സ്വപ്ന വ്യാഖ്യാനം എങ്ങനെ,എന്തെല്ലാം?
By mohammed lukman shamil irfani kamil saquafi kuttippuram
നുബുവ്വത്ത് പോയ്മറഞ്ഞു.നല്ല സ്വപ്നങ്ങൾ അവശേഷിച്ചു. നബി(സ)പറഞ്ഞു: “നല്ല സ്വപ്നങ്ങളിൽ വിശ്വസിക്കാത്തവൻ അള്ളാഹുവിനെ കൊണ്ടും അന്ത്യദിനം കൊണ്ടും വിശ്വസിച്ചിട്ടില്ല”. (തഗ്തീറുൽ അനാം) ആയിഷ (റ) പറയുന്നു: നബി(സ)യുടെ വഹ് യിൽ നിന്ന് ആദ്യം ആരംഭിക്കപെട്ടത് നല്ല സ്വപ്നങ്ങളാണ് .പ്രഭാതം പുലരുന്നത് പോലെയല്ലാതെ ഒരു സ്വപ്നവും നബി(റ) കാണുകയില്ലായിരുന്നു (ബുഖാരി).യൂസഫ് നബി(അ)ന്റെ ഒരു പ്രധാന സവിശേഷത സ്വപ്നവ്യാഖ്യാനമായിരുന്നു. അല്ലാഹു പറയുന്നത് കാണുക :” നിന്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും സ്വപ്നവ്യാഖ്യാനം പഠിപ്പിച്ചു തരുകയും ചെയ്യും (യൂസഫ്:6).
സ്വപ്നവ്യാഖ്യാനം പുരാതന വിജ്ഞാനമാണ്.ഈ ലോകം തുടങ്ങിയതു മുതൽ ഈ വിജ്ഞാനമുണ്ട്. നബിമാരും മുർസലീങ്ങളും അതിൽ നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. എത്രത്തോളം ഉറക്കത്തിൽ കാണുന്ന ഈ സ്വപ്നങ്ങൾ അവർക്ക് വഹ് യായിരുന്നു. നബിക്ക് മുമ്പ് ഈ വിജ്ഞാനത്തേക്കാൾ ശ്രേഷ്ഠമായ ഒന്ന് ഇല്ലായിരുന്നു.
സ്വപ്നം 2 വിധമാണ്.അല്ലാഹു തആലയിൽ നിന്നുള്ള സ്വപ്നവും പിശാചിൽ നിന്നുള്ളതും. സ്വാലിഹായ അഥവാ ശരിയായ സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്.സന്തോഷവാർത്തയായോ മുന്നറിയിപ്പുമായോ വരുന്ന സത്യസന്ധമായ സ്വപ്നമാണ് സ്വാലിഹായ സ്വപ്നം. ഇത്തരം സ്വപ്നത്തെയാണ് നബി(സ)നുബുവ്വത്തിന്റെ 46 ഭാഗത്തിലെ ഒന്നായി നിശ്ചയിച്ചത്.അമുസ്ലിംകളും മുഅ്മിനീങ്ങളായ തെമ്മാടികളും സ്വാലിഹായ സ്വപ്നം കണ്ടേക്കാം. വെറുക്കപ്പെടുന്ന സ്വപ്നങ്ങൾ പിശാചിൽ നിന്നുള്ളതാണ്. ഇത്തരം സ്വപ്നങ്ങളെയാണ് മറച്ചുവെക്കാനും കണ്ടവൻ ഇടത്തേക്കു തുപ്പാനും നബി (സ) നിർദേശിച്ചത്. ഇത് പ്രയാസം സൃഷ്ടിക്കുകയില്ല എന്ന് നബി (സ) വാഗ്ദാനം നൽകിയിട്ടുമുണ്ട്.പിശാചിൽ നിന്നുള്ള ഈ സ്വപ്നം വെറുതെ ഭയപ്പെടുത്തലും വഞ്ചനയും നൈരാശ്യവും ഫിത്ന ഉണ്ടാക്കലും അല്ലാതെ സത്യമായ ഒന്നും അറിയിച്ചു തരില്ല. തിന്മകളിൽ നിന്നും പാപങ്ങളിൽനിന്നും മുന്നറിയിപ്പ് നൽകലോ അശ്രദ്ധകൾക്ക് അലർട്ട് നൽകലോ ഒന്നും ഇതിന്റെ പണിയല്ല. തിന്മകളെ പ്രോത്സാഹിപ്പിക്കുന്ന പിശാചിന് ഇതൊന്നും യോജിച്ചതല്ല ല്ലോ.
