പുരുഷന്മാർ മരണപ്പെടുന്നു. അതിനാൽ ലോകത്ത് പുരുഷന്മാരേക്കാൾ സ്ത്രീകൾ കാണപ്പെടുന്നു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളെ എടുത്തു പരിശോധിക്കുമ്പോൾ ഈ കാര്യം വ്യക്തമാവും. അമേരിക്കയിൽ സ്ത്രീ ജനസംഖ്യ പുരുഷന്മാരേക്കാൾ 7.8 മില്ല്യൻ അധികമാണ്. ബ്രിട്ടണിൽ സ്ത്രീ ജനസംഖ്യ പുരുഷന്മാരേക്കാൾ 4 മില്യൻ കൂടുതലാണ്. ജർമ്മനിയിൽ 5 ഉം റഷ്യയിൽ 9 ഉം മില്യൺ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലാണ്.രണ്ടാംലോകമഹായുദ്ധത്തിൽ ജർമനിയിലെ അമ്പത് ലക്ഷം പുരുഷന്മാരാണ് മരിച്ചുവീണത്. 5000000 സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഇല്ലാതായി. ഭർത്താക്കന്മാരെ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ജപ്പാനിലെയും ജർമനിയിലെയും സ്ത്രീകൾ പ്രകടനം നടത്തി. അവരുടെ വീടുകൾക്കു മുമ്പിൽ” ഒരു സായാഹ്ന അതിഥിയെ ആവശ്യമുണ്ട്”(wanted an evening guest) എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലും അയൽ രാഷ്ട്രങ്ങളിലും പുരുഷന്മാരാണ് സ്ത്രീകളെക്കാൾ കൂടുതൽ. ഇതിനുകാരണം പെൺഭ്രൂണഹത്യ കളാണ്. ഈ നീചവൃത്തി ഇല്ലെങ്കിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും സ്ത്രീകളായിരിക്കും കൂടുതൽ. ചുരുക്കത്തിൽ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ. ഒരു പുരുഷന് ഒരു സ്ത്രീ എന്ന നിലയിൽ വർത്തിക്കുമ്പോൾ നിരവധി സ്ത്രീകൾക്ക് ഭർത്താക്കന്മാരെ ലഭിക്കാതെ വരുന്നു. ഈ അവസരത്തിൽ രണ്ടു മാർഗ്ഗങ്ങൾ മാത്രമാണ് ഇവർക്കുള്ളത്. ഒന്നുകിൽ വിവാഹിതനായ ഒരു പുരുഷന്‍റെ രണ്ടാം ഭാര്യയായി ജീവിക്കുക. അല്ലെങ്കിൽ എല്ലാവർക്കും ഉപയോഗിക്കാൻ വിധത്തിലുള്ള വേശ്യയാവുക. ചാരിത്ര്യ ബോധമുള്ളവർ ആദ്യത്തേത് തിരഞ്ഞെടുക്കേണ്ടി വരും. ഇവിടെയാണ് സംസ്കാരമുള്ള സ്ത്രീകൾക്ക് ബഹുഭാര്യത്വം ഒരു പരിഹാരമായി വരുന്നത്. അതുകൊണ്ടാണല്ലോ 1948 ല്‍ മ്യൂണിക്കില്‍ സമ്മേളിച്ച ലോക യുവജനസംഘടന ജർമ്മനിയുടെ പ്രശ്നത്തിന് പരിഹാരമായി ബഹുഭാര്യത്വം നിർദ്ദേശിച്ചത്. ഒരാൾക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ പിറക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ അനായാസേന തിരിച്ചറിയാനാവും .എന്നാൽ ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കുന്ന ഒരു സ്ത്രീയുടെ അവസ്ഥ മറിച്ചാണ്. മാതാപിതാക്കളെ തിരിച്ചറിയുക എന്നതിന് വലിയ പ്രാധാന്യമാണ് ഇസ്ലാം കൽപ്പിക്കുന്നത്. മാതാപിതാക്കളെ വിശിഷ്യ പിതാവിനെ തിരിച്ചറിയാത്ത കുട്ടികൾ മാനസിക വൈകല്യങ്ങൾക്കും മാനസിക പിരിമുറുക്കത്തിനും ഇരയാവുന്നുവെന്നാണ് മനശാസ്ത്രജ്ഞർ പഠിപ്പിക്കുന്നത്.
