ആർത്തവ മസ്അലകൾ
*ചോദ്യം: മനുഷ്യരല്ലാത്ത ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ടോ ❓*
*ഉത്തരം:* ഉണ്ടാകാറുണ്ട് പട്ടി, പല്ലി, പെൺകുതിര, വവ്വാൽ, പെൺഒട്ടകം, മുയൽ, കഴുതപ്പുലി എന്നീ ജീവികൾക്ക് ആർത്തവമുണ്ടാകാറുണ്ട് (ശർവാനി 1/ 383)
*ചോദ്യം: മരുന്ന് ഉപയോഗിച്ച് ആർത്തവമുണ്ടായാൽ നിസ്കാരവും നോമ്പും ഒഴിവാക്കമോ ❓*
*ഉത്തരം:* മരുന്നിന്റെ സഹായത്തോടെ ആർത്തവമുണ്ടായാലും നിസ്കാരവും നോമ്പും ഉപേക്ഷിക്കൽ നിർബന്ധമാണ് (തുഹ്ഫ 1/ 446)
*ചോദ്യം: നിസ്കരിച്ചു കൊണ്ടിരിക്കെ ആർത്തവമുണ്ടായാൽ നിസ്കാരം പൂർത്തിയാക്കണോ അതോ മുറിക്കണോ ❓*
*ഉത്തരം:* ഉടൻ നിസ്കാരത്തിൽ നിന്നു പിന്തിരിയേണ്ടതാണ് നിസ്കാരം പൂർത്തിയാക്കാൻ പാടില്ല രക്തം പുറപ്പെട്ടതോടെ നിസ്കാരം അസാധുവായി (തുഹ്ഫ 1/ 286)
*ചോദ്യം: ത്വവാഫ് ചെയ്തു കൊണ്ടിരിക്കേ ആർത്തവമുണ്ടായാൽ എന്തു ചെയ്യണം ❓*
*ഉത്തരം:* ത്വവാഫ് ചെയ്തു കൊണ്ടിരിക്കേ ആർത്തവമുണ്ടായാൽ ത്വവാഫ് നിർത്തി വെക്കേണ്ടതാണ് (തുഹ്ഫ 1/ 286)
*ചോദ്യം: ആർത്തവമുള്ള സ്ത്രീക്ക് ദിനചര്യയുടെ ഭാഗമായി ഖുർആനിലെ സൂറത്തുകൾ ഓതാമോ ❓*
*ഉത്തരം:* അതേ ദിനചര്യ എന്ന നിലയിൽ പതിവാക്കിയ ‘തബാറക ‘ പോലുള്ള സൂറത്തുകൾ ഓതാവുന്നതാണ് ഖുർആൻ എന്ന ഉദ്ദേശ്യത്തിൽ തെറ്റാണ് (തുഹ്ഫ 1/ 271)
*ചോദ്യം: ആർത്തവമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ പ്രായം കൃത്യമായി എത്രയാണ് ❓*
*ഉത്തരം:* കൃത്യമായി അറബി മാസപ്രകാരം ഒമ്പതു വയസ്സാകുന്നതിന്റെ 16 ദിവസത്തിൽ താഴെയുള്ള സമയത്തു പുറപ്പെടുന്ന രക്തം ആർത്തവമാണ് പതിനാറോ അതിൽ കൂടുതലോ ദിവസങ്ങൾക്കു മുമ്പുണ്ടാവുന്ന രക്തം ആർത്തവമല്ല; ഇസ്തിഹാളത്താണ് (ശർവാനി 1/ 384)
*ചോദ്യം: ഓപ്പറേഷൻ മുഖേന ഗർഭസ്ഥശിശുവിനെ എടുത്താൽ പ്രസവക്കുളി നിർബന്ധമാണോ ❓*
*ഉത്തരം:* അതേ നിർബന്ധമാണ്
*ചോദ്യം: ആർത്തവ- പ്രസവരക്തത്തിൽ നിന്നു ശുദ്ധിയായതിന്റെ ലക്ഷണം എന്താണ് ❓*
*ഉത്തരം:* പഞ്ഞി പോലെയുള്ള വെളുത്ത വസ്തുക്കൾ യോനീമുഖത്തു വെച്ച് എടുത്തു നോക്കിയാൽ രക്തവർണം കാണാതിരിക്കലാണു ശുദ്ധിയായതിന്റെ ലക്ഷണം (തുഹ്ഫ 1/ 412)
*ചോദ്യം: പ്രസവസമയം കുട്ടിയോടൊത്തു പുറപ്പെടുന്ന രക്തം നിഫാസാണോ ❓*
*ഉത്തരം:* അല്ല ഇസ്തിഹാളത്താണ് കുട്ടിയുടെ പുറപ്പെടൽ പൂർത്തിയാവുന്നതിന്റെ മുമ്പാണല്ലോ അതുണ്ടായത് എന്നതാണു കാരണം (നിഹായ 1/ 378)
*ചോദ്യം: ആർത്തവകാരിയുടെ നഖം മുറിക്കലും പല്ലു പറിക്കലും രക്തം എടുക്കലും അനുവദനീയമാണോ ❓*
*ഉത്തരം:* ആർത്തവ- പ്രസവരക്തമുള്ളവൾക്കും വലിയ അശുദ്ധിയുള്ളവൾക്കും നഖം, പല്ല്, മുടി, രക്തം മുതലായവ നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ് തത്സമയം നീക്കപ്പെട്ട വസ്തുക്കൾ നാളെ ആഖിറത്തിൽ ജനാബത്തുള്ളതായിക്കൊണ്ട് വരപ്പെടുമെന്നു പറയപ്പെട്ടിരിക്കുന്നു (തുഹ്ഫ 1/ 284)
*ചോദ്യം: ആർത്തവമുള്ള സ്ത്രീക്കു ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലാമോ ❓*
*ഉത്തരം:* ദിക്റാണെന്ന ഉദ്ദേശ്യത്തിൽ ബിസ്മിയും മറ്റു ഖുർആൻ സൂക്തങ്ങളും ചൊല്ലുന്നതിനു വിരോധമില്ല (തുഹ്ഫ 1/ 271)
*ചോദ്യം: പ്രസവിച്ച സ്ത്രീക്ക് അറുപതോ നാൽപ്പതോ ആവുന്നതിനു മുമ്പു രക്തം നിന്നാൽ കുളിച്ചു നിസ്കരിച്ചു കൂടെ ❓*
*ഉത്തരം:* ഒരു നിമിഷം കൊണ്ടുതന്നെ രക്തസ്രാവം നിലയ്ക്കാമല്ലോ നിലച്ചാൽ കുളിച്ചു നിസ്കരിക്കണം (തുഹ്ഫ 1/ 413)
———-
ആർത്തവ മസ്അലകൾ, ആർത്തവം കർമ്മ ശാസ്ത്ര വിധികൾ, മെൻസസ്, ഹൈള് മസ്അലകൾ, മെൻസസ് ഫിഖ്ഹ് മസ്അലകൾ,
Leave a comment