ഇമാം ശാഫിഈ റഹിമഹുല്ലാഹ്
ജനനം :-
ഹിജ്റ വർഷം 150 ഫലസ്തീനിലെ ഗസ്സ (غزة) യിൽ . അസ്ഖലാനിലാണെന്നും അഭിപ്രായമുണ്ട്.
ജീവിതം , പഠനം :-
രണ്ടാം വയസ്സിൽ ഉമ്മ അനാഥനായ കുട്ടിയായിരുന്ന ഇമാമിനെയും കൊണ്ട് മക്കയിൽ പോയി . അവിടെ വളർന്നു. 7-ാം വയസ്സിൽ ഖുർആൻ മന:പാഠമാക്കി. പത്താം വയസ്സിൽ ഇമാം മാലിക് റഹിമഹുള്ളയുടെ മുവത്വ മന:പാഠമാക്കി. മക്കയിലെ മുഫ്തിയായിരുന്ന മുസ്ലിമിബ്നു ഖാലിദുസ്സൻ ജിയിൽ നിന്ന് ഫിഖ്ഹ് പഠിച്ചു. 15 -ാം വയസ്സിൽ മുഫ്തിയായി അംഗീകരിക്കപ്പെട്ടു.
പിന്നെ മദീനയിൽ ഇമാം മാലിക് റഹിമഹുള്ള യുടെ അടുക്കൽ പോയി. കുറച്ച് കാലം അവിടുന്ന് അറിവ് സമ്പാദിച്ചു.
ഹിജ്റ 195 ൽ ബാഗ്ദാദിലേക്ക് വന്നു. രണ്ട് വർഷം അവിടെ താമസിച്ചു. അവിടത്തെ പണ്ഡിതരെല്ലാം അവരുടെ മദ്ഹബുകൾ വെടിഞ്ഞ് ശാഫിഈ ഇമാമിനൊപ്പം ചേർന്നു.
പിന്നെ മക്കയിലേക്ക് തന്നെ പോയി അൽപ കാലം അവിടെ കഴിഞ്ഞു. ഹിജ്റ 198 ൽ വീണ്ടും ബാഗ്ദാദിലേക്ക് മടങ്ങി. അൽപ്പകാലം അവിടെ താമസിച്ച ശേഷം മിസ്വ് റിലേക്ക് പോയി. പിന്നെ വഫാത്ത് വരെ മിസ്വ് റിൽ ജീവിച്ചു.
വഫാത്ത് :-
ഈജിപ്തിൽ വെച്ച് ഹിജ്റ 204 റജബിൽ ഇമാം ശാഫിഈ (റ) വിട വാങ്ങി. അന്ന് അസ്വ് റിന് ശേഷം ഈജിപ്തിലെ ഖറാഫയിൽ മറവ് ചെയ്യപ്പെട്ടു.
മഹത്വം :-
മഹാനവർകളുടെ വിജ്ഞാനം ലോകമാസകലം പ്രചരിച്ചു. ഖുറൈശികളിൽ നിന്നുള്ള ഒരു പണ്ഡിതൻ ഭൂലോകമാകെ വിജ്ഞാനം നിറക്കുമെന്ന നബി വചനം ഇമാം ശാഫി റഹ്മത്തുള്ളാഹി അലൈഹിയെ കുറിച്ചാണെന്ന് ഇമാം അഹ്മദ് റഹിമഹുള്ളാഹ് അടക്കമുള്ള പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജീവിത രീതി :-
രാത്രിയെ മൂന്നായി ഭാഗിച്ച് ഒരു ഭാഗം വിജ്ഞാനത്തിനും ഒരു ഭാഗം നിസ്കാരത്തിനും മറ്റൊരു ഭാഗം ഉറക്കത്തിനും വേണ്ടി മാറ്റിവെക്കുമായിരുന്നു.
എല്ലാ ദിവസവും ഒരു തവണ ഖുർആൻ ഖത്മ് നടത്തുകയും റമാളാനിൽ ദിവസം രണ്ട് വീതമായി അറുപത് ഖത്മ് തീർക്കുകയും ചെയ്തിരുന്നു.
മിത ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളൂ. മഹാൻ പറഞ്ഞു : 16 വർഷമായി ഞാൻ വയർ നിറച്ചുണ്ടിട്ടില്ല.
അല്ലാഹു മഹാനവർകളുടെ ദറജ ഉയർതട്ടെ . മഹാനുഭാവനോടോപ്പം നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ .
അവലംബം : ഇആനത്തുത്ത്വാലിബീൻ
✍️ SULAIMAN SHAMIL IRFANI
Leave a comment