സാക്ഷ്യംവഹിക്കുന്ന അവസരത്തിൽ ഒരു പുരുഷൻറെ സ്ഥാനത്ത് രണ്ട് സ്ത്രീകൾ വേണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. കാരണം നേരത്തെ പ്രസ്താവിച്ച കാരണങ്ങൾകൊണ്ട് പുരുഷൻ സ്ത്രീയേക്കാൾ നിപുണനാണ്. ഒരു ഉദാഹരണം പറയാം ഒരാൾക്ക് ഒരു ഓപ്പറേഷൻ നടത്തേണ്ടതുണ്ട്. ഓപ്പറേഷൻ വിശ്വാസയോഗ്യമാകാൻ അവഗാഹമുള്ള 2 സർജൻമാരെ അയാൾ ആവശ്യപ്പെടും. ഇത്തരം 2 സർജൻ മാരെ കിട്ടാതിരിക്കുമ്പോൾ അദ്ദേഹത്തിൻറെ അടുത്ത് മുൻഗണന ഒരു സർജനും പരിശീലനം നേടിക്കൊണ്ടിരിക്കുന്ന 2 എംബിബിഎസ് ഡോക്ടർമാരും ആയിരിക്കും. ഇപ്രകാരം തന്നെയാണ് സാക്ഷ്യംവഹിക്കുന്ന വിഷയത്തിലും ഇസ്ലാം വിഭാവന ചെയ്യുന്നത്. പല മതഗ്രന്ഥങ്ങളും സ്ത്രീ സാക്ഷ്യത്തിനു തന്നെ അയോഗ്യയാണെന്നാണ് വിധിച്ചിട്ടുള്ളത്. യാജ്ഞവൽക്യ സ്മൃതിയുടെ വിധി കാണുക ” സ്ത്രീ, ബാലൻ……………… തുടങ്ങിയവർ സാക്ഷികളാവാൻ യോഗ്യരല്ല (2:70, 71). മനുസ്മൃതിയും ഇതുതന്നെ പറയുന്നു ( 8:77).
ചുരുക്കത്തില്‍ ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും കഴിയില്ല.നായയെ പട്ടിയാക്കാനും പശുവിനെ കാളയാക്കാനും കഴിയാത്തത് പോലെ. ഒരു പെണ്ണൊരിക്കലും ഒരാണിനോ ഒരാണൊരിക്കലും ഒരു പെണ്ണിനോ സമമാവുകയില്ല. ഇരുവര്ക്കും വ്യത്യസ്ത ധര്മങ്ങളാണ് ഈ ലോകത്ത് നിര്ഹിക്കാനുള്ളത്.സ്ത്രീയെ പുരുഷന്റെ സ്ഥാനത്തേക്കോ നേരെ തിരിച്ചോ പ്രതിഷ്ഠിക്കുന്നതിന് പകരം ഇസ്ലാം അനുവര്‍ത്തിച്ചത് പോലെ ഇരുകൂട്ടര്ക്കും അവരവരുടേതായ സ്ഥാനങ്ങള് നിര്ണ്ണയിച്ചുകൊടുക്കുന്നതാണുത്തമം.
ലിംഗ നിർണയം നടത്തിയ പടച്ചവൻ തന്നെ നടത്തിയ ഏറ്റവും ഉചിതവും സൗകര്യപ്രദവുമായ ഈ ലിംഗ വിവേചനത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീയും അസംതൃപ്തി കാണിക്കുകയില്ല. അസംതൃപ്തി കാണിക്കാവതുമല്ല. അല്ലാഹു പറയുന്നത് കാണുക : നിങ്ങളിൽ ചിലർക്കു മറ്റു ചിലരേക്കാൾ (പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ) കൂടുതലായി നൽകിയതിൽ നിങ്ങൾ വ്യാമോഹം കാണിക്കരുത് (4:32).
Please support our efforts: you can buy our books.
نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق
Nuzhathunnalar fi thoolihi nuqbathul fikr
Download book sample
Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹150 in India, ₹200 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات في علم أصول الفقه مع التعليق والتحقيق
Sharahul waraqath
Download book sample
Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹130 in India, ₹180 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الميبذي على هداية الحكمة مع تعليقات
Sharahul maibadi ala hidayathul hikma
Download book sample
Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹230 in India, ₹280 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات مع حاشية الدمياطي
Sharahul warakath with Hshiyathu thamyathi
Download book sample
Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين
Sharahu rasheediyya ala risalathishareefa
Download book sample
Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)
Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)
Download book sample
Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹185 in India, ₹235 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
GENDER EQUALITY IN ISLAM,ISLAMIC,ലിംഗ സമത്വവും ഇസ്ലാമും,ജെന്‍ഡര്‍ ന്യൂട്രാലിറ്റി,ഇസ്ലാമും ലിംഗ സമത്വവും,സമത്വം,ലിംഗനീതി,ലിംഗ നിക്ഷ്പക്ഷത,ലിംഗനീതിയുടെ പേരില്‍ അരങ്ങേറുന്ന അനീതികള്‍,ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ഒളിച്ചുകടത്തലിന്റെ രാഷ്ട്രീയവും,സ്ത്രീ- പുരുഷ സമത്വം ഇസ്‌ലാമില്‍,ലിംഗസമത്വം ഇസ്‌ലാമിക പരിപ്രേക്ഷ്യം,സ്ത്രീ-പുരുഷ സമത്വം വാഗ്വാദങ്ങളിലെ അസമത്വങ്ങൾ,മതവും ലിംഗസമത്വവും,ലിംഗ സമത്വമല്ല ലിംഗനീതിയാണ് വേണ്ടത്, ഇസ്ലാം ലിംഗ സമത്വം
Leave a comment