നമ്മള് ജീവിക്കുന്ന ലോകം
പദാര്ത്ഥ ലോകമാണ്. എന്താണ്
പദാര്ത്ഥ ലോകത്തിന്റെ
പ്രത്യേകത? അത് അതിസൂക്ഷ്മ
കണങ്ങളാല് നിര്മ്മിതമാണ്.
പദാര്ത്ഥത്തിന്റെ ഏറ്റവും
അവസാനമെന്ന് ഇന്ന് സയന്സ്
പറയ്യുന്നത് ക്വാര്ക്ക് , ആന്റി
ക്വാര്ക്ക്ക് എന്നീ കണങ്ങളാണ്
എന്നാണ്. അതായത് ഇന്നു നാം
കാണുന്ന ഈ പ്രപഞ്ജം മുഴുവന്
അടിസ്ഥാനപരമായി ഈ ഇണകള്
പോലെ പെരുമാറുന്ന രണ്ട്
കണങ്ങളാലാണ്
നിര്മ്മിക്കപ്പെട്ടിട്ടുള്ളത്.
(അതായത് പ്രപഞ്ജത്തിലെ
മുഴൂവന് വ്വസ്തുക്കളും –
ജീവജാലങ്ങള് ഉള്പ്പെടെ). ഈ
നിര്മ്മാണം നടത്തിയ ആള് –
ശക്തി ഈ പദാര്ത്ഥ
ലോകത്തിനു
പുറത്തായിരിക്കും…അതായത്
ആ ശക്തിക്ക് ക്വാര്ക്ക്, ആന്റി
ക്വാര്ക്ക് തുടങ്ങിയ അടിസ്ഥാന
കണങ്ങള് ഉണ്ടാവരുത്…പിന്നെ
സ്റ്റീഫന്
ഹോക്കിംഗിനെപ്പോലെയുള്ള
മഹാ ശാസ്ത്രജ്ഞര് പറയുന്നത്
ക്വാര്ക്കിന് ഇണയായി ആന്റി
ക്വാര്ക്ക് ഉള്ളത് പോലെ ഈ
ലോകത്തിന് അപരനായി
മറ്റൊരു ആന്റി വേള്ഡ്
ഉണ്ടെന്നാണ്. അവിടെ ഈ
പദാര്ത്ഥ ലോകത്തിന് നേരെ
വിപരീതമായ
അവസ്ഥയായിരിക്കും
ഉണ്ടാവ്വുക….അതുകൊണ്ട്
മതങ്ങള് പറയുന്ന സ്വര്ഗ്ഗ
നരകങ്ങള് വെറും തമാശയായി
തള്ളിക്കളയേണ്ട
ഒന്നല്ല…അവിടെയുള്ള
വസ്തുക്കള് എല്ലാം തന്നെ ഈ
ലോകത്ത് ഇന്നേവരെ ആരും
കണ്ടിട്ടില്ലാത്തതായിരിക്കു
ം എന്നും മതങ്ങള്
പറയുന്ന്നു…അതു
തന്നെയായിരിക്കാം ഈ
ലോകത്തിന്റെ ആന്റി
വേള്ഡ്…പിന്നെ ഇവിടെ
ഒരാളെ കൊലപ്പെടുത്തിയ
ആള്ക്കും ദശലക്ഷം ആളുകളെ
കൊലപ്പെടുത്തിയ ആള്ക്കും
പരമാവധി ഒരു വധശിക്ഷയേ
കൊടുക്കുവാന് സാധിക്കൂ…അത്
നീതിക്കു വിരുദ്ധമാണ്
താനും…എന്നാല് നാളെ വരാന്
പോകുന്ന ലോകത്തില് ഇവീടെ
അസാദ്ധ്യമായ പലതും
സാദ്ധ്യമാകും…ഓരോരുത്തര്
ചെയ്ത് കൂട്ടിയ നന്മ തിന്മകളൂടെ
റെക്കോര്ഡുകള് അവരവരുടെ
കൈകളില് കൊടുക്കും എന്ന്
മതം പറഞ്ഞപ്പോള് മുന്പത്തെ
കാലത്തെ പലര്ക്കും
സംശയമുണ്ടായിരുന്നു.
അതെങ്ങിനെ സാധിക്കുമെന്ന്?
എന്തു മാത്രം വലുപ്പം ആ
ഗ്രന്ഥത്തിനുണ്ടാവുമെന്ന്…
എന്നാല് മെമ്മറിയുടെ
ഏകകങ്ങള് ഓരോ
നിമിഷത്തിലും
കൂടിക്കൊണ്ടിരിക്കുന്ന ഈ
കാലത്ത് , ചെറിയൊരു റബ്ബര്
സ്റ്റാന്മ്പിന്റെ വലുപ്പമുള്ള
ഫ്ലാഷ് മെമ്മറിയില്
ദശലക്ഷക്കണക്കിന് പുസ്തകങ്ങള്
ശേഖരിക്കാന് പറ്റുന്ന
ഇക്ക്കാലത്ത് അത്തരം
സംശയന്ങ്ങള്
അസ്തമിച്ചു…..ഒരാള്
മരിക്കുന്പോള് അയാളില്
നിന്നും ഈ ലോകത്ത്
നിക്ഷേപിക്കപ്പെട്ട എനര്ജി
ഒരിക്ക്കല്ലും
നശീക്കുന്നില്ല.കാരണം
ഊര്ജ്ജത്തെ നിര്മ്മിക്കുവാനോ
നശിപ്പിക്ക്കുവാനോ
സാദ്ധ്യമല്ല…രൂപമാറ്റം
വരുത്തുവാന് മാത്രമെ
സാധിക്കുകയുള്ളൂ…ഇതുപോലെ
മരണപ്പെടുക എന്നാല്
ഒരിക്കലും തിരിച്ചെടുക്കാന്
സാധിക്കാത്ത വിധം
നശിക്കുക എന്നല്ല
അര്ത്ഥം…നിലവിലുള്ള
എനര്ജിയെ മറ്റൊരു
രൂപത്തിലേക്ക്
താല്ക്കാലികമായി
പരിവര്ത്തനം ചെയ്യുകയാണ്
ദൈവം ചെയ്യുന്നത്…എല്ലാം
മറ്റേതോ ഊര്ജ്ജ രൂപത്തില്
മറ്റേതോ സ്ഥലത്ത്
സൂക്ഷിക്കപ്പെട്ടിരിക്ക്കുന്നു…
..എല്ലാത്തിനും സയന്സും
സിദ്ധാന്തങ്ങളും തേടി
നടന്നിട്ട് ഒരു
കാര്യവുമില്ല…കാരണം
ഇന്നത്തെ വിശ്വസനീയമായ
ഏറ്റവും നല്ലൊരു സിദ്ധാന്തം
നാളത്തെ കുറച്ചുകൂടി വികാസം
പ്രാപിച്ച തലമുറക്ക്
ചിരിക്കാനുള്ള
അക്ഷരക്കൂട്ടങ്ങളായി
മാറാം….അതു കൊണ്ട്
ചിന്തിക്കുക…നമ്മുടെ
ശരീരത്തിലെ ഊര്ജ്ജം മറ്റൊരു
രൂപത്തിലേക്ക് പരിവര്ത്തനം
ചെയ്യപ്പെടുന്നതിനു മുന്പ്….
Leave a comment