ഒരു സ്വപ്ന ദർശകൻ തന്റെ സ്വപ്നം പണ്ഡിതനോടോ അവന്റെ ഗുണകാംക്ഷിയോടോ കുടുംബക്കാരനായ അഭിപ്രായ ശേഷിയുള്ളവനോടോ അല്ലാതെ മറ്റൊരാൾക്കും കഥിച്ചു കൊടുക്കരുത്.ഒരു സ്വപ്ന വ്യാഖ്യാതാവ് സ്വപ്ന ദർശകനിൽ നിന്ന് സ്വപ്നം കേൾക്കുന്ന പക്ഷം അവന് ആ സ്വപ്നം വ്യാഖ്യാനിക്കാൻ കഴിയാതിരിക്കുകയോ വ്യാഖ്യാനിക്കാൻ മുതിരാത്ത പക്ഷമോ അവൻ ഇങ്ങനെ പറയൽ സുന്നത്താണ്.”നിന്മ നിനക്കും തിന്മ നിന്റെ ശത്രുക്കൾക്കും.നന്മ നിനക്ക് വന്ന് ഭവിക്കും.തിന്മയിൽ നിന്ന് നിന്നെ സംരക്ഷിക്കപ്പെടും.
പ്രഭാതമാണ് സ്വപ്ന വ്യാഖ്യാനത്തിന് ഏറ്റവും നല്ല സമയം.ഗ്രാഹ്യ ശക്തിയും ഓർമ്മ ശക്തിയും അന്നേരം മികച്ച പ്രകടനമാണ് കാഴ്ചവെക്കുക.”അല്ലാഹുവേ… എന്റെ സമുദായത്തിന് അവരുടെ പാരഭാത സമയത്ത് അനുഗ്രഹം ചൊരിയേണമേ…” എന്ന പ്രവാചക പ്രാർത്ഥന കൂടിയാവുമ്പോൾ പ്രഭാതത്തിന്റെ ശക്തിയും മേന്മയും മറ്റെല്ലാ സമയത്തേക്കാൾ മികച്ചു നിൽക്കുന്നു.ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്വപ്നവ്യാഖ്യാനം ചോദിക്കൽ കറാഹത്താണ്. വർഷത്തിന്റെ തുടക്കത്തിലും പകലിന്റെ ആദ്യത്തിലും ചോദിക്കൽ നല്ലതാണ്. ദിന-വർഷാവസാനങ്ങളിൽ ചോദിക്കുന്നത് നല്ലതല്ല.
സ്വപ്ന വ്യാഖ്യാനം യഥാർത്ഥത്തിൽ തുലനം ചെയ്യലും സാദൃശ്യപ്പെടുത്തലും ഒരു ധാരണയുമാണ്.അതുകൊണ്ട് ഉണർവിൽ അതിന്റെ പുലർച്ച കണ്ടില്ലെങ്കിൽ ഇത്തരം ധാരണകളും വ്യാഖ്യാനങ്ങളും അപ്രസക്തവും പരിഗണനീയമല്ലാത്തതുമാണ്. സ്വപ്നത്തിൽ നബി(സ)യുടെ രൂപം സ്വീകരിക്കാൻ പിശാചിനാവില്ല .അതുകൊണ്ട് നബി (സ)യെ യഥാർത്ഥ രൂപത്തിൽ (ഹദീസുകളിൽ വിവരിക്കപ്പെട്ട പോലെ) കണ്ടാൽ അത് സത്യം തന്നെ. കളവ് പറയാൻ അറിയാത്ത കുഞ്ഞും എല്ലാ മൃഗങ്ങളും ഇഴജന്തുക്കളും സത്യം തന്നെ.സ്വപ്നത്തിൽ ഇവരുടെ വാക്കുകൾ പുലരുന്നതാണ് . ഉണർവിൽ കള്ളം പറയുന്നവൻ ജോത്സ്യനെ പോലെയാണ്. സ്വപ്നത്തിൽ അവന്റെ വാക്കിന് സ്വീകാര്യതയില്ല. സ്വപ്നദർശനകരിൽ സ്വപ്ന പുലർച്ച ഉണ്ടാവുന്നവർ ഏറ്റവും സത്യം പറയുന്നവരാണ്. കളവ് പറയുന്നവരുടെ സ്വപ്നം പുലരണം എന്നില്ല. വലിയ അശുദ്ധിയുള്ളവർ ,മസ്ത് പിടിച്ചവർ, ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവരുടെ സ്വപ്നങ്ങൾ ചിലപ്പോൾ പുലർന്നേക്കാം.
