lkm313

islamic

ദൈവാസ്തിത്വം; ഒരു സമർത്ഥനം

ദൈവാസ്തിത്വം; ഒരു സമർത്ഥനം by MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM

     ഒരു നാട്ടിൽ ഒരു ശാസ്ത്രജ്ഞനും ഒരു മതപണ്ഡിതനും തമ്മിൽ സംവാദം നിശ്ചയിക്കപ്പെട്ടു.ദൈവം ഇല്ല. ഈ ലോകം തനിയെ ഉണ്ടായതാണ് എന്നാണ് ശാസ്ത്രജ്ഞൻ വാദിക്കുന്നത്. പണ്ഡിതനാകട്ടെ മറിച്ചും .അങ്ങനെ സംവാദ ദിവസം സമാഗതമായി. എല്ലാവരും സംവാദം കേൾക്കാൻ ഹാജരായി. പക്ഷേ പണ്ഡിതൻ വന്നില്ല.ഇത് കണ്ട ശാസ്ത്രജ്ഞൻ പറഞ്ഞു : ദൈവമുണ്ടെന്ന് തെളിയിക്കാൻ കഴിയാത്തത് കൊണ്ടാണ് പണ്ഡിതൻ വരാത്തത് . കുറച്ചു കഴിഞ്ഞപ്പോൾ പണ്ഡിതൻ കടന്നുവന്നു.അവർ ചോദിച്ചു എന്താണ് വൈകിയത്?പണ്ഡിതൻ പറഞ്ഞു ഞാൻ പുഴ കടന്നാണ് വരാറുള്ളത് ഇന്ന് വരുമ്പോൾ തോണി ഉണ്ടായില്ല. ഇവിടെ വന്നില്ലെങ്കിൽ നിങ്ങൾ എന്ത് വിചാരിക്കും എന്ന് ഞാൻ ആശങ്കപ്പെട്ടു.ഞാൻ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. അപ്പോൾ ഒരു തടി അതാ എന്റെ നേരെ വരുന്നു. അടുത്തെത്തിയപ്പോൾ ഒരു തോണിയായി അത് മാറിയിരിക്കുന്നു.

അങ്ങനെ ഞാൻ അതിൽ കയറി യാണ് ഇങ്ങോട്ട് വന്നത് .അപ്പോൾ ശാസ്ത്രജ്ഞൻ പറഞ്ഞു :കണ്ടില്ലേ തനിയെ തോണി ഉണ്ടായിരിക്കുന്നു. പച്ചക്കള്ളം!! തനിയെ എങ്ങനെയാണ് തോണി ഉണ്ടാവുക?! അവർ എല്ലാവരും അദ്ദേഹത്തെ ആക്ഷേപിച്ചു കളിയാക്കി. എന്നാൽ പണ്ഡിതൻ പറഞ്ഞു: ഞാൻ ഒരു തോണി തനിയെ ഉണ്ടായി എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .എന്നാൽ ഈ വലിയ ലോകം താനെ ഉണ്ടായി എന്ന് പറയുന്ന ഈ ശാസ്ത്രജ്ഞൻ എത്രമാത്രം വിഡ്ഢിയാണ്. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ മാന്യ ജനങ്ങളേ…അങ്ങനെ എല്ലാവരും പണ്ഡിതന്റെ പക്ഷം ചേർന്നു. മധ്യസ്ഥൻ പണ്ഡിതൻ ജയിച്ചെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

    ദൈവം ഉണ്ട് എന്നത് ശാസ്ത്രീയമായി കണ്ടെത്തണമെങ്കിൽ ആദ്യം ദൈവത്തെ നിരീക്ഷിക്കാനും വിലയിരുത്താനും സാധിക്കണം.അതിന് കഴിയാത്ത മനുഷ്യൻ എങ്ങനെ ശാസ്ത്രീയമായി തെളിയിക്കും.കാരണം ദൈവം ലോകത്തെ ഒരു വസ്തുവിനെ പോലയുമല്ല.അവൻ എല്ലാ നിലക്കും ഈ ലോകത്തോട് വ്യത്യാസമുള്ളവനാണ്.

