ഇമാം യഹ്‌യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത് by ISMAEL SAQUAFI KUTTALOOR
ഇമാം യഹ്‌യാ നവവീ(റ) വിൻ്റെ മിൻഹാജുത്ത്വാലിബീൻ എന്ന കിതാബിലെ പ്രധാന ഇസ്വ് ത്വിലാഹാത്.
1.ഖൗല്:ഇമാമുനാ മുഹമ്മദുബ്നു ഇദ് രീസ് (റ)വിൻ്റെ അഭിപ്രായം.
2.വജ്ഹ്:ഇമാം ശാഫിഈ(റ)വിൻ്റെ വചനങ്ങളിൽ നിന്ന് അനുയായികൾ അരിച്ചെടുത്ത അഭിപ്രായം.
3.ത്വരീഖ്/ത്വുറുഖ്:ഇമാമു നാ മുഹമ്മദ് ശാഫിഈ(റ) വിൽ നിന്ന് അനുയായികൾ ഒരേ മസ്അലയിൽ എടുത്തു ദ്ധരിച്ച വിഭിന്ന ഖൗലുകൾ.
4.ത്വരീഖുൽഖിലാഫി:ഇമാം
ശാഫിഈ(റ)വിൻ്റെ അനുയായികൾ തമ്മിൽ ഒരു മസ്അലയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും, അവരിൽ ഒരു കക്ഷി പ്രസ്തുത മസ്അലയിൽ രണ്ടു ഖൗലോ രണ്ടു വജ്ഹോ ഉദ്ധരിക്കുകയും ചെയ്യുക.
ത്വരീഖുൽഖത്വ്ഇ:മറുകക്ഷി ആ മസ്അലയിൽ ഒരു ഖൗലു മാത്രം അല്ലെങ്കിൽ ഒരു വജ്ഹു മാത്രം ഉദ്ധരിക്കുക.
5.മദ്ഹബ്:1.ഒന്നിലധികം ത്വരീഖുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രബലമായ അഭിപ്രായം.
2. മുത്വ് ലഖായ മുജ്തഹിദിൻ്റെ പാത.
6.അള്ഹർ, മശ്ഹൂർ:ഒരു മസ്അലയിൽ ഒന്നിലധികം ഖൗലുകൾ ഉള്ളപ്പോൾ അവയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രബലമായ ഖൗല്.
അള്ഹറിൻ്റെ എതിരഭിപ്രായത്തിന് ശക്തിയുണ്ട്.
മശ്ഹൂറിൻ്റെ എതിരഭിപ്രായത്തിന് ശക്തിയില്ല.
7.അസ്വഹ്ഹ്, സ്വഹീഹ്:ഒരു മസ്അലയിലുള്ള ഒന്നിലധികം വജ്ഹുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രബലമായ അഭിപ്രായം.
അസ്വഹ്ഹിൻ്റെ എതിരഭിപ്രായം ബലമുള്ളതാണ്.
സ്വഹീഹിൻ്റെ എതിരഭിപ്രായം ബലമില്ലാത്തതാണ്.
8.നസ്വ് സ്വ്:1.ഒരു മസ്അലയിൽ ഇമാം ശാഫിഈ(റ)വിൻ്റെ പ്രത്യക്ഷമായ അഭിപ്രായം.
2.ഖുർആനിലും, ഹദീസിലും ഉള്ള തെളിവ്.
9.ജദീദ്, ഖദീം:ഇമാം ശാഫിഈ(റ)തൻ്റെ ഈജിപ്തിലെ ജീവിതത്തിൽ പറഞ്ഞ അഭിപ്രായമാണ് ജദീദ്.
തൻ്റെ ഇറാഖിലെ ജീവിതത്തിൽ പറഞ്ഞ അഭിപ്രായമാണ് ഖദീം.
ഇവ മനഃപാംമാക്കണം.
ദുആ വസ്വിയ്യത്തോടെ
ഇസ്മാഈൽ സഖാഫി കുറ്റാളൂർ
Leave a comment