സന്തോഷവാർത്ത,മുന്നറിയിപ്പ് ,ഓർമ്മപ്പെടുത്തൽ, ഇഹപര ഉപകാരം എന്നിവയുമായി ബന്ധപ്പെട്ടതല്ലാത്ത സ്വപ്നങ്ങളിൽ വ്യാഖ്യാതാവ് കൈവയ്ക്കരുത്. ഇവകളല്ലാത്ത സ്വപ്നങ്ങൾ പിശാചിൽ നിന്നുള്ളതാണ്. സ്വപ്ന വ്യാഖ്യാനത്തിന് വ്യാഖ്യാതാവ് ഖുർആനിലേക്കും അതിലെ മൊഴി കളിലേക്കും ഉദാഹരണങ്ങളിലേക്കും ആശയങ്ങളിലേക്കും കടന്ന് ചെയ്യേണ്ടതുണ്ട്. മാത്രമല്ല നബിമാരുടെയും തത്വജ്ഞാനി (ഹുകമാഹ്)കളുടെയും മൊഴികളും അവന് ആവശ്യമായിവരും .വിശിഷ്യാ നബി(സ) പറഞ്ഞ വാക്കുകളിലേക്കും ഉദാഹരണങ്ങളിലേക്കും കവിതകളുടെ ആശയങ്ങളിലേക്കും അവൻറെ കണ്ണെത്തേണ്ടതുണ്ട്. വാക്കുകളുടെ ഉറവിടങ്ങളും പേരുകളുടെ അർത്ഥങ്ങളും സ്വപ്ന വ്യാഖ്യാനത്തിന് ആവശ്യമാണ്.സ്വപ്ന വ്യാഖ്യാതാവ് തന്റെ ജീവിതം നന്നാക്കി എടുക്കേണ്ടതുണ്ട് .അവന്റെ അന്നപാനീയങ്ങൾ നല്ലതാവണം .അവന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥത(ഇഖ്ലാസ്) കൊണ്ട് നിറയണം. ഇത് ജനങ്ങളിൽ അവന്റെ വ്യാഖ്യാനത്തെ മതിപ്പുളവാക്കും.സ്വപ്ന വ്യാഖ്യാതാക്കൾക്ക് വ്യാഖ്യാനം പുറത്തുകൊണ്ടുവരാൻ ധാരാളം വഴികളുണ്ട് .എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തതാണത്. വ്യാഖ്യാന കർത്താവിന്റെ വിജ്ഞാനവും നിപുണതയും ദീനി ചിട്ടയും ഈ അറിവിലുള്ള തുറവിയുംഅനുസരിച്ച് ആധിക്യത്തെ സ്വീകരിക്കുന്ന വിജ്ഞാനശാഖയാണ് സ്വപ്നവ്യാഖ്യാനം.
ഉസ്താദ് അബൂ സഅദ് അവർകൾ പറയുന്നു:” സ്വപ്നത്തെ കുറിച്ച് വിവരിക്കുന്ന വിജ്ഞാനശാസ്ത്രം ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന വിജ്ഞാനങ്ങളിൽ പെട്ടതാണ് .സ്വപ്നം ശരിയായി ഭവിക്കാൻ ചില മര്യാദകളുണ്ട്.
1) അവന്റെ വാക്കുകളിൽ സത്യം പതിവാക്കുക
2)നബി (സ) പഠിപ്പിച്ച ഫിത്വറത് ചെയ്യുക( നഖം മുറിക്കുക, മീശ വെട്ടുക, കക്ഷ, ഗുഹ്യ രോമങ്ങൾ നീക്കം ചെയ്യുക തുടങ്ങിയവ)
3) ശുദ്ധിയോടെ മയങ്ങുക
4) വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടന്ന് ഉറങ്ങുക.