    ദൈവം ഇല്ല എന്ന് ഭാവിയിൽ ശാസ്ത്രം ഖണ്ഡിതമായി തെളിയിക്കും എന്നാണ് നവനാസ്തികത യുടെ ആചാര്യന്മാരിൽ ഒരാളായ റിച്ചാർഡ് ഡോക്കിൻസ് അവകാശപ്പെടുന്നത്.മനുഷ്യ ബുദ്ധിയുടെയും ചിന്തയുടെയും മാനസിക വ്യാപാരങ്ങളുടെയും അപാരമായ സാധ്യതകളെ യുക്തിയിലും ഭൗതിക നിരീക്ഷണത്തിലും തളച്ചിടുകയാണ് യാഥാർഥ്യങ്ങളെ നിഷേധിക്കുന്നതിലൂടെ നാസ്തികർ ചെയ്യുന്നത്.ശാസ്ത്രീയ പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും വിശദീകരിക്കാൻ കഴിയാത്ത നിരവധി യാഥാർത്ഥ്യങ്ങൾ മനുഷ്യജീവിതത്തിൽ ഇല്ലേ?.സ്നേഹം,ദയ,ഭാവന,ചിന്ത,ബോധം ഇതൊക്കെ തന്നെയും ശാസ്ത്രീയ നിരീക്ഷണത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. ഇത്തരം ഗുണങ്ങളും ചോദനകളും എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്ന് ശാസ്ത്രത്തിന് പറയാൻ കഴിഞ്ഞേക്കാം. എങ്കിലും ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി ഇച്ഛാശക്തിയും നന്മതിന്മകളെ കുറിച്ച് ബോധവുമുള്ള മനുഷ്യനിൽ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ ശാസ്ത്രത്തിന്റെ ടുളുകൾ മതിയാവുകയില്ല. ഒരു കവിത എങ്ങനെ രചിക്കപ്പെടുന്നു എന്ന് ശാസ്ത്രീയ പരീക്ഷണത്തിലൂടെ വിശദീകരിക്കാൻ കഴിയുമോ?         

   അൽജസീറ ചാനലുമായി ഉള്ള അഭിമുഖത്തിൽ നിങ്ങളുടെ ഭാര്യ നിങ്ങളെ സ്നേഹിക്കുന്നു എന്നതിന് തെളിവ് എന്ത്? എന്ന് ചോദിക്കുമ്പോൾ ഡോക്കിൻസിന്റെ മറുപടി അത് അവളുടെ കണ്ണിൽ നിന്നും മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിയും എന്നാണ്. ദൈവത്തിന് ശാസ്ത്രീയമായ തെളിവ്(empirical evidence) വേണം എന്ന് ശഠിക്കുന്ന ഡോക്കിന്സ് സ്വന്തം ഭാര്യയുടെ സ്നേഹത്തെ തിരിച്ചറിയുന്നത് വസ്തുനിഷ്ഠമോ ശാസ്ത്രീയമോ ആയ തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല.

     ദൈവം ഉണ്ടെന്നതിന് തെളിവില്ല അതുകൊണ്ട് ദൈവം ഇല്ല എന്ന ഐഡിയോളജി ഒരു അർത്ഥശൂന്യമായ മൗഢ്യമാണ്.ഒരു കാര്യത്തിന് തെളിവ് ഇല്ലാത്തത് കൊണ്ട് ആ കാര്യം ഇല്ല എന്നതിന് തെളിവാകുകയില്ല .ഉദാഹരണത്തിന് ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവൻ ഉണ്ട് എന്നതിന് തെളിവുകൾ ഒന്നും തന്നെ നമ്മുടെ പക്കൽ ഇല്ല. എന്നു കരുതി ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളൂ എന്ന് പറയാവതല്ല. പൊട്ടക്കിണറ്റിലെ തവളയുടെ വിചാരം പോലെയാണത്.പൊട്ടക്കിണറ്റിനപ്പുറം ഒന്നുമില്ല എന്നാണ് തവള വിചാരിക്കുന്നത്.

     ഈ പ്രപഞ്ചത്തിനു പുറകിൽ അത്ഭുതമായ ഒരു രൂപകല്പന നമുക്ക് ദർശിക്കാവുന്നതാണ് ഈ രൂപകൽപന വിരൽചൂണ്ടുന്നത് രൂപകൽപ്പന ചെയ്ത ഒരു ആളിനെയാണ്. ഈ രൂപകൽപ്പനയിൽ അല്പം വ്യത്യാസമുണ്ടായാൽ ഇവിടെ ജീവിക്കാൻ പോലും കഴിയുമായിരുന്നില്ല. ഉദാഹരണമായി സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം തന്നെ എടുക്കുക. അല്പം കൂടുകയോ കുറയുകയോ ചെയ്തിരുന്നാൽ ഇന്നുള്ള ജീവരാശികൾ ഭൂമിയിൽ ജീവിക്കുമായിരുന്നില്ല.

