lkm313

islamic

ശൈഖ് മുഹ്‌യുദ്ദീൻ (റ): ഒരു ഹൃസ്വ വിവരണം

ശൈഖ് മുഹ്‌യുദ്ദീൻ (റ): ഒരു ഹൃസ്വ വിവരണം

By MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM

ശൈഖ് അബ്ദുൽ ഖാദർ ജീലാനി എന്ന നാമം മുസ്‌ലിംകൾക്ക് പരിചയപ്പെടുത്തേണ്ടതില്ല.മുഹ്യയുദ്ദീൻ എന്ന് പറഞ്ഞാൽ അവരാണ് മനസ്സിലേക്ക് വരുക.എങ്ങെനെ അങ്ങനെയാവാതിരിക്കും.ഒരു നൂറ്റാണ്ടോളം അവർ ഈ സമുദായത്തെ വാർത്തെടുത്തു.ഇസ്ലാമിനെ ജീവസ്സുറ്റതാക്കി.അവരില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ദീൻ എന്നോ അസ്തമിക്കുമായിരുന്നു.

    ക്രിസ്താബ്തം 1077( ഹിജ്റ 470) ൽ ഇറാനിലെ ജീലാനിൽ ജനിച്ചു.ഉപ്പയിലൂടെ ഹസൻ(റ)ലേക്കും ഉമ്മയിലൂടെ ഹുസൈൻ(റ) ലേക്കും പരമ്പര എത്തുന്നു.ചെറുപ്പത്തിലേ ഒരു അത്ഭുത ബാലനായിരുന്നു.റമളാനിലെ പകലിൽ പാൽ കുടിക്കില്ലായിരുന്നു.യതീമായി കഴിഞ്ഞു. ഉമ്മയുടേയും വല്ലിപ്പയുടേയും ശിക്ഷണത്തിൽ ജീവിച്ചു.മത വിജ്ഞാനത്തിലേക്ക് എടുത്തെറിയപ്പട്ടവനായി വളർന്നു. തദനന്തരം കളി സ്ഥലത്തേക്കൊന്നും ആ ബാലൻ പോകലില്ല.

     ഉമ്മയുടെ സമ്മതം വാങ്ങി ഇൽമ് പഠിക്കാനായി ഇറങ്ങി.തന്റെ പതിനെട്ടാം വയസ്സിൽ അന്നത്തെ വൈജ്ഞാനിക നഗരിയായ ബഗ്ദാദിലേക്ക് പ്രയാണമാരംഭിച്ചു.നീണ്ട 33 വർഷം അവിടെ പഠിച്ചു.തഫ്സീർ, ഹദീസ്,ഫിഖ്ഹ്, സാഹിത്യം എന്നിവ പ്രശസ്തരായ ഗുരുക്കന്മാരിൽ നിന്ന് തന്നെ നുകർന്നു.തുടർന്ന് അധ്യാപനത്തിലും പ്രബോധനത്തിലും മഹാനവർകൾ മുഴുകകയായി.അത് മരണം വരെ തുടർന്നു.

   അധ്യായന കാലത്ത് മരുഭൂമിയിൽ ഏകനായി സമയം ചെലവഴിച്ചിരുന്നു.തന്റെ ശരീരത്തെ മെരിക്കിയെടുക്കാനായിരുന്നു അത്.തന്റെ വിരൽ തുമ്പ് പോലെ ശരീരത്തെ വഴക്കിയെടുക്കാൻ അത് സഹായിച്ചു.

     ത്വരീഖത്ത് സംബന്ധമായ കാര്യങ്ങൾ ശൈഖ് ഹമ്മാദ്ബ്നു മുസ്ലിമുദ്ദബ്ബാസിൽ നിന്നും തുടർന്ന് ഖാളി അബൂ സഈദിൽ മുബാറക് അൽമഖ്റമിയിൽ നിന്നും കരകതമാക്കി.ബഗ്ദാദിലെ തന്നെ ബാബുൽ അസ്ജിലെ തന്റെ മദ്റസയിലാരുന്നു അത്.ശൈഖ് മഖ്റമിയുടെ വഫാത്തിന് ശേഷം തന്റെ ശിഷ്യന്മാർ ആ മദ്റസ ജീലാനി തങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്തു.പിന്നീട് അവിടേക്ക് ആളുകൾ ഒഴുകാൻ തുടങ്ങി.അങ്ങനെ ആ മദ്റസ വലുതാക്കേണ്ടി വന്നു.അവിടെ മഹാനവർകൾ ദർസ് നടത്തിയും വഅള് പറഞ്ഞും ആളുകളെ നന്നാക്കിയും കഴിഞ്ഞ്കൂടി.മരണം വരെ അത് തുടർന്നു പോന്നു.