രണ്ടുതരം സ്വപ്നങ്ങളാണുള്ളത് .യഥാർത്ഥ സ്വപ്നവും നിരർത്ഥകമായ സ്വപ്നവും. ശരീരത്തിന്റെ സ്വഭാവം സാധാരണ രീതിയിലും കാലാവസ്ഥ ശരിയാക്കുകയും (എന്നുപറഞ്ഞാൽ മരങ്ങൾ പുഷ്ടിപ്പെടുന്നതു മുതൽ ഇലകൾ പൊഴിക്കുന്ന വരെയുള്ള കാലം) ഒരു ചിന്തയിലും ആഗ്രഹത്തിലുമായി ഉറങ്ങാതിരിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ സ്വപ്നങ്ങൾ കാണുന്നതാണ്. എന്നാൽ ജനാബത്തോ ആർത്തവ അശുദ്ധിയോ സ്വപ്നത്തിന്റെ യഥാർത്ഥ സ്വഭാവത്തെ ഭംഗം വരുത്തുന്നില്ല. നിരർത്ഥകമായ സ്വപ്നം (ബാത്വിൽ)കാണുന്നത് ആത്മഗതം(ഹദീസഉന്നഫ്സ്)സങ്കടം ,ആഗ്രഹം എന്നിവകൾ കൊണ്ടാണ് .ഇങ്ങനെ കാണുന്ന സ്വപ്നങ്ങൾക്ക് വ്യാഖ്യാനം ഇല്ല. സ്വപ്നസ്കലനം ഉണ്ടാവുമ്പോഴും ഇപ്രകാരം തന്നെ വ്യാഖ്യാനത്തിന് പിന്നിൽ പോയിട്ട് കാര്യമില്ല .ഭയപ്പെടുന്നതും സങ്കടപ്പെടുത്തുന്നതുമായ പിശാചിൽ നിന്നുള്ള സ്വപ്നങ്ങളുടെയും സ്ഥിതി ഇതുതന്നെ. വിചിത്ര സ്വപ്നങ്ങൾ
(أضغاث أحلام)ഇപ്രകാരം തന്നെയാണ്. ആകാശം മേൽക്കൂര ആവുകയും അത് താഴെ വീഴുമെന്ന് ഭയക്കുകയും ചെയ്യുക , ആകാശത്ത് മരങ്ങൾ മുളക്കുക, ഭൂമിയിൽ നക്ഷത്രങ്ങൾ ഉദിക്കുക, ആന ഉറുമ്പായി മാറുക തുടങ്ങിയ സ്വപ്നങ്ങൾ വിചിത്ര സ്വപ്നങ്ങളാണ്. അതിനും വ്യാഖ്യാനമേയില്ല.
വെറുക്കപ്പെടുന്ന വല്ലതും കണ്ടാൽ ഈ 5 കാര്യങ്ങൾ ചെയ്യൽ സുന്നത്താണ്.
1) താൻ കിടന്ന ഭാഗത്തിൽ നിന്ന് തെറ്റി വിപരീത ഭാഗത്തിൽ കിടക്കുക
2) ഇടതുഭാഗത്തേക്ക് 3 പ്രാവശ്യം തുപ്പുക
3) ആഊതു ഓതി പിശാചിൽ നിന്ന് കാവൽ ചോദിക്കുക
4) എണീറ്റ് നിസ്കരിക്കുക
5) സ്വപ്നം ആരോടും പറയാതിരിക്കുക
ഏറ്റവും സത്യമായി ഭവിക്കുന്ന സ്വപ്നം പകലിലോ രാത്രിയിലെ അവസാന സമയത്തോ കാണുന്നതാണത്രെ .മുഹമ്മദ് ബ്ന് മുഹമ്മദ് സ്വാദിഖിൽ നിന്നു ഉദ്ധരിക്കപ്പെടുന്നു:” ഏറ്റവും സത്യമായി പുലരുന്നത് ഖൈലൂലത്തിന്റെ ഉറക്കത്തിൽ കാണുന്ന സ്വപ്നമാണ്.