    ലോകം ഉണ്ടാക്കിയ ഒരു ആളുണ്ടാവൽ അനിവാര്യമാണ്. കാരണം ഈ ലോകം പുതുതായി ഉണ്ടായതാണ്. പുതുതായി ഉണ്ടായതൊക്കെയും പുതുതായി ഉണ്ടാക്കിയ ഒരു ശക്തിയിലേക്ക് ആശ്രയിക്കൽ അനിവാര്യമാണ്. ഏതിലേകാണോ ആശ്രയം അനിവാര്യമാകുന്നത് അതിന്റെ നിലനിൽപ്പും അസ്തിത്വവും അനിവാര്യമാണ്.കാരണം അസ്ഥിത്വം അനിവാര്യമായി ല്ലെങ്കിൽ അത് ഉണ്ടാവൽ സാധ്യതയുള്ള ഒന്നാകും .അങ്ങനെയായാൽ അത് അതിനെ ഉണ്ടാക്കിയ ഒരു ശക്തിയിലേക്ക് ആശ്രയിക്കും .ഇതിനെ ഉണ്ടാക്കിയ ശക്തി അതിനെ ഉണ്ടാക്കിയ വേറെയൊരു ശക്തിയിലേക്ക് ആശ്രയിക്കും .അങ്ങനെ അങ്ങനെ അവസാനം ഇല്ലാത്ത ഒരു ശൃംഖലയായി അത് മാറും.ഇതിനാണ് തസൽസുൽ എന്ന് അറബിയിൽ പറയുന്നത് .ഇത് അസംഭവ്യമാണ്. അല്ലെങ്കിൽ ഒരു വസ്തു അതിനെ തന്നെ ഉണ്ടാക്കിയതാകണം.  ഇതും അസംഭവ്യമാണ്. ഇത് രണ്ടും അസംഭവ്യം ആയാൽ പിന്നെയുള്ളത് അനിവാര്യമായി വരുന്ന ഒരു ശക്തിയാണ്. ആ ശക്തിയാണ് ഇവയെ എല്ലാം സൃഷ്ടിച്ചത്. അവനാകട്ടെ ജനനവും മരണവുമില്ല.തുടക്കവും ഒടുക്കവും ഇല്ല . അവൻ എന്നും ജീവിതത്തിലാണ്. അവൻ എല്ലാ നിലക്കും ശക്തിയുള്ളവനാണ്. അവന് ഒരാളോടും ആശ്രയിക്കേണ്ടി വരില്ല. എന്നാൽ മറ്റെല്ലാവരും അവനിലേക്ക് ആശ്രയിക്കുന്നവരാണ്.അവനാണ് ദൈവം.

     ഈ ലോകം പുതുതായി ഉണ്ടായതാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. ബിഗ് ബാംഗ് തിയറിയിലൂടെ  ശാസ്ത്രം വിവക്ഷിക്കുന്നത് അതാണ്.അങ്ങനെയാണെങ്കിൽ ലോകത്തെ ഉണ്ടാക്കിയ ഒരാൾ വേണം .കാരണം ഈ ലോകം നിർബന്ധമായി ഉണ്ടാവേണ്ട ഒരു കാര്യമൊന്നുമല്ല .അഥവാ ഈ ലോകം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുള്ളതാണ്.ഇതിനാണ് മുംകിൻ എന്ന് അറബിയിൽ അർത്ഥമാക്കുന്നത്. ഈ രണ്ടു സാധ്യതയുള്ള ഒരു കാര്യം ഉണ്മ എന്ന സാധ്യതയിലേക്ക് വന്നിരിക്കുന്നു .ഈ രണ്ട് സാധ്യതകളിൽ ഒന്നിനും മുൻതൂക്കം ഇല്ലാത്തതായിരിക്കെ  ഒന്നിനുമാത്രം മുൻതൂക്കം നൽകപ്പെടുന്നത് ഒരാളുടെ തീരുമാനം കൊണ്ടാണ് .അങ്ങനെ ഒരാൾ ഇല്ലാതെയിരിക്കെ രണ്ട് സാധ്യതകൾ സമാനമായി നിലനിൽക്കുന്ന ഒരു കാര്യം ഒരു കാരണവുമില്ലാതെ ഒരു സാധ്യതക്ക് മാത്രം മുൻതൂക്കം നൽകുക എന്നത് നിരർഥകവും ബുദ്ധി ശൂന്യമാണ്. ഉദാഹരണമായി ഒരു തുലാസിനെ സങ്കൽപ്പിക്കുക. അതിന്റെ രണ്ടുഭാഗവും ഒരുപോലെയാണ്. എന്നാൽ ഒരു ഒരു ഭാഗം താഴ്ന്ന് പോയാൽ ആ ഭാഗത്ത് എന്തോ വച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കണം. അതാണ് ബുദ്ധി.എന്നാൽ ഒന്നും വെക്കാതെ തുലാസിന്റെ ഒരു ഭാഗം മാത്രം താഴേക്ക് പോവുക എന്നത് നമുക്ക് കാണാൻ കഴിയില്ല. ഇതേ പ്രകാരമാണ് ഇവിടെയും നാം മനസ്സിലാക്കേണ്ടത്.

