ആരാധനയും ആദരവും വേര്തിരിച്ചു
ഗ്രഹിക്കുന്ന കാര്യത്തില് പലര്ക്കും
അബദ്ധം പിണഞ്ഞിരിക്കുന്നു. ഇവ
രണ്ടിന്റെയും യാഥാര്ത്ഥ്യം
ഗ്രഹിക്കാന് കഴിയാത്തതു മൂലം രണ്ടും
തമ്മില് കൂട്ടിക്കുഴച്ചി
രിക്കുകയാണിവര്.. ഏതു തരം ആദരവും
ആദരിക്കപ്പെടുന്നവര്ക്കുളള
ആരാധനയാണെന്ന് അവര് ഗണിക്കുന്നു.
ഒരാളെ ബഹുമാനിച്ച് എഴുന്നേററ്
നില്ക്കല്, കൈ ചുംബിക്കല്,
സയ്യിദുനാ, മൌലാനാ തുടങ്ങിയ
ബഹുമാന സൂചക പദങ്ങളുപയോഗിച്ച്
നബി (സ)യെ വിശേഷിപ്പിക്കല്‍ , തിരു
റൌളയില് ആദര പൂര്വ്വം
വിനയത്തോടെ നില്ക്കല്ഇതൊക്കെ
അമിതാദരവും അല്ലാഹു
അല്ലാത്തവരെ ആരാധിക്കുന്നതില
േക്ക് കൂട്ടുന്ന അനാശാസ്യതകളുമാണ
െന്നാണവരുടെ പക്ഷം. സത്യത്തില് ഈ
വാദം തികഞ്ഞ അജ്ഞതയാണ്.
അല്ലാഹുവും റസൂലും തൃപ്തിപ്പെടാത്ത
അതി തീവ്രതയാണ്. ഇസ്ലാമിക
ശരീഅത്തിന്റെ ആത്മാവുമായി
പൊരുത്തപ്പെടാത്ത പ്രക്ഷിപ്തങ്ങളാ
ണ്.
ആദം നബി (അ) പ്രഥമ മനുഷ്യനാണ്.
അല്ലാഹു ആദമിന് (അ) നല്കിയ
വിജ്ഞാനത്തിന്റെയും ഇതര
സൃഷ്ടികളില്നിന്ന് അദ്ദേഹത്തിനു
നല്കിയ വിഷിഷ്ടതകളുടെയു
ം പേരില്അദ്ദേഹത്തിന് സുജൂദ് ചെയ്തു
ബഹുമാനം പ്രകടിപ്പിക്കുവാന്
മലക്കുകളോടു കല്പിച്ചു.
ആദമിന് സുജൂദ് ചെയ്യുക എന്നു
മലക്കുകളോട് നാം പറഞ്ഞപ്പോള്ഇബ്
ലീസ് ഒഴികെ അവരെല്ലാവരും സുജൂദ്
ചെയ്തു. ഇബ് ലീസ് പറഞ്ഞു. മണ്ണു
കൊണ്ട് സൃഷ്ടിച്ച ഒരാള്ക്ക്
ഞാന്സാഷ്ടാംഗം നമിക്കുകയോ..
അല്ലാഹു ചോദിച്ചു. ഇവന് ഞാന്
ആദരിച്ചവനാണെന്ന്
നിനക്കറിയാമോ. (അല്ഇസ്റാഅ് 61-62)
മറെറാരായത്തില് ഇബ് ലീസിന്റെ
പ്രതികരണം അല്ലാഹു
വിവരിക്കുന്നതിങ്ങനെയാണ്. ഇബ്
ലീസ് പറഞ്ഞു. ഞാനാണ്
ആദമിനെക്കാള് ഉത്തമന്. എന്നെ അഗ്നി
കൊണ്ടും ആദമിനെ മണ്ണു
കൊണ്ടുമാണ് നീ സൃഷ്ടിച്ചത്.
(അല്അഅ്റാഫ് 12)
മലക്കുകള് മുഴുവന് സുജൂദ് ചെയ്തു. ഇബ് ലീസ്
ഒഴികെ. സുജൂദ് ചെയ്തവരില് പെടാതെ
അവന് വിസമ്മതിച്ചു നിന്നു.
(അല്ഹിജ്ര്-31)
Leave a comment