Category: MALAYALAM
-
ബാങ്ക് പലിശ
സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ. നിവാരണം: ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട്…
-
എ കെ കുഞ്ഞറമുട്ടി മുസ്ലിയാർ(ന:മ) അണ്ടിക്കാടൻകുഴി
എ കെ കുഞ്ഞറമുട്ടി മുസ്ലിയാർ(ന:മ)അണ്ടിക്കാടൻകുഴി പിതാവ് മുഹിയുദ്ദീൻ കുട്ടി മൊല്ല എന്നവരുടെ അരികിൽ നിന്ന് പ്രാഥമിക പഠനത്തിനു ശേഷംചാലികത്ത് കുഞ്ഞഹമ്മദ് ഹാജി, ഖുതുബി മുഹമ്മദ് മുസ്ലിയാർ , പൊന്നാനി തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ഖാദർ ഫള്ഫരി, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാർ, തുടങ്ങി മഹാരഥന്മാരായ ഗുരുനാഥന്മാരുടെ കീഴിൽ കക്കോവ്, നല്ലളം, കോഴിക്കോട് മുദാകര, വാഴക്കാട് ദാറുൽ ഉലൂം, കാപ്പാട്, കുഞ്ഞുണ്ണിക്കര, പാനായിക്കുളം എന്നിവിടങ്ങളിലെ ഉന്നത ദർസു കളിൽ പഠനം നടത്തി. ശേഷം…
-
ദുൽഹിജ്ജ :ആദ്യ പത്തിലെസുപ്രധാന ആചാരങ്ങൾ
ദുൽഹിജ്ജ :ആദ്യ പത്തിലെസുപ്രധാന ആചാരങ്ങൾ🎗️🎗️🎗️🎗️🎗️🎗️🎗️ 🕳️ ഒന്ന്:ദുൽഹിജ്ജ :ഒന്നു മുതൽ പത്ത് ദിവസം ,സൂറത്തുൽ ഫജ്ർ, പതിവാക്കൽ സുന്നത്താണ്. അവലംബയോഗ്യമായ ഹദീസുകൾ ഇവ്വിഷയത്തിൽ വന്നിട്ടുണ്ട്.(ഫത്ഹുൽ മുഈൻ ,ഇആനത്ത്: 2/107)يسن أن يواظب على – والفجر وليال عشر – في عشر ذي الحجة 🕳️ രണ്ട്:ദുൽഹിജ്ജ :ആദ്യത്തെ പത്തു ദിവസം ആട് , മാട് ,ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ സുന്നത്താണ്.( ഇആനത്ത്: 1/ 419)يكبر ندبا في…
-
ദുൽഹിജ്ജ : ആദ്യപത്തിലെ കർമങ്ങൾ
ദുൽഹിജ്ജ : ആദ്യപത്തിലെ പഞ്ച കർമങ്ങൾ_______________________ ◼️ സൂറത്തുൽ ഫജ്ർദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ വൽ ഫജ്രി സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ഇരുന്നൂറ് തവണ സൂറത്തുൽ ഇഖ്ലാസ് ഓതുന്നതും സുന്നത്തു തന്നെ. (ഫത്ഹുൽ മുഈൻ 148) ◼️ സ്വദഖഃദുൽ ഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ ദാന ധർമ്മങ്ങൾ അധികരിപ്പിക്കുന്നത് പ്രത്യേകം സുന്നത്താണ്. റമളാൻ കഴിഞ്ഞാൽ പിന്നെ ദാന ധർമ്മങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠത പ്രസ്തുത ദിവസങ്ങൾക്കാണെന്നുണ്ട്. (തുഹ്ഫ 7/179, ഫത്ഹുൽ മുഈൻ 185) ◼️ നോമ്പ്ദുൽഹിജ്ജ ഒന്ന്…
-
ആർത്തവ മസ്അലകൾ