   ഒരു യുക്തിവാദിയോട് നമുക്ക് ചോദിക്കാം നീ വിദ്യാലത്തിൽ പഠിച്ചതല്ലേ നീ ഒരു ടെക്സ്റ്റ് ബുക്ക് എടുക്കൂ. ഒരു ഫിസിക്സ് ബുക്ക് ആയിക്കോട്ടെ. ഈ പുസ്തകം താനെ ഉണ്ടായതാണോ അവൻ അല്ല എന്ന് പറയും. ടെക്സ്റ്റ് ബുക്ക് ഉണ്ടാക്കിയത് ആരാണ് ?അവൻ പറയും ഇത് ഫിസിക്സിൽ നല്ല പാണ്ഡിത്യമുള്ള ആരോ എഴുതിയതാണ്. എന്നാൽ അവനോട് ചോദിക്കുക .ഈ അത്ഭുതാവഹമായ പ്രപഞ്ചം വെറുതെ ഉണ്ടായതാണോ ഇത് ഉണ്ടാക്കിയവന് നല്ല അറിവ് വേണ്ടേ?

   DNA നമ്മുടെ ജീനുകളിൽ അടങ്ങിയിരിക്കുന്ന ഘടകം ആണ് നമ്മുടെ ശരീരത്തിൽ എന്തൊക്കെ ഉത്പാദിപ്പിക്കപ്പെടണം എന്നൊക്കെ തീരുമാനിക്കുന്നത് DNA യിലെ ക്രോമസോമുകൾക്കനുസരിച്ചാണ്. നമ്മുടെ തൊലിയുടെ നിറമെന്താണ്. മുടി ചുരുണ്ടതോ അല്ലയോ .ശരീരത്തിന് എത്ര നീളം ഉണ്ട്. ഒരാഴ്ചക്കുള്ളിൽ നമ്മുടെ നഖങ്ങൾ എത്ര വളരണം. തുടങ്ങിയ കാര്യങ്ങൾ DNA യിലെ ഇൻഫർമേഷൻ അനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്.മനുഷ്യന്റെ മാത്രമല്ല മറ്റുള്ള എല്ലാ ജീവികൾക്കും ഇങ്ങനെയാണ്. ഡിഎൻഎ അടങ്ങിയിരിക്കുന്ന ജീൻ ക്രോമസോണുകൾകകത്താണ്. ഓരോ കോശത്തിലും 46 ക്രോമസോൺ വീതം ഉണ്ട്. ഈ 46 ക്രോമസോണുകളിലെ ഓരോ DNA യിലും  5 കോടി മുതൽ 25 കോടിയോളം അക്ഷരങ്ങൾ ഉണ്ട്. മൊത്തത്തിൽ ഏകദേശം 230 കോടി അക്ഷരങ്ങൾ ആണ് ഉള്ളത്. ഈ അക്ഷരങ്ങൾ ആരെഴുതി വച്ചതാണ്.ഈ ചെറിയ ഫിസിക്സ് ടെക്സ്റ്റ് ബുക്ക് പോലും തനിയെ ഉണ്ടാവില്ല എന്ന് പറയുന്ന നീ ഇത്രയും വലിയ പുസ്തകം ഉണ്ടാക്കിയ ഒരാൾ ഇല്ല എന്ന് പറയുന്നത് എത്രത്തോളം മൗഢ്യമാണ്. നമ്മുടെ ശരീരത്തെ കുറിച്ച് വ്യക്തമായി അറിയാത്ത ഒരാൾക്ക് ഇതെല്ലാം ഉണ്ടാക്കാമോ?