സ്വപ്നദർശകന്റെ മര്യാദകൾ
1) അറിവില്ലാത്തവനോടും അസൂയ വെച്ചുപുലർത്തുന്നവനോടും പറയാതിരിക്കുക
2) ഇഷ്ട ക്കാരനോടല്ലാതെ പറയാതിരിക്കുക
3) സ്വപ്നത്തിൽ കള്ളം പറയാതിരിക്കുക
4) രഹസ്യമായി കണ്ടത് പോലെ തന്നെ രഹസ്യമായി സ്വപ്നവ്യാഖ്യാനം ചോദിക്കുക
5) കുട്ടിക്കോ, സ്ത്രീക്കോ പറഞ്ഞു കൊടുക്കാതിരിക്കുക
സ്വപ്ന വ്യാഖ്യാന കർത്താവ് പാലിക്കേണ്ട മര്യാദകൾ
1) ഒരാൾ സ്വപ്നം വിവരിച്ചു കൊടുത്താൽ വ്യാഖ്യാതാവ് ഇങ്ങനെ പറയണം.خيرا رأيت(നല്ലതാണ് നീ കണ്ടിരിക്കുന്നത്)
2)നല്ല രൂപത്തിൽ വ്യാഖ്യാനം പറഞ്ഞുകൊടുക്കുക. നബി(സ) ഇങ്ങനെ പറഞ്ഞിട്ടുണ്ട് :”സ്വപ്നം എങ്ങനെയാണോ വ്യാഖ്യാനിക്കപ്പെടുന്നത് അങ്ങനെ സംഭവിക്കും” ഇങ്ങനെയും ഹദീസ് ഉണ്ട് .”സ്വപ്നം ഒരു പക്ഷിയുടെ കാലിലാണ് അത് ആരോടും പറഞ്ഞുകൊടുക്കാതിരിക്കുമ്പോൾ .ആരോടെങ്കിലും അത് പറഞ്ഞുകൊടുത്താൽ ആ സ്വപ്നം സംഭവിക്കും (അബുദാവൂദ്,തുർമുദി)
3)സ്വപ്നം നല്ലപോലെ കേൾക്കുക .ശേഷം ചോദ്യകർത്താവിന് മറുപടി മനസ്സിലാക്കി കൊടുക്കുക.
4) വ്യാഖ്യാനം സാവകാശമാക്കുക .ധൃതിയിൽ ആകാതിരിക്കുക
5) സ്വപ്നം രഹസ്യം ആക്കി വെക്കുക. അതിനെ പ്രചരിപ്പിക്കരുത്.
6) വ്യാഖ്യാനിക്കുന്നതിൽ അവൻ സൂര്യോദയം, നട്ടുച്ച (സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റുന്ന സമയം),അസ്തമയം എന്നീ സമയങ്ങൾ ഒഴിവാക്കുക
7) സ്വപ്നം ചോദിച്ചു വരുന്നവരുടെ സ്ഥിതികൾ മനസ്സിലാക്കുക.ഒരു പ്രജക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്നത് പോലെ രാജാവിന് വ്യാഖ്യാനിച്ചു കൊടുക്കരുത്(ഒരു ഭരണീയന് വ്യാഖ്യാനിച്ച് കൊടുക്കുന്നത് പോലെ ഒരു ഭരണ കർത്താവിന് വ്യാഖ്യാനിച്ചു കൊടുക്കരുത്) ആളുകളുടെ സ്ഥിതിഗതികൾ മാറുന്നതനുസരിച്ച് വ്യാഖ്യാനവും മാറും.
അവലംബം: ഇബ്നു സീരീൻ(റ)ന്റെയും അബ്ദുൽ ഗനിയ്യിന്നാബിലിസി(റ)ന്റെയും സ്വപ്നവ്യാഖ്യാന നിഘണ്ടുവിന്റ മുഖവുര(അതിന്റെ ഒരു സംക്ഷിപ്തമാണിത്)
Please support our efforts: you can buy our books.
نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق
Nuzhathunnalar fi thoolihi nuqbathul fikr
Download book sample
Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹150 in India, ₹200 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات في علم أصول الفقه مع التعليق والتحقيق
Sharahul waraqath
Download book sample
Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹130 in India, ₹180 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الميبذي على هداية الحكمة مع تعليقات
Sharahul maibadi ala hidayathul hikma
Download book sample
Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹230 in India, ₹280 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الورقات مع حاشية الدمياطي
Sharahul warakath with Hshiyathu thamyathi
Download book sample
Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين
Sharahu rasheediyya ala risalathishareefa
Download book sample
Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹90 in India, ₹140 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)
Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)
Download book sample
Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback
To buy the book, click the image and order it through Amazon, or order directly by contacting us via WhatsApp at +919567263017.
Price: ₹185 in India, ₹235 in other countries (free delivery). It will arrive in India within 10 days, and in other countries within 16 days.
സ്വപ്ന വ്യാഖ്യാനം ഇസ്ലാമില്,സ്വപ്ന വ്യാഖ്യാനങ്ങൾ,ISLAMIC,SWAPNA VYAKYANAM,സ്വപന വ്യാഖ്യാനം
Leave a comment