പലർക്കും ഉത്തരമില്ല. അത്
ദൈവമുണ്ടോ എന്ന ചോദ്യത്തിന്
അറിയുകയോ അറിയാതിരിക്കുകയോ
ചെയ്യുന്നത് തങ്ങളെ ഒരുവിധത്തിലും
ബാധിക്കുന്നില്ല എന്ന ചിന്തയാണ്
പലർക്കും. ഒരുപക്ഷേ, ഒരു
സ്രഷ്ടാവുണ്ടെന്ന്
അംഗീകരിക്കാത്തപക്ഷം
വിശദീകരിക്കാൻ കഴിയാത്ത ചില
കാര്യങ്ങൾ നമ്മുടെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം.
ഉദാഹരണത്തിന്, ഭൂമിയിൽ ജീവൻ
സാധ്യമാകുന്നതിന് ആവശ്യമായ
സകലതും സഹിതമാണ് നമ്മുടെ ഗ്രഹം
നിർമിക്കപ്പെട്ടിരിക്കുന്നത്
എന്നതിനുള്ള ശാസ്ത്രീയ വസ്തുതകൾ
നാം ശ്രദ്ധിച്ചിരിക്കാം.
എന്നാൽ, ഇപ്പോൾ പ്രമുഖ ഭൗതിക
ശാസ്ത്രജ്ഞന് തന്നെ
ദൈവമുണ്ടെന്നതിന് തെളിവുമായി
രംഗത്തെത്തിയിരിക്കുകയാണ്.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്
ദൈവമാണെന്ന വാദവുമായി
രംഗത്തെത്തിയിരിക്കുന്നത്
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്
മിഷിയാ കാക്കുവാണ്.
ന്യുയോര്ക്കിലെ സിറ്റി കേളേജിലെ
തിയററ്റിക്കല് ഫിസ്ക്സ്
പ്രൊഫസറാണ് കാക്കു. ഭൗതിക
ശാസ്ത്രജ്ഞന്റെ ഈ നിഗമനം
ദൈവമുണ്ടെന്ന് സമ്മതിക്കലാണെന്ന്
ആ കണ്ടെത്തലുകള് ഏറ്റെടുത്ത സോഷ്യല്
മീഡിയ ഒരേസ്വരത്തില് പറയുന്നു.
ബുദ്ധിമാനായ ഒരു ശാസ്ത്രജ്ഞന്റെ
കരവിരുതിലാണ് പ്രപഞ്ചം
സൃഷ്ടിക്കപ്പെട്ടതെന്നും
അതുകാണ്ടാണ് നിശ്ചിതമായ
മെട്രിക്സില് നമ്മളെല്ലാവരും
ജീവിക്കുന്നതെന്നുമാണ്
കാക്കുവിന്റെ വിലയിരുത്തല്.
പ്രിമിറ്റീവ് സെമി-റേഡിയസ്
ടാക്കിയോണ്സ് എന്ന പഠനത്തിലാണ്
ഇത്തരമൊരു സ്രഷ്ടാവിനെക്കുറിച്ച്
അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ബുദ്ധിമാനായ ഒരാളുടെ
മനസ്സില്വിരിഞ്ഞ ആശയങ്ങളുടെ
അടിസ്ഥാനത്തില് സൃഷ്ടിക്കപ്പെട്ട
ലോകത്താണ് നാമെല്ലാവരും
ജീവിക്കുന്നത്. യാദൃച്ഛികം എന്ന്
നാം വിളിക്കുന്ന ഒന്ന്
ലോകത്തില്ലെന്നും എല്ലാം മുന്കൂട്ടി
തയ്യാറാക്കപ്പെട്ടതാണെന്നും
അദ്ദേഹം പറഞ്ഞു.
പ്രപഞ്ചസൃഷ്ടിക്ക് കാരണമെന്ന്
പറയുന്ന ബിഗ് ബാങ്
തിയറിയെപ്പോലും
നിരാകരിക്കുന്നതാണ് കാക്കുവിന്റെ
വെളിപ്പെടുത്തല്. ദൈവം
തികഞ്ഞൊരു
ഗണിതശാസ്ത്രജ്ഞനായിരുന്നുവെന്നും
അതുകൊണ്ടാണ് ഇത്രയും കൃത്യമായ
കണക്കുകൂട്ടല് സാധിച്ചതെന്നും
അദ്ദേഹം പറയുന്നു.
ഇത്രകാലത്തിനുശേഷവും
ലോകക്രമത്തില് മാറ്റം വരാതെ
നില്ക്കുന്നത് ദീര്ഘദര്ശിയായ ആ
ഗണിതശാസ്ത്രജ്ഞന്റെ
വൈഭവമാണെന്നും കാക്കു പറയുന്നു.
ഒരു ദൈവമുണ്ടായിരുന്നിട്ടും അത്
തിരിച്ചറിയാതിരിക്കുന്നെങ്കിൽ
ഈ പ്രപഞ്ചത്തിലെ ഒരു
സുപ്രധാനസത്യം
മനസ്സിലാക്കാതെയായിരിക്കും
നമ്മൾ ജീവിതം മുന്നോട്ടു
കൊണ്ടുപോകുന്നത്.
Leave a comment