   മനുഷ്യർ പരസ്പരം വ്യത്യാസം ഉള്ളവരാണ് .ഒരാളുടെ വിരലടയാളവും മറ്റൊരാളുടെ വിരലടയാളവും തമ്മിൽ 50 വ്യത്യാസങ്ങളുണ്ട്. 736 കോടിയോളം ആളുകൾ ലോകത്ത് ജീവിച്ചിരിപ്പുണ്ട്.ഇതിൻറെ 50 വിത്യാസങ്ങൾ 736ൽ ഗുണിച്ചാൽ 36,800  കോടി വരും.അഥവാ  ഒരു മനുഷ്യന് മറ്റു മനുഷ്യരുമായി 36,800വ്യത്യാസങ്ങൾഉണ്ട് എന്നർത്ഥം. ഒരാളുടെ കണ്ണും മറ്റൊരാളുടെ കണ്ണും തമ്മിൽ 245 ഓളം വ്യത്യാസങ്ങളുണ്ട്. 730 കോടി 245 ൽ ഗുണിച്ചാൽ ലഭിക്കുന്ന 178500 ഓളം വ്യത്യാസങ്ങൾ ജീവിച്ചിരിക്കുന്നവരിൽ ഉണ്ട്. മാത്രമല്ല ശബ്ദത്തിലും മുഖച്ഛായയിലും വിയർപ്പിലും മാനസികാവസ്ഥയിലും ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്.ഒരു കുഞ്ഞു പിറന്നു വീഴുമ്പോൾ ഈ കാര്യങ്ങളിലെല്ലാം എല്ലാമനുഷ്യരിൽ നിന്നും വ്യത്യസ്തമായി സൃഷ്ടിക്കപ്പെടുന്നതെങ്കിൽ എന്തോ ഒരു ശക്തിയാണ് ഇതിന്റെ പിന്നിൽ. ഒരു സെക്കന്റിൽ എത്ര ലക്ഷം കുട്ടികളാണ് ജനിക്കുന്നത്. എല്ലാ മനുഷ്യരെയും വിലയിരുത്തിക്കൊണ്ട്  അവർക്കൊന്നും ഇല്ലാത്ത വിരലടയാളവും നയനവും ശബ്ദവും വിയർപ്പും മുഖഛായയും ഒരു സെക്കൻഡ് കൊണ്ട് വിലയിരുത്തി ഈ കുട്ടിക്ക് കൊടുക്കണമെങ്കിൽ ഉന്നതനായ വലിയ ഒരു ശക്തിക്ക് അല്ലാതെ സാധ്യമല്ല. അതാണ് ദൈവം.

       ഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞ ഈ പ്രപഞ്ചത്തിൽ ഓരോന്നിനും അതിന്റേതായ ഭ്രമണ പഥമുണ്ട്.എന്നാൽ ഇന്നുവരെ അവകൾ കൂട്ടിയിടിച്ചിട്ടില്ല.ഇത്രയും കൃത്യമായി പ്രപഞ്ചത്തിലെ ഓരോ ഗ്രഹങ്ങളെയും പരസ്പരം കൂട്ടിമുട്ടാതെ  ചലിപ്പിക്കാൻ ഒരു ഉന്നതനായ ശക്തിക്ക് മാത്രമേ കഴിയുകയുള്ളൂ. അവനാണ് ദൈവം.ഭൂമിയും സൂര്യനും തമ്മിലുള്ള അകലം തന്നെ ഒന്ന് നോക്കൂ..അവകൾ തമ്മിലുള്ള അകലം ഒരല്പം കുറയുകയോ കൂടുകയോ ചെയ്താൽ ഈ ഭൂമിയിൽ ഒരാൾക്കും ജീവിക്കാൻ സാധ്യമാവുകയില്ല. ഭൂമിയിൽ മാത്രമാണ് മനുഷ്യന് ജീവിക്കാൻ സാധ്യമാവുക. മറ്റു ഗ്രഹങ്ങൾ എല്ലാം അത് സാധ്യവുമല്ല. ഭൂമിയിൽ മാത്രം ജീവൻ നിലനിൽക്കാൻ സാധ്യമായത് ഒരു ഉന്നതനായ സൃഷ്ടാവിന്റെ തീരുമാനമാണ്.

     ഉണങ്ങിയ മരത്തിലേക്ക് ഒന്നു നോക്കൂ. ഇനിയൊരിക്കലും ആ മരം പച്ച പിടിക്കില്ല ഇല്ല എന്ന് നമ്മൾ കരുതുമ്പോൾ ഒരു മഴ പെയ്തിറങ്ങിയാൽ അത് പച്ചപിടിച്ചതായി കാണാൻ കഴിയും. മഴ പെയ്തിറങ്ങി യാൽ മുമ്പ് കാണാത്ത പാറ്റകളും മറ്റും ഭൂമിയിൽ നിന്ന് പൊട്ടി മുളക്കുന്നു.ഒരു ശക്തിയുടെയും കഴിവില്ലാതെ ഇതെല്ലാം വെറുതെ പൊട്ടിമുളക്കുന്നതാണെന്നാണോ നമ്മുടെ ബുദ്ധി പറയുന്നത്.ഇതെല്ലാം ഒരു ഉന്നത ശക്തിയിൽ നിന്നാണ് എന്നാണ്  അത് വിചാരിക്കുന്നത്.