    സുന്നത്തിനെ ജീവിപ്പിച്ചവരും ബിദ്അത്തിനെ കൊന്നൊടിക്കിയവരുമായിരുന്നു ശൈഖ് ജീലാനി(റ).ഒട്ടേറെ അത്ഭുതങ്ങൾ കാണിച്ച് കൂട്ടി.ഇത്രയും അധികം കറാമത്തുകൾ കാണിച്ച മറ്റൊരു വലിയ്യ് ഒരു കാലത്തും എവിടെയും ഉണ്ടായതായി അറിവില്ല.ആരിഫുകൾക്കും ദൈവജ്ഞാനികൾക്കും അവരൊരു മാതൃകയായിരുന്നു.ത്വരീഖത്ത്കാർക്ക് നേതാവുമായിരുന്നു.പാവപ്പെട്ടവർക്കൊരത്താണിയായിരുന്നു.ബഗ്ദാദിലെ ശാഫികൾക്കും ഹൻബലികൾക്കും ഒരു കർമ്മ ശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്നു.ചുരുക്കത്തിൽ പണ്ഡിതർക്കും പാമരർക്കും വേണ്ടപ്പെട്ടവരായിരുന്നു മഹാനവർകൾ.

    പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നവരായിരുന്നു.വേഗഭുദ്ധിയും ചിന്താ ശേഷിയും കൂടുതലായിരുന്നു.എപ്പോഴും ദിക്ർ ഉരുവിടുന്നവരായിയിരുന്നു.നിഷ്കളങ്കരും സൽസ്വഭാവിയും ആരാധനാനിരധനും ധർമ്മിഷ്ഠരുമായിരുന്നു.

    ഗ്രന്ഥ ലോകത്തും അവരുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിട്ടുണ്ട്.5 കൃതികളാണ് പ്രധാനമായും അവർക്കുള്ളത്.

1- കിതാബുൽ ഗുൻയ

2- അൽ ഫുതൂഹു റബ്ബാനി

3- ഫുതൂഹുൽ ഗൈബ്

4- അൽ ഫുയൂളാതുറബ്ബാനിയ്യ

5- ബശാഇറുൽ ഖൈറാത് ഫിസ്സലാതി ആലാ സാഹിബിൽആയാതിൽബയ്യിനാത്

   ഹിജ്റ 561 (ക്രിസ്താബ്തം 1165)

 റബീഉൽ ആഖർ 10 ന് മഹാനവർകൾ ഈ ലോകത്തോട് വിടപറഞ്ഞു.സേവനമനുഷ്ഠിച്ചിരുന്ന ആ മദ്റസയിൽ തന്നെ അവരെ മറവ് ചെയ്യപ്പെട്ടു.

   4 ഭാര്യമാരെ വിവാഹം ചെയ്തു. 27 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന 49 സന്താനങ്ങൾ അവർക്കുണ്ടായി.അതിൽ 35 കുട്ടികൾ ചെറുപ്പത്തിലേ മരിച്ചു.

  ശൈഖവർകളുടെ മഹത്വം കൊണ്ട് നമ്മെ നാഥൻ രക്ഷിക്കട്ടെ…ആമീൻ


نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق

Nuzhathunnalar fi thoolihi nuqbathul fikr

Download book sample

Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات في علم أصول الفقه مع التعليق والتحقيق

Sharahul waraqath

Download book sample

Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الميبذي على هداية الحكمة مع تعليقات

Sharahul maibadi ala hidayathul hikma

Download book sample

Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات مع حاشية الدمياطي

Sharahul warakath with Hshiyathu thamyathi

Download book sample

Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين

Sharahu rasheediyya ala risalathishareefa

Download book sample

Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)

Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)

Download book sample

Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


ഗൗസുല്‍ അഅ്ളം (ഖു:സി),ശൈഖ് അബ്ദുൽ ഖാദിർ ജീലാനി,ശൈഖ് ജീലാനി(റ) ചരിത്രം,ശൈഖ് ജീലാനി: ഒരു ചെറുപരിചയം,ശൈഖ് ജീലാനി: സത്യത്തിന്റെ വിളക്ക്,ശൈഖ് മൂഹിയിദ്ദീൻ അബ്ദുൽകാദർ ജീലാനി (റ ),ISLAMIC,MALAYALAM,SHAIK JEELANI,SHAIK MUHYUDEEN,


Discover more from lkm313

Subscribe to get the latest posts sent to your email.

Published by

Leave a comment

Discover more from lkm313

Subscribe now to keep reading and get access to the full archive.

Continue reading

Design a site like this with WordPress.com
Get started