എ കെ കുഞ്ഞറമുട്ടി മുസ്‌ലിയാർ(ന:മ)
അണ്ടിക്കാടൻകുഴി
പിതാവ് മുഹിയുദ്ദീൻ കുട്ടി മൊല്ല എന്നവരുടെ അരികിൽ നിന്ന് പ്രാഥമിക പഠനത്തിനു ശേഷം
ചാലികത്ത് കുഞ്ഞഹമ്മദ് ഹാജി, ഖുതുബി മുഹമ്മദ് മുസ്‌ലിയാർ , പൊന്നാനി തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ഖാദർ ഫള്ഫരി, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ, തുടങ്ങി മഹാരഥന്മാരായ ഗുരുനാഥന്മാരുടെ കീഴിൽ കക്കോവ്, നല്ലളം, കോഴിക്കോട് മുദാകര, വാഴക്കാട് ദാറുൽ ഉലൂം, കാപ്പാട്, കുഞ്ഞുണ്ണിക്കര, പാനായിക്കുളം എന്നിവിടങ്ങളിലെ ഉന്നത ദർസു കളിൽ പഠനം നടത്തി. ശേഷം പൊന്നാനി വലിയ പള്ളി ദർസിലെത്തുകയും വിളക്കത്തിരിക്കുകയും ചെയ്തു. തുടർന്ന് പാനൂര്, പൂക്കോം എന്നിവിടങ്ങളിൽ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ ദർസിൽ പഠനം നടത്തിയത്തിനു ശേഷമാണ് ഉസ്താദ് ഔദ്യോഗിക പഠനം പൂർത്തിയാക്കിയത്.
കണ്ണിയത്ത് അഹമദ് മുസ്‌ലിയാർ, കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ, ശൈഖ് ഹസ്സൻ ഹസ്രത്ത്,
താജുൽ ഉലമ സ്വദഖത്തുള്ള മുസ്‌ലിയാർ വണ്ടൂർ,
മലയിൽ ബീരാൻ കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ, ഏഴ്മല അഹമദ് മുസ്‌ലിയാർ തുടങ്ങി പ്രമുഖർ സഹപാഠികളാണ്
സമസ്തയുടെ
പ്രാരംഭഘട്ടത്തിൽ തന്നെ അംഗത്വം എടുക്കുകയും, 1956 മുതൽ മുശാവറ മെമ്പറും 1958 ന് ശേഷം സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ചീഫ് ഖാരിഉമായിരുന്നു.
തലശ്ശേരിആലി ഹാജി പള്ളി,മട്ടാമ്പുറം പള്ളി ,
കോഴിക്കോട് മുദാരക്കര പള്ളി, പുറക്കാട്ടിരി, കുറ്റിച്ചിറ ജലാലിയ്യ: അറബിക് കോളേജ്, കുറ്റിച്ചിറ വലിയ ജുമാഅത്ത് പള്ളിയിലുമാണ് സേവനം ചെയ്തത്.
ഫിഖ്ഹിലും തസവ്വുഫി ലുമുള്ള അഗാധ പാണ്ഡിത്യത്തോടൊപ്പം കുറ്റിയറ്റു പോകുമായിരുന്ന ഇൽമുൽ ഖിറാഅത്തിനു (തജ്‌വീദ്) പുനർജന്മം നൽകി. കേരളത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ ഹിസ്‌ബ് ക്ലാസ്സുകൾ നടത്തി അതിന്റെ പ്രചരണം സ്വയം ഏറ്റെടുത്തു.
മക്കയിലെ സയ്യിദ് അലവി മാലിക്കി ഉൾപ്പെടെ ധാരാളം പ്രമുഖരിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ചു. ഏഴ്മല സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, കക്കടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരി എന്നിവരുമായി ആത്മബന്ധം പുലർത്തിയിരുന്നു. സൂഫിവര്യനും മസ്ജിദുൽ ഹറമിലെ മുദരിസുമായിരുന്ന സയ്യിദ് അമീർ മുഹമ്മദ് ഖുതുബിയിൽ നിന്ന് ഇജാസത്തുകൾ സ്വീകരിച്ചു.
സി എം വലിയുല്ലാഹി, വടകര മുഹമ്മദ് ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ തുടങ്ങിയ മഹത്തുക്കൾ കുഞ്ഞറമുട്ടി ഉസ്താദിനെ ആദരവോടെ പരാമർശിക്കാറു ണ്ടായിരുന്നു.
1985 ൽ ഭാര്യയോട് ഒന്നിച്ച് ഹജ്ജിനു പോകുമ്പോൾ പലരോടും പറഞ്ഞിരുന്നു:
” ഈ ഹജ്ജോടുകൂടി ദുനിയാവ് വിട്ടു പിരിയാൻ ആണ് ആഗ്രഹം, അതിനാൽ മടങ്ങിവരാൻ ദുആ ചെയ്യേണ്ടതില്ല ” ഹജ്ജിന് ഇഹ്റാം ചെയ്തതിനുശേഷം അറഫാ രാവിൽ മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞു.
മിനായിൽവെച്ച് ഇഹ്റാമിലായി തന്റെ നാഥനിലേക്ക് മടങ്ങിയ മഹാനവർകൾ,അമ്പിയാക്കളുടെ സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായ മിനായിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുൽ ഖൈഫിനു സമീപം മഖ്ബറത്തുൽ ഹളാരിമിൽ അന്ത്യവിശ്രമംകൊള്ളുന്നു.
M
Leave a comment