   നിരീശ്വര, യുക്തിവാദ പ്രസ്ഥാനക്കാരുടെ അവകാശവാദപ്രകാരം ശാസ്ത്രപഠനം ദൈവത്തെ ഇല്ലെന്ന് തെളിയിക്കുമെന്നാണല്ലോ. അങ്ങനെയായിരുന്നെങ്കില്‍ ‘ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരായിരുന്നു ഏറ്റവും വലിയ നിരീശ്വര വാദികളാകേണ്ടിയിരുന്നത്.’ എന്നാല്‍ ഈ വിഷയത്തില്‍ നാം ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കില്‍ മനസ്സിലാവുക മരണപ്പെട്ടുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ പ്രമുഖരായ ബഹുഭൂരിഭാഗം ശാസ്ത്രജ്ഞരും ദൈവവിശ്വാസികളായിരുന്നു എന്നതാണ്. അഥവാ ഇവര്‍ അവകാശപ്പെട്ടതുപോലെ ശാസ്ത്രവും ശാസ്ത്രപഠനവും ദൈവത്തെ നിരാകരിക്കുന്നതിലേക്കല്ല ശാസ്ത്രജ്ഞരെകൊണ്ടെത്തിച്ചത്, മറിച്ച് പ്രപഞ്ചത്തിന് ഒരു ദൈവമുണ്ട് എന്ന ചിന്തയിലേക്കാണ്.  ഐസക് ന്യൂട്ടൻ പറയുന്നത് കാണുക :സമയത്തിനും കാലത്തിനും അനുയോജ്യമായി കാണപ്പെടുന്ന പ്രകൃതിവൈവിധ്യങ്ങള്‍ ഏതോ ഒരു ശക്തിയുടെ ചിന്തയുടെയും ഉദ്ദേശ്യത്തിന്റെയും ഫലമായി രൂപംകൊണ്ടതായിരിക്കാം’ (ന്യൂട്ടന്റെPrincipia Mathematica എന്ന ഗ്രന്ഥത്തില്‍നിന്ന്).ന്യൂട്ടന്റെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളില്‍ ഒന്നാണല്ലോ ‘ഗുരുത്വാകര്‍ഷണ നിയമം’ (Law of Gravtiy). ഈ നിയമത്തെപ്പറ്റി പറയവെ ന്യൂട്ടണ്‍ പറയുന്നത് കാണുക: ‘ഗുരുത്വാകര്‍ഷണം (Gravtiy) ഗ്രഹങ്ങളുടെ സഞ്ചാരത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍ ആരാണ് അവയുടെ സഞ്ചാരത്തെ നിയമിച്ചത് എന്ന് ഈ നിയമം പറയുന്നില്ല. ദൈവമാണ് ഈ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്, അവയുമായി ബന്ധപ്പെട്ട് എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് അവനറിയാം. സൂര്യനും ഗ്രഹങ്ങളും ഉല്‍ക്കകളും ഉള്‍പ്പെടുന്ന ഈ മനോഹര സംവിധാനം ഒരു അതിബുദ്ധിമാനായ ശക്തിയില്‍നിന്നു മാത്രമെ ഉല്‍ഭവിക്കൂ’ (Isaac Newton: Inventor, Scientist and Teacher”, by J.H.Tiner þ1975).മറ്റൊരിക്കല്‍ ന്യൂട്ടണ്‍ പറഞ്ഞു: ‘അവയെല്ലാം ലളിതമനോഹരമായി സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ കൃത്യതയാണ്. ആ ദൈവം കൃത്യതയുള്ളവനാണ്; അല്ലാതെ ആശയക്കുഴപ്പമുള്ളവനല്ല’ (“The religion of Isaac Newton” by Frank. E. Manuel, Page: 120).

    ഐന്‍സ്റ്റീനും ഒരു ദൈവവിശ്വാസിയായിരുന്നുവെന്ന് കാണാം. അദ്ദേഹം പറഞ്ഞതായി വന്ന ഒരു ഭാഗം കാണുക: ‘ശാസ്ത്രം കൂടുതല്‍ പഠിക്കുന്തോറും ഞാന്‍ കൂടുതല്‍ ദൈവവിശ്വാസിയാവുകയാണു ചെയ്യുന്നത്’ (The Wall Street Journal, 1997, Dec  24, article “Science resurrects God” by Jim Holt).മറ്റൊരിക്കല്‍ ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: ‘സയന്‍സ് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍പറ്റുന്ന ഒരുകാര്യം എന്തെന്നാല്‍ ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിലെല്ലാം ഒരു ഉന്നതശക്തിയുടെ സാന്നിധ്യം പ്രകടമാണ്, മനുഷ്യനെക്കാള്‍ ഉന്നതനായ ഒരു ശക്തി. ആ ശക്തിയുടെ മുന്നില്‍ നാം മനുഷ്യര്‍ വിനയാന്വിതരായിരിക്കണമെന്ന് മനസ്സിലാക്കുക’ (Ronald W Clark എഴുതിയ Einstein: The Life & Times എന്ന പുസ്തകം. Also quoted in the book “Einstein and Religion by Prof. Max Jammer).ആല്‍ബെര്‍ട് ഐന്‍സ്റ്റീനിന്റെ കൂട്ടുകാരനും ഇസ്രായേലിലെ ബാര്‍ലന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറുമായിരുന്ന മാക്‌സ് ജാമ്മര്‍ ഐന്‍സ്റ്റീന്റെ മതവിശ്വാസത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് Einstein and Religion എന്നത്. ഈ പുസ്തകത്തില്‍ ഐന്‍സ്റ്റീന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിനയച്ച കത്തുകളും എടുത്തുകൊടുക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ ദൈവത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞതായി ഉദ്ധരിക്കുന്ന ചില പ്രസക്ത ഭാഗങ്ങള്‍ നമുക്ക് പരിശോധിക്കാം.