ആർത്തവ മസ്അലകൾ *ചോദ്യം: മനുഷ്യരല്ലാത്ത ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ടോ ❓* *ഉത്തരം:* ഉണ്ടാകാറുണ്ട് പട്ടി, പല്ലി, പെൺകുതിര, വവ്വാൽ, പെൺഒട്ടകം, മുയൽ, കഴുതപ്പുലി എന്നീ ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ട് (ശർവാനി 1/ 383) *ചോദ്യം: മരുന്ന് ഉപയോഗിച്ച് ആർത്തവമുണ്ടായാൽ നിസ്കാരവും നോമ്പും ഒഴിവാക്കമോ ❓* *ഉത്തരം:* മരുന്നിന്റെ സഹായത്തോടെ ആർത്തവമുണ്ടായാലും നിസ്കാരവും നോമ്പും ഉപേക്ഷിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/ 446) *ചോദ്യം: നിസ്കരിച്ചു കൊണ്ടിരിക്കെ ആർത്തവമുണ്ടായാൽ നിസ്കാരം പൂർത്തിയാക്കണോ അതോ മുറിക്കണോ ❓* *ഉത്തരം:* ഉടൻ നിസ്കാരത്തിൽ നിന്നു…
-
ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ (റ)
ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ (റ) പുരാതനമായിത്തന്നെ പേരും പെരുമയുമുള്ള പരപ്പനങ്ങാടിയിൽ നിന്നു ലോകത്തോളം വളർന്ന മഹാ പണ്ഡിതനാണു ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ, ഹി. വർഷം 1222ൽ ഇവിടത്തെ പ്രസിദ്ധമായ നഹാ മരയ്ക്കാർ കുടുംബത്തിൽ ചിയാമു എന്നു വിളിക്കപ്പെടുന്ന ഹിശാം എന്നവരുടെ മകനായാണു മഹാനരുടെ ജനനം. അബൂബക്ർ കോയ എന്നതു ലോപിച്ച് ഔക്കോയ എന്നായതാണ്. ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങൾ സ്വദേശത്തു വച്ചു തന്നെ കരസ്ഥമാക്കിയ മഹാനർ ഉപരിപഠനത്തി നു പോയതു പൊന്നാനി വലിയ ജുമുഅത്തു പള്ളിയിലേക്കാണ്.…
-
ബിദ്അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്കരിക്കൽ
ബിദ്അത്തുകാരന്റെ മേൽ മയ്യിത്ത് നിസ്കരിക്കൽ നമ്മുടെ നാടുകളിൽ അറിയപ്പെട്ട ബിദ്അത്തുകാരായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരിൽ ആരെങ്കിലും മരിച്ചാൽ അവരുടെ മേൽ മയ്യിത്ത് നിസ്കാരം നിർബന്ധമാണ്. അവർ ബിദ്അത്തു കൊണ്ട് കാഫിറായില്ലെങ്കിലാണിത്. എന്നാൽ സുന്നികൾക്ക് അവരുടെ മയ്യിത്തിന്റെ മേൽ നിസ്കരിക്കേണ്ടതുണ്ടോ? ആരാണ് മുബ്തദിഉ? ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: വിശ്വാസത്തിൽ നബി(സ്വ), സ്വഹാബത്ത് ശേഷക്കാർ എന്നിവർ നിലകൊള്ളുന്ന അഹ്ലുസ്സുന്നഃയോട് എതിരായവനാണ് മുബ്തദിഉ. പിൽക്കാലത്ത് അഹ്ലുസ്സുന്നഃ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ഇമാം അബുൽ ഹസൻ അശ്അരി(റ), ഇമാം അബൂ…
-
സുന്നികളുടെ വലിയ പെരുന്നാൾ
ശൈഖുന ഇ കെ ഹസ്സൻ മുസ്ലിയാരുടെ (ന:മ)ലേഖനം നിസ്കാരവും ഹജ്ജുംസുന്നികൾക്കു മാത്രം സുന്നികളുടെ വലിയ പെരുന്നാൾ തലവാചകം കാണുമ്പോൾ അമ്പരക്കേണ്ടതില്ല. വായിച്ചാൽ ഗ്രഹിക്കാം. മുസ്ലിം സമുദായത്തിന്റെ ‘ആണ്ടറതി’കളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണു ദുൽഹജ്ജ് മാസം പത്തിന് അനുഷ്ടിച്ചു വരുന്നതും ‘ഈദുൽ അള്ഹാ ‘ എന്നും ‘ഈദുൽ അക്ബർ’ എന്നും വിശേഷി പ്പിക്കുന്നതുമായ വലിയ പെരുന്നാൾ. ഈ ദിനത്തിൽ നാം ചെയ്യേണ്ടതും ചെയ്യുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്ന സംഭവങ്ങളും വിലയിരുത്തി ചിന്തിക്കുമ്പോൾ വ്യക്തമാവും ഈ തലവാചകം കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന്. ബഹു: ഇബ്രാഹീം…
-
അഹങ്കാരമുണ്ടെന്നറിയാനുള്ള പരിശോധനകൾ, അത് മാറ്റാനുള്ള ചികിത്സകൾ
അഹങ്കാരമുണ്ടെന്നറിയാനുള്ള പരിശോധനകൾഅത് മാറ്റാനുള്ള ചികിത്സകൾ By: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി കുറ്റിപ്പുറം (ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്) മുസ്ലിമിന് നാശം വിതയ്ക്കുന്ന മാനസിക രോഗമാണ് അഹങ്കാരം. ഈ വിപത്തിൽ നിന്ന് ഒരാളും അകലെയല്ല. ഈ രോഗം മനസ്സിൽ നിന്നും എടുത്തു കളയൽ എല്ലാവർക്കും ഒരു വ്യക്തികതാ ബാധ്യതയാണ്. വെറും ആഗ്രഹിച്ചത് കൊണ്ട് മാത്രം ഈ രോഗത്തെ ഉന്മൂലനം ചെയ്യാൻ സാധ്യമല്ല.…
-
അഹങ്കാരം പിറവിയടുക്കുന്ന രീതികൾ, വരുത്തി വയ്ക്കുന്ന വിനകൾ
അഹങ്കാരം പിറവിയടുക്കുന്ന രീതികൾ, വരുത്തി വയ്ക്കുന്ന വിനകൾBy: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി കുറ്റിപ്പുറം (ഇമാം ഹുജ്ജതുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി (റ) യുടെ ഇഹ്യാ ഉലൂമുദ്ദീൻ ആസ്പതമാക്കി എഴുതിയത്) ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി: വിനയം ഉയർച്ചയല്ലാതെ വർദ്ധിപ്പിക്കുകയില്ല, അത് കൊണ്ട് നിങ്ങളൊക്കെയും വിനയാന്വിതരാകുവീൻ (ഇഹ്യാ ഉലൂമദ്ദീഹ പേ: 1255) . യൂനുസ് ബ്നു ഉബൈദും അയ്യൂബുസ്സഖ്തിയാനിയും ഹസനുൽ ബസ്വരിയും കൂടി ഒരിക്കൽ പുറപ്പടുകയുണ്ടായി, അവർ വിനയത്തെ കുറിച്ച് സംസാരിച്ചു…
-
പ്രണയം….. ചതിക്കുഴികൾ നാം അറിയാതെ പോകരുത്
r countries (free delivery). It will arrive in India within 10 days, and in other countries within 16 days. പ്രണയം….. ചതിക്കുഴികൾ നാം അറിയാതെ പോകരുത് പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചുണ്ടാകുന്നതല്ല പ്രണയങ്ങൾ. പല സാഹചര്യങ്ങളിലൂടെയും കടന്നുപോയി സ്വാഭാവികമായി സംഭവിക്കുന്നതാണത് First stage physical attractionഎതിർ ലിംഗത്തോട് തോന്നുന്ന ശാരീരിക ആകർഷണമാണ് ആദ്യഘട്ടം. സൗന്ദര്യം, ബുദ്ധി, വ്യക്തിത്വം, സംസാരമികവ്,മറ്റു കഴിവുകൾ,ഗുണങ്ങൾ തുടങ്ങിയ എന്തും അതിന് കാരണമാകുന്നു Proximityനമ്മളെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും…
-
നെല്ലിക്കുത്ത് ഉസ്താദ് (ന); പകരക്കരക്കാരനില്ലാത്ത ജ്ഞാനജ്യോതിസ്സ്
ആരുണ്ട് പകരം വെക്കാൻ !ചോദ്യം സുൽത്വാനുൽ ഉലമയുടേതാണ്.മറുപടി പറയാനാവാതെ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിസ്സഹായനായി.കാമിലായ ആലിമായിരുന്നു. സുന്നത്ത് ജമാഅത്തിന് പൊതുവേയും മർകസിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടം.ഒരു നെടുവീർപ്പോടെ ശൈഖുന കൂട്ടിച്ചേർത്തു.ശരിയായിരുന്നു. ആ വിടവിപ്പോഴും നികത്താനാവാത്ത വിധമായിരുന്നു. കേരളീയർക്ക് വിജ്ഞാനവും വിശുദ്ധിയും വിമോചനവും തന്ന മഖ്ദൂമീ താവഴിയിലാണ് ഉസ്താദിന്റെ കുടുംബ വേരുകൾ പടർന്നെത്തുന്നത്. മുസ്ലിയാരകം തറവാടിന്റെ ചരിത്രത്തിലത് കാണാനാവും. മലബാറിലെവിടെയെങ്കിലും പുതിയ പള്ളി നിർമിച്ചാൽ അവർ നേരെ പൊന്നാനിയിൽ ചെന്നു. പള്ളിയിലേക്കൊരു ഉസ്താദിനെ വേണം. മഖ്ദും നിയോഗിക്കുന്നയാൾ…
-
കാരുണ്യ-പ്രവാചകൻ (സ്വ); ഒരു ഹൃസ്വവായന
കാരുണ്യ-പ്രവാചകൻ (സ്വ); ഒരു ഹൃസ്വവായന By: മുഹമ്മദ് ലുഖ്മാൻ ശാമിൽ ഇർഫാനി കാമിൽ സഖാഫി ലോകത്ത് ഏറ്റവും കൂടുതൽ കരുണക്ക് പ്രാധാന്യം കൽപിച്ച മതമാണ് ഇസ്ലാം. ആ ഇസ്ലാമിനെ പരിചയപ്പെടുത്തിയ നിരവധി പ്രവാചകന്മാരിൽ ഏറ്റമേറ്റം കാരുണാവാരിധിയായിരുന്നു നമ്മുടെ പ്രവാചകൻ (സ്വ) . അവർ തന്നയായിരുന്നു ഏറ്റമധികം ചരിത്രവിപ്ലവങ്ങൾ ഈ ലോകർക്ക് സമ്മാനിച്ചതും. കള്ളിലും പെണ്ണിലും കൊള്ളയിലും കൊലയിലും തുടങ്ങിയ എല്ലാ തെമ്മാടിത്തരങ്ങളുടെയും കൂത്താട്ടങ്ങളുടെയും മൊത്തച്ചന്തയായിരുന്ന അറേബ്യയെ ധാർമികതയുടെ ഈറ്റില്ലമാക്കിയ പ്രവാചകരെ പോലെ ചരിത്രം സൃഷ്ടിച്ച ഒരാളെപോലും കാണിക്കാൻ…
-
തഖ്ലീദ് നിരാസം തോന്നിവാസം
തഖ്ലീദ് നിരാസം തോന്നിവാസം By: മൗലാനാ നജീബ് മൗലവി ആലിമല്ലാത്തവർ ആലിമുകളോടു പിൻപറ്റണമെന്നും ആലിമിനെ അനുസരിച്ചു ജീവിക്കണമെന്നും ഖുർആൻ നിർദ്ദേശിച്ചതു നാം വിവരിച്ചുവല്ലോ. ഗവേഷണ യോഗ്യരായ പണ്ഡിതന്മാർ മാത്രമേ ശരിയായ അർത്ഥത്തിൽ ആലിംകളെന്നു വിളിക്കപ്പെടാൻ അർഹരായുള്ളൂവെന്നും അല്ലാത്തവരെല്ലാം അവരെ പിൻപറ്റി ജീവിക്കാൻ ബാധ്യതപ്പെട്ടവരാണെന്നും കാര്യകാരണ സഹിതം നാം വ്യക്തമാക്കുകയും ചെയ്തു. മദ്ഹബിന്നകത്തുള്ള ഇജ്തിഹാദിന്റെ ഗ്രേഡുള്ളവർ പോലും സമൂഹത്തിൽ കുറ്റിയറ്റു പോയിട്ടു നൂറ്റാണ്ടുകൾ പിന്നിട്ടുവെന്നും കഴിഞ്ഞ അഞ്ചെട്ടു നൂറ്റാണ്ടുകളിൽ ജീവിച്ചു മറഞ്ഞ മുഴുവൻ പണ്ഡിതന്മാരും ഗ്രന്ഥകർത്താക്കളും മുഫസ്സിർ, മുഹദ്ദിസ്,…
-
അറഫാ നോമ്പ്; ചോദ്യോത്തരങ്ങൾ
By: മുഹമ്മദ് ബാഖവി മുണ്ടമ്പറമ്പ് ❓ചോദ്യംഏറ്റവും ശ്രേഷ്ഠമായ ദിവസം ഏതാണ് ? മറുപടി ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫ ദിവസമാണ്.(ശർവാനി: 3 – 454) ചോദ്യംഈ ദിവസം ഹാജിമാർക്ക് നോമ്പ് സുന്നത്തുണ്ടോ ❓ മറുപടിഅറഫാ നോമ്പ് ഏറ്റവും ശ്രേഷ്ഠമായ സുന്നത്താണ് .ഹജ്ജാജിമാർക്ക് ഈ നോമ്പ് പിടിക്കൽ സുന്നത്തില്ല(തുഹ്ഫ: 3/454)(ഫത്ഹുൽ മുഈൻ പേജ്:109,)(മുഗ്നി: 1/446 ) ചോദ്യം❓❓എന്നാണ് അറഫാ ദിനം മറുപടി :ദുൽഹിജ് 9⃣ എന്നാണോ അന്നാണ്അറഫാ ദിനവും നോമ്പും(തുഹ്ഫ: 3/454, )(മുഗ് നി :1/446,)…
-
ഔലിയാഉം കറാമത്തും
By : Muhamed Abdul Nafih saquafi Pazhur ഔലിയാഅ് എന്ന പദത്തിന് അള്ളാഹുവിന്റെസംരക്ഷണം ഏറ്റെടുക്കപ്പെട്ടവർ, മറ്റൊരർത്ഥം അള്ളാഹുവിന്നുള്ള അരാധനയെ ഏറ്റെടുത്തവർ എന്നിങ്ങനെ രണ്ടർത്ഥത്തിന് ഉപയോഗിക്കാം വിലായത്ത് രണ്ട് വിധമുണ്ട് പൊതുവായ സംരക്ഷണം (عامة )പ്രത്യേക സംരക്ഷണം(خاصة) .ഒന്നാമത് ഈമാൻ കൊണ്ടുള്ള സംരക്ഷണം ഇതിൽ എല്ലാ സത്യവിശ്വാസികളും ഉൾപെടും രണ്ടാമത്തതിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയും കരസ്ഥമാക്കിയവരും തെറ്റുകളിൽ നിന്ന് അള്ളാഹു സംരക്ഷണം കൊടുത്ത അള്ളാഹുവിന്റെ അടുത്ത എല്ലാഇഷ്ട ദാസന്മാരുമാണ് ഉൾപെടുക (റി സാലത്തുൽ ഖുശൈരിയ്യ 3/371)…
-
ലിംഗ സമത്വവും ഇസ്ലാമും:ഒരു യുക്തി ശാസ്ത്ര സമര്‍ത്ഥനം
By MOHAMMED LUKMAN SHAMIL IRFANI KAMIL SAQUAFI KUTTIPPURAM പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയാണ് വ്യത്യസ്ത ജീവ ജാലകങ്ങൾ നിലകൊള്ളുന്നത്. ഇവകളുടെ വെെവിധ്യത്തില്‍ മനുഷ്യന് അറിയുന്നതും അറിയാത്തതുമായ നിരവധി ലക്ഷ്യങ്ങളുണ്ട്. ഈ ജന്തുജാലങ്ങളിൽ എല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇണകളുണ്ട്.വിശുദ്ധഖുർആനിലെ പ്രസ്താവനകൾ കാണുക . എല്ലാ വസ്തുക്കളിൽ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു ചിന്തിച്ചു നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി (51:45). ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വർഗങ്ങളിലും അവർക്കറിയാത്ത വസ്തുക്കളിലും എല്ലാ…
-
കോടമ്പുഴ ബാവ മുസ്ലിയാർ; പൂർവ്വീക പണ്ഡിതരെ അനുസ്മരിപ്പിക്കുന്ന പണ്ഡിതൻ (Kodampuzha bava musliyar)
ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദ് കിടയറ്റ പണ്ഡിത-ശിരോമണി, ഉജ്ജ്വല എഴുത്തുകാരൻ, തികഞ്ഞ വാഗ്മി, ഉയർന്ന ചിന്തകൻ, മികച്ച സംഘാടകൻ എന്നീ വിശേഷണങ്ങളുടെ സങ്കലനമാണ് കോടമ്പുഴ ബാവ ഉസ്താദ് .എന്നാൽ ഒരു മഹാ ഗ്രന്ഥകർത്താവ് എന്ന നിലയിലാണ് വിശ്രുതനായത്. വ്യത്യസ്ഥ വിശയങ്ങളിലായി അറബിയിലും മലയാളത്തിലും 100-ൽ പരം കാമ്പും കഴമ്പുമുള്ള ഗ്രന്ഥങ്ങൾ ഈ ലോകത്തേക്ക് സമർപ്പിച്ചു. കേരളത്തിൽ ഇത്രയധികം കൃതികൾ സംഭാവനയർപ്പിച്ച മറ്റൊരു പണ്ഡിതനില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉന്നതപണ്ഡിത കൂടയാലോചനസമിതി (മുശാവറ) യിൽ…
-
ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ!
പലർക്കും ഉത്തരമില്ല. അത് ദൈവമുണ്ടോ എന്ന ചോദ്യത്തിന് അറിയുകയോ അറിയാതിരിക്കുകയോ ചെയ്യുന്നത് തങ്ങളെ ഒരുവിധത്തിലും ബാധിക്കുന്നില്ല എന്ന ചിന്തയാണ് പലർക്കും. ഒരുപക്ഷേ, ഒരു സ്രഷ്ടാവുണ്ടെന്ന് അംഗീകരിക്കാത്തപക്ഷം വിശദീകരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. ഉദാഹരണത്തിന്, ഭൂമിയിൽ ജീവൻ സാധ്യമാകുന്നതിന് ആവശ്യമായ സകലതും സഹിതമാണ് നമ്മുടെ ഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നത് എന്നതിനുള്ള ശാസ്ത്രീയ വസ്തുതകൾ നാം ശ്രദ്ധിച്ചിരിക്കാം. എന്നാൽ, ഇപ്പോൾ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന് തന്നെ ദൈവമുണ്ടെന്നതിന് തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത് വിഖ്യാത…
-
ആരാധനയും ആദരവും
ആരാധനയും ആദരവും വേര്‍തിരിച്ചു ഗ്രഹിക്കുന്ന കാര്യത്തില്‍ പലര്‍ക്കും അബദ്ധം പിണഞ്ഞിരിക്കുന്നു. ഇവ രണ്ടിന്റെയും യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ കഴിയാത്തതു മൂലം രണ്ടും തമ്മില്‍ കൂട്ടിക്കുഴച്ചി രിക്കുകയാണിവര്.. ഏതു തരം ആദരവും ആദരിക്കപ്പെടുന്നവര്ക്കുളള ആരാധനയാണെന്ന് അവര്‍ ഗണിക്കുന്നു. ഒരാളെ ബഹുമാനിച്ച് എഴുന്നേററ് നില്ക്കല്, കൈ ചുംബിക്കല്‍, സയ്യിദുനാ, മൌലാനാ തുടങ്ങിയ ബഹുമാന സൂചക പദങ്ങളുപയോഗിച്ച് നബി (സ)യെ വിശേഷിപ്പിക്കല് , തിരു റൌളയില്‍ ആദര പൂര്‍വ്വം വിനയത്തോടെ നില്ക്കല്ഇതൊക്കെ അമിതാദരവും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതില േക്ക് കൂട്ടുന്ന അനാശാസ്യതകളുമാണ െന്നാണവരുടെ…