 ‘ഈ ഭൗതിക പ്രപഞ്ചത്തില്‍ ഒരു ദൈവം പ്രകടമാണ്’ (Max Jammer, Page: 151).

‘ദൈവം എങ്ങനെയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു…ആ ദൈവത്തിന്റെ ചിന്തകളെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ (Max Jammer, Page:123).

‘എന്നെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവത്തിന് ഈ ലോകം മറ്റൊരു രീതിയില്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നോ എന്നാണ്…’ (Max Jammer, Page: 124).

‘അനുഭവങ്ങളുടെ ഈ ലോകത്ത് ഉന്നതമായ ചിന്തകളുള്ള ഒരു ദൈവത്തിന്റെ സാന്നിധ്യം പ്രകടമാണ്… ഇതാണ് എന്റെ ദൈവചിന്ത’ (Max Jammer, Page: 132).

‘ഈ സങ്കീര്‍ണതക്കെല്ലാം പിന്നില്‍ മറഞ്ഞിരിക്കുന്ന, അനുഭവഭേദ്യമല്ലാത്ത, നമുക്ക് വിവരിക്കാന്‍ പറ്റാത്ത എന്തോ ഒന്ന് ഉണ്ട്. ആ ശക്തിയെ ഞാന്‍ വണങ്ങുന്നു. അതാണ് എന്റെ മതം. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരു മതവിശ്വാസിയാണ്’ (Max Jammer, Page: 40).

‘അനന്തനായ (അന്ത്യമില്ലാത്തവന്‍), ഉന്നതനായ ഒരു ശക്തിയുടെ മുന്നില്‍ വിനയപ്പെടലാണ, എന്റെ മതം; ആ ഉന്നത ശക്തിസാന്നിധ്യമാണു ഞാന്‍ വിശ്വസിക്കുന്ന ദൈവം’ (The Quotable Einstein, Page: 195,196).

    ഐന്‍സ്റ്റീന്റെ മുകളിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അദ്ദേഹം ഒരു പ്രപഞ്ച ശക്തിയില്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ശക്തി എന്താണെന്നോ എങ്ങനെയാണെന്നോ ആ ശക്തിയോട് തനിക്ക് എന്തെങ്കിലും കടമകള്‍ ഉണ്ടോ എന്നോ ഉണ്ടെങ്കില്‍ അത് എങ്ങനെ നിര്‍വഹിക്കണം എന്നോ ഐന്‍സ്റ്റീനിനു മനസ്സിലാവുന്നില്ല. കാരണം അതൊന്നും മനുഷ്യ ബുദ്ധിയുടെയോ ശാസ്ത്രത്തിന്റെയോ പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ. അത്തരം വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെങ്കില്‍ ആ ശക്തിതന്നെ സ്വയം പരിചയപ്പെടുത്തുന്ന, ആ ശക്തിയില്‍നിന്നുള്ള ഏതെങ്കിലും പ്രമാണഗ്രന്ഥങ്ങളോ സന്ദേശ വാഹകനോ ആവശ്യമാണ്. ഇവിടെയാണു വേദഗ്രന്ഥങ്ങളുടെ പ്രസക്തി കടന്നുവരുന്നത്.അതുകൊണ്ട്തന്നെ മതവും ശാസ്ത്രവും ശത്രുക്കളല്ല. അവ രണ്ടും മിത്രങ്ങളായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാണിക്കുന്നത് കാണുക:

 ‘മതത്തിനും ശാസ്ത്രത്തിനുമിടയില്‍ ഒരു സംഘട്ടനം ഉണ്ടാകാന്‍ പാടില്ല. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രം ഇല്ലാത്ത മതം അന്ധനുമാണ്’ (Quoted by Max Jammer, Page: 31)

ഏറ്റവും പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞന്മാരുടെ ദൈവത്തെപ്പറ്റിയുള്ള ചിന്തകളാണ് നാം പരിശോധിച്ചത്. എന്നാല്‍ ഇവര്‍ മാത്രമല്ല, ശാസ്ത്രം ഏറ്റവുമധികം വളര്‍ന്ന 20ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖരായ ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗം പേരും ദൈവവിശ്വാസികളായിരുന്നു എന്നതാണു വാസ്തവം.

   ലോകത്തുള്ള സകല ജനങ്ങൾക്കും ഒരു സദാചാരബോധം ഉണ്ട് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ഒരു  അവബോധം ഉണ്ട് കൊലപാതകം മോഷണം വ്യഭിചാരം എന്നിവ തെറ്റാണെന്ന് സകലമനുഷ്യരും പറയുന്നു. ഒരു ദൈവത്തിൽ നിന്നല്ലാതെ ഈ തെറ്റ് ശരി എന്ന ചിന്ത മനുഷ്യന് എവിടെ നിന്ന് വന്നു?

   മതങ്ങൾ ഉണ്ടായതുകൊണ്ടാണ് ഇവിടെ എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് എന്ന വാദഗതി തീർത്തും തെറ്റാണ്. കേവലം ഫുട്ബോൾ കളിയുടെ പേരിൽ പോലും മനുഷ്യർ ചേരിതിരിഞ്ഞു തല്ലു കൂടിയിട്ടുണ്ട് എന്ന് കരുതി ആ കളിയാണ് കുഴപ്പങ്ങൾക്ക് കാരണം എന്ന് ആരും പറയില്ലല്ലോ.

    ഖുർആനിൽ അല്ലാഹു ത ആല പറയുന്ന ഒരു പ്രസക്തമായ വചനം ഇവിടെ സ്മരണീയമാണ്.”നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ‎സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ ‎സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ‎‎”ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. ‎നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ ‎നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ. ‎(ആലു ഇംറാൻ:191)


نزهة النظر في توضيح نخبة الفكر في مصطلحات أهل الأثر مع التعليق والتحقيق

Nuzhathunnalar fi thoolihi nuqbathul fikr

Download book sample

Total Pages: 168
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات في علم أصول الفقه مع التعليق والتحقيق

Sharahul waraqath

Download book sample

Total Pages: 120
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الميبذي على هداية الحكمة مع تعليقات

Sharahul maibadi ala hidayathul hikma

Download book sample

Total Pages: 200
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الورقات مع حاشية الدمياطي

Sharahul warakath with Hshiyathu thamyathi

Download book sample

Total Pages: 72
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


شرح الرشيدية على الرسالة الشريفة في آداب البحث والمناظرة مع التعليقين

Sharahu rasheediyya ala risalathishareefa

Download book sample

Total Pages: 96
Page Thickness: 60 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


تحرير القواعد المنطقية المعروف بالقطبي في شرح الرسالة الشمسية مع حاشية الجرجاني (القطبي ومير القطبي)

Thahrirul qavaidul mandiqiyya with hashiyathul jurjani (quthubi, meer)

Download book sample

Total Pages: 208
Page Thickness: 55 gsm
Page Size: 24 cm x 18 cm (Crown 1/4)
Binding: Perfect Paperback


ഓൺടൊളോജിക്കൽ വാദം,ദൈവം,ദൈവനിഷേധം: യുക്തിയും ശാസ്ത്രവും,ദൈവവും ഫിലോസഫിയും,ദൈവാസ്തിത്വം :തെളിവുകൾ,ദൈവാസ്തിത്വം ശാസ്ത്രീയമായി തെളിയേണ്ടതാണോ,ദൈവാസ്തിത്വം-ഒരു അടിസ്ഥാന സങ്കല്പം,ദൈവാസ്തിത്വം: ശാസ്ത്രം പറയുന്നത്,ദൈവാസ്തിത്വത്തിന് തെളിവുകളുണ്ടോ?,നവനാസ്തികത,പൌരാണിക നാസ്തികത: ദൈവാസ്തിത്വ സംവാദം തുടരുന്നു,മതകീയമാണ്,യുക്തിവാദികളും ഇസ്‌ലാമും,വിശ്വാസവും യുക്തിയും,ശാസ്ത്രം നാസ്തികമല്ല,ദൈവാസ്തിക്യം, DAIVAM ONDOO,DAIVASTHIKYAM,DAIVASTHITHWAM,DOWKINS,IS GOD IS EXISTS,ISLAM,MALAYALAM,NASTHIKATHA,YUKTHIVATHAM,


Discover more from lkm313

Subscribe to get the latest posts sent to your email.

Published by

Leave a comment

Discover more from lkm313

Subscribe now to keep reading and get access to the full archive.

Continue reading

Design a site like this with WordPress